വിലപിടിപ്പുള്ളവ സൂക്ഷിക്കാൻ നല്ലത് ലോക്കറോ, വീടോ? അറിയേണ്ടതെല്ലാം

ബാങ്കിന്റെ ലൊക്കേഷൻ, പ്രവർത്തന സമയം, ലോക്കർ വാടകയുമായി ബന്ധപ്പെട്ട ഫീസ് എന്നിവ പോലുള്ള ഘടകങ്ങൾ പരിശോധിക്കണം. ബാങ്ക് ലോക്കർ തിരഞ്ഞെടുക്കുന്നതിന് മുമ്പ്,  എത്ര ചാർജ് നൽകണമെന്ന് അറിഞ്ഞിരിക്കണം.

Should you keep jewellery at home or in a bank locker

ഭരണങ്ങൾ, രേഖകൾ, മറ്റ് പ്രധാനപ്പെട്ട വസ്തുക്കൾ എന്നിവ സംരക്ഷിക്കാൻ ബാങ്കുകൾ നൽകുന്ന സുരക്ഷിത സൗകര്യമാണ് ബാങ്ക് ലോക്കറുകൾ. മോഷണം, തീപിടിത്തം, സുരക്ഷാ  പ്രശ്നങ്ങൾ എന്നിവയ്‌ക്ക് മികച്ച പരിഹാരമാണ് ബാങ്ക് ലോക്കറുകൾ. ഒരു ബാങ്ക് ലോക്കർ തിരഞ്ഞെടുക്കുമ്പോൾ, ഏത് ബാങ്ക് തിരഞ്ഞെടുക്കണം എന്ന കാര്യത്തിൽ നമ്മൾ സാധാരണയായി ആശയക്കുഴപ്പത്തിലാകും. ശക്തമായ സുരക്ഷാ സംവിധാനവും വിശ്വാസ്യതയുടെ ചരിത്രവുമുള്ള ഒരു ബാങ്ക് തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ബാങ്കിന്റെ ലൊക്കേഷൻ, പ്രവർത്തന സമയം, ലോക്കർ വാടകയുമായി ബന്ധപ്പെട്ട ഫീസ് എന്നിവ പോലുള്ള ഘടകങ്ങൾ പരിശോധിക്കണം. ബാങ്ക് ലോക്കർ തിരഞ്ഞെടുക്കുന്നതിന് മുമ്പ്,  എത്ര ചാർജ് നൽകണമെന്ന് അറിഞ്ഞിരിക്കണം.  

 ഇനി ആഭരണങ്ങൾ വീട്ടിൽ സൂക്ഷിക്കുകയാണെങ്കിലോ

1. സൗകര്യം

ചില വ്യക്തികൾ   ആഭരണങ്ങൾ വീട്ടിൽ സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നു. ബാങ്ക് സന്ദർശിക്കേണ്ട ആവശ്യമില്ലാതെ ദിവസേന എളുപ്പത്തിൽ ആഭരണങ്ങൾ ധരിക്കാനും ഇതിലൂടെ സാധിക്കുന്നു. എന്നിരുന്നാലും, വിലയേറിയ ആഭരണങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ല.

2. ഇൻഷുറൻസ്

വീട്ടിൽ ആഭരണങ്ങൾ സൂക്ഷിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, മോഷണം, തീ, പ്രകൃതി ദുരന്തങ്ങൾ പോലുള്ള അപകടങ്ങളിൽ നിന്ന് പരിരക്ഷിക്കുന്നതിന് ഇൻഷുറൻസ്  എടുക്കുന്നത് നല്ലതായിരിക്കും.

ആഭരണങ്ങൾ വീട്ടിലോ ബാങ്ക് ലോക്കറിലോ സൂക്ഷിക്കാനുള്ള തീരുമാനം നിങ്ങളുടെ മുൻഗണനയെയും സുരക്ഷയേയും ആശ്രയിച്ചിരിക്കുന്നു. ഒരു ബാങ്ക് ലോക്കർ ഉയർന്ന തലത്തിലുള്ള സുരക്ഷ നൽകുമ്പോൾ, ചിലർ തങ്ങളുടെ സ്വത്തുക്കൾ വീട്ടിൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള സൗകര്യത്തിന് മുൻഗണന നൽകിയേക്കാം.  ഒരു ബാങ്ക് ലോക്കർ തിരഞ്ഞെടുത്താലും ആഭരണങ്ങൾ വീട്ടിൽ സൂക്ഷിക്കാൻ തിരഞ്ഞെടുത്താലും,  തീരുമാനം നിങ്ങളുടെ സാഹചര്യങ്ങളെയും മുൻഗണനകളെയും അടിസ്ഥാനമാക്കിയായിരിക്കണം.

Latest Videos
Follow Us:
Download App:
  • android
  • ios