സമ്പന്നരുടെ ഒഴുക്കോ ഇവിടേക്ക്; ഏഷ്യയിലെ ഏറ്റവും സമ്പന്നമായ നഗരമാകാൻ വൈകില്ലെന്ന് റിപ്പോർട്ട്

2023-ൽ മാത്രം  3,400  ഓളം അതിസമ്പന്നരെ ആകർഷിച്ച നഗരമാണ് ഇത്. ആഗോള സമ്പന്നമായ 5 നഗരങ്ങളും സമ്പന്നരുടെ കണക്കുകളും കാണാം 

Singapore is world s 4th wealthiest city, attracted 3,400 HNIs in 2023

ലോകത്തിലെ ഏറ്റവും വികസിതവും സമ്പന്നവുമായ നഗരങ്ങളിൽ ഒന്നാണ് സിംഗപ്പൂർ. തുടർച്ചായി നിരവധി തവണ സിംഗപ്പൂർ ടോപ് 5 നുള്ളിൽ റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും സമ്പന്നമായ നഗരമായി മാറുന്നതിൻ്റെ പാതയിലാണ് സിംഗപ്പൂർ. പുതിയ റിപ്പോർട്ട് അനുസരിച്ച്  നിലവിൽ, ലോകത്തിലെ ഏറ്റവും സമ്പന്നരായ നാലാമത്തെ നഗരമാണ് മെർലിയോൺ സിറ്റി, 2023-ൽ മാത്രം  3,400  ഓളം അതിസമ്പന്നരെ ആകർഷിച്ച നഗരമാണ് ഇത്. 

ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളുടെ റിപ്പോർട്ട് ഇൻവെസ്റ്റ്‌മെൻ്റ് മൈഗ്രേഷൻ കൺസൾട്ടിംഗ് സ്ഥാപനമായ ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം, ലോകത്തിലെ ഏറ്റവും സമ്പന്നമായ രണ്ട് നഗരങ്ങൾ അമേരിക്കയിലാണ്. ഒന്ന് ന്യൂയോർക്ക്, രണ്ട് വടക്കൻ കാലിഫോർണിയയിലെ ബേ ഏരിയയിലെ മെട്രോപൊളിറ്റൻ പ്രദേശമാണ്. മുൻപ് ലോകത്തിലെ സമ്പന്ന നഗരമായ ടോക്കിയോ ഇപ്പോൾ 3-ാം സ്ഥാനത്താണ്, സിംഗപ്പൂർ 4-ാം സ്ഥാനത്തും ലണ്ടൻ 5-ാം സ്ഥാനത്തുമാണ്

 “ആഗോളതലത്തിൽ ഏറ്റവും ബിസിനസ് സൗഹൃദ നഗരമായി കണക്കാക്കപ്പെടുന്ന നഗരം കൂടിയാണ് സിംഗപ്പൂർ .ഇപ്പോൾ 244,800 കോടീശ്വരന്മാർ സിംഗപ്പൂരിലുണ്ട്. 

ആഗോള സമ്പന്നമായ 5 നഗരങ്ങളും സമ്പന്നരുടെ കണക്കുകളും കാണാം 

●1  ന്യൂയോർക്ക് സിറ്റി: ഹെൻലി വെൽത്ത് റിപ്പോർട്ട് അനുസരിച്ച്, 'ബിഗ് ആപ്പിൾ' എന്ന് വിളിപ്പേരുള്ള നഗരത്തിൻ്റെ മൊത്തം താമസക്കാരുടെ സമ്പത്ത് 3 ട്രില്യൺ യുഎസ് ഡോളറിൽ കൂടുതലാണ്. ഇവിടെ 349,500 കോടീശ്വരന്മാരുണ്ട്

●2 ബേ ഏരിയ മെട്രോപൊളിറ്റൻ മേഖല: ബേ ഏരിയയിൽ 2013 മുതൽ 2023 വരെ കോടീശ്വരൻമാരുടെ എണ്ണത്തിൽ 82 ശതമാനം വർധനയുണ്ടായിട്ടുണ്ട്. ആകെ 305,700 കോടീശ്വരന്മാരുണ്ട്

●3 ടോക്കിയോ: മുമ്പ് ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരമായിരുന്ന ടോക്കിയോയ്ക്ക് അതിൻ്റെ 5 ശതമാനം സമ്പന്നരെ നഷ്ടപ്പെട്ടു എന്ന് പറയാം. ഇപ്പോൾ 298,300 കോടീശ്വരന്മാരുണ്ട്

●4 സിംഗപ്പൂർ: വ്യവസായ സൗഹൃദം, അടിസ്ഥാന സൗകര്യങ്ങൾ, ജീവിത നിലവാരം എന്നിവയിൽ സിംഗപ്പൂർ ഒരു ദശാബ്ദക്കാലമായി സമ്പന്നരെ കൂടുതൽ ആകർഷിക്കുന്നു. നിലവിൽ  244,800 കോടീശ്വരന്മാരുണ്ട് ഇവിടെ.

● 5 ലണ്ടൻ: ചരിത്രപരമായി ആഗോള സമ്പത്തിനും അന്താരാഷ്ട്ര ധനകാര്യത്തിനും പ്രശസ്തമാണ് ലണ്ടൻ, കഴിഞ്ഞ ദശകത്തിൽ സമ്പന്നരായ താമസക്കാരിൽ 10 ശതമാനം പേരെ നഷ്ടമായതിന് ശേഷം റാങ്കിങ്ങിൽ പിന്നിലേക്ക് പോയിട്ടുണ്ട് ലണ്ടൻ. നിലവിൽ ഇവിടെ 227,000 കോടീശ്വരന്മാരുണ്ട്
 

Latest Videos
Follow Us:
Download App:
  • android
  • ios