വിപണികൾ പുതിയ ഉയരത്തിൽ; സെൻസെക്സും നിഫ്റ്റിയും എക്കാലത്തെയും ഉയർന്ന ക്ലോസിങ് നടത്തി

വിപണി കുതിച്ചു. സെൻസെക്സും നിഫ്റ്റിയും പുതിയ റെക്കോർഡിട്ടു. അദാനി എന്റർപ്രൈസസാണ് നിഫ്റ്റിയിലെ ഏറ്റവും ഉയർന്ന നേട്ടം കൈവരിച്ചത്, 
 

Sensex Nifty achieve all-time closing highs APK

മുംബൈ:  ആഗോള വിപണിയിൽ നിന്നുള്ള പോസിറ്റീവ് സൂചനകളുടെ ചുവട് പിടിച്ച് ആഭ്യന്തര സൂചികകൾ എക്കാലത്തെയും ഉയർന്ന ക്ലോസിങ് നടത്തി. ബിഎസ്ഇ സെൻസെക്‌സ് 64,000 കടന്ന് 64,050.44 എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. എൻഎസ്ഇ നിഫ്റ്റി 50 ആദ്യമായി 19,000-ൽ എത്തി,

 ക്രൂഡ് ഓയിൽ വിലയിലെ ഇടിവ് വിപണിയിൽ പ്രതിഫലിച്ചിട്ടുണ്ട്. ബിഎസ്ഇ ബെഞ്ച്മാർക്ക് 499 പോയിന്റ് നേട്ടത്തോടെ 63,915 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 155 പോയിന്റ് ഉയർന്ന് 18,972 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി ഉയർന്ന് 44,508 ൽ എത്തി പുതിയ റെക്കോർഡ് സൃഷ്ടിച്ചു. 

സെൻസെക്‌സ് 30 ഓഹരികളിൽ ടാറ്റ മോട്ടോഴ്‌സും സൺ ഫാർമയും 2 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ടൈറ്റൻ, എൻടിപിസി, ലാർസൻ ആൻഡ് ടൂബ്രോ, ഇൻഡസ്ഇൻഡ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, അൾട്രാടെക് സിമന്റ്, ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയും മികച്ച നേട്ടമുണ്ടാക്കി. അതേസമയം, ടെക് മഹീന്ദ്രയുടെ ഓഹരിയിൽ ഒരു ശതമാനം ഇടിവുണ്ടായി.

നിഫ്റ്റി 50 ഓഹരികളിൽ, അദാനി എന്റർപ്രൈസസ്  5 ശതമാനത്തിലധികം ഉയർന്നു. അദാനി എന്റർപ്രൈസസാണ് നിഫ്റ്റിയിലെ ഏറ്റവും ഉയർന്ന നേട്ടം കൈവരിച്ചത് അദാനി ഗ്രൂപ്പിന്റെ പ്രൊമോട്ടർ സ്ഥാപനങ്ങൾ അദാനി ഗ്രീൻ എനർജി, അദാനി എന്റർപ്രൈസസ് എന്നിവയിലെ തങ്ങളുടെ ഓഹരികളുടെ ഒരു ഭാഗം വിറ്റ് 1 ബില്യൺ ഡോളർ സമാഹരിച്ചതോടെയാണ് ഈ മുന്നേറ്റം

വിശാലമായ വിപണിയിൽ, ബി‌എസ്‌ഇ മിഡ്‌ക്യാപ് സൂചിക ബി‌എസ്‌ഇ ബെഞ്ച്‌മാർക്കിനൊപ്പം നേട്ടമുണ്ടാക്കുകയും 0.7 ശതമാനം ഉയരുകയും ചെയ്തു. അതേസമയം, സ്‌മോൾക്യാപ്പ് സൂചിക പിന്നോക്കം പോയി,

Latest Videos
Follow Us:
Download App:
  • android
  • ios