ആഡംബര ബംഗ്ലാവ്, സ്വകാര്യ ജെറ്റ്, കാറുകൾ: രത്തൻ ടാറ്റയുടെ വിലപിടിപ്പുള്ള സ്വത്തുക്കൾ
ആഡംബര കാറുകൾ മുതൽ സ്വകാര്യ ജെറ്റ് വരെയുള്ള സ്വത്തുക്കൾ. രത്തൻ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഏറ്റവും വിലപിടിപ്പുള്ള ആസ്തികൾ
ഇന്ത്യയിലെ ഏറ്റവും ധനികരായ ബിസിനസുകാരിൽ ഒരാൾ മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ജീവിതത്തിൽ ഏറ്റവും വലിയ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് രത്തൻ ടാറ്റ. 1990 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പിനെ മുന്നിൽ നിന്നും നയിച്ച ടാറ്റ, 2016 ഒക്ടോബർ മുതൽ 2017 ഫെബ്രുവരി വരെ ആക്ടിംഗ് ചെയർമാനായും സേവനമനുഷ്ഠിച്ചു. ഐഐഎഫ്എൽ വെൽത്ത് ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 അനുസരിച്ച്, രത്തൻ ടാറ്റയുടെ ആസ്തി 3800 കോടി രൂപയാണ്, അതിൽ ഭൂരിഭാഗവും ടാറ്റ സൺസിൽ നിന്നാണ്. രത്തൻ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഏറ്റവും വിലപിടിപ്പുള്ള ചില സ്വത്തുക്കൾ പരിചയപ്പെടാം.
1. ഡസാൽട്ട് ഫാല്‍കണ്‍ പ്രൈവറ്റ് ജെറ്റ്
ആഡംബര സ്വകാര്യ ജെറ്റ് സ്വന്തമായുള്ള സമ്പന്നരിൽ നിന്ന് വ്യത്യസ്തമായി രത്തൻ ടാറ്റയ്ക്ക് വിമാനം പറത്താൻ സാധിക്കുന്നതിനാൽ തന്നെ എപ്പോഴും പ്രൈവറ്റ് ജെറ്റുകളോട് പ്രത്യേക ഇഷ്ടമുണ്ട്. ഡാസള്‍ട്ട് ഫാല്‍കണ്‍ 2000 പ്രൈവറ്റ് ജെറ്റ്ന്റെ ഉടമയാണ് രത്തൻ ടാറ്റ. 22 മില്യൺ ഡോളറിന്റെ ഡാസള്‍ട്ട് ഫാൽക്കൺ 2000 ആണ് ടാറ്റയുടെ കൈവശമുള്ള വിലയേറിയ സ്വകാര്യ വിമാനങ്ങളിലൊന്ന്. അതായത് ഏകദേശം 182 കോടി രൂപയോളം വരും ഇതിന്റെ വില.
ALSO READ: ടാറ്റയുടെ പിറകെകൂടി മുൻനിര ഇൻഷുറൻസ് കമ്പനികൾ; ലക്ഷ്യം 'എയർ ഇന്ത്യ'!
2. റെഡ് ഫെരാരി കാലിഫോർണിയ
നിരവധി ആഡംബര കാറുകൾ ഉണ്ടെങ്കിലും രത്തൻ ടാറ്റയ്ക്ക് തന്റെ ഫെരാരി കാലിഫോർണിയ കാർ വളരെ സ്പെഷ്യൽ ആണ്. കാലിഫോർണിയ സീരിസിലെ ഏറ്റവും മികച്ച മോഡലാണ് ഫെരാരി കാലിഫോർണിയ. കാലിഫോർണിയ ടോപ്പ് മോഡലിന്റെ വില 3.13 കോടി രൂപയാണ്. മോഡലിന്റെ വിൽപ്പന രാജ്യം നിർത്തിയാൽ ഇവ ഇപ്പോ വിപണിയിൽ ലഭ്യമല്ല.
3. ആഡംബര ബംഗ്ലാവ്
അറബിക്കടൽ മനോഹരമായി കാണാവുന്ന രീതിയിലാണ് രത്തൻ ടാറ്റയുടെ ആഡംബര ഭവനം പണിതിരിക്കുന്നത്. 15,000 ചതുരശ്ര അടി വലിപ്പമുള്ള ഈ മാളികയ്ക്ക് ഏഴ് നിലകളുണ്ട്, മുകളിലത്തെ നിലയിൽ ഒരു ഇൻഫിനിറ്റി പൂൾ ഉണ്ട്. മാത്രമല്ല, ഈ വീട്ടിൽ മറ്റൊരു നീന്തൽക്കുളം, ഒരു സൺ ഡെക്ക്, ഒരു തിയേറ്റർ, 10 കറുകൾക്കായുള്ള പാർക്കിംഗ് എന്നിവയുമുണ്ട്. റിപ്പോർട്ട് പ്രകാരം രത്തൻ ടാറ്റയുടെ വീടിന്റെ ഏകദേശ വില 150 കോടിയാണ്.
ALSO READ: എയർ ഇന്ത്യയ്ക്ക് വേണ്ടിവരും 6,500 പൈലറ്റുമാരെ; ലോകത്തിലെ ഏറ്റവും വലിയ വിമാന കച്ചവടം ഇങ്ങനെ
4 ക്വാട്രോപോർട്ട് മസെരാറ്റി
മസെരാട്ടി ക്വാട്രോപോർട്ട് എല്ലാ വാഹന പ്രേമികളുടെയും സ്വപ്ന കാറാണ്. ഇറ്റാലിയൻ ആഡംബര കാർ നിർമാതാക്കളായ മസെരാട്ടിയുടെ മികച്ച പതിപ്പുകളിൽ ഒന്നാണ് മസെരാട്ടി ക്വാട്രോപോർട്ടെ. 1.14 കോടി മുതൽ 2.20 കോടി രൂപ വരെയാണ് ഇതിന്റെ വില.
5. ലാൻഡ് റോവർ ഫ്രീലാൻഡർ
2008 ൽ ലാൻഡ് റോവർ കമ്പനിയെ വാങ്ങുന്നതിന് മുൻപ് തന്നെ രത്തൻ ടാറ്റ ലാൻഡ് റോവർ ഫ്രീലാൻഡർ വാഹനം വാങ്ങിയിരുന്നു. ബ്രിട്ടീഷ് മൾട്ടി നാഷണൽ കാർ നിർമാതാക്കളായ ജാഗ്വാർ ലാൻഡ് റോവറിന്റെ ഉടമസ്ഥതയിലുള്ള ആഡംബര കാർ നിർമ്മാണ കമ്പനിയാണ് ലാൻഡ് റോവർ. നിലവിൽ, ഇന്ത്യയിലെ ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലാണ് ലാൻഡ് റോവർ.
ALSO READ: ടാറ്റയുടെ ഒറ്റ തീരുമാനം, ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുക 2 ലക്ഷം തൊഴിലവസരങ്ങൾ