ബാങ്ക് ലോക്കർ ആവശ്യമുണ്ടോ? ബ്രാഞ്ച് സന്ദർശിക്കാൻ ആവശ്യപ്പെട്ട് എസ്ബിഐ; പുതിയ നിരക്കുകൾ ഇതാണ്
ലോക്കർ ഉള്ളത് ഏത് ബ്രാഞ്ചിലാണോ ആ ബ്രാഞ്ച് വേണം സന്ദർശിക്കാൻ. ബാങ്കുകളിലെ ലോക്കർ കരാർ പുതുക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി രണ്ടാഴ്ച മാത്രം
ദില്ലി: ബാങ്ക് ലോക്കർ കരാർ പുതുക്കാൻ രാജ്യത്തെ ബാങ്കുകൾ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തങ്ങളുടെ ഉപഭോക്താക്കളെ ലോക്കർ കരാർ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കായി ബ്രാഞ്ച് സന്ദർശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്കർ ഉള്ളത് ഏത് ബ്രാഞ്ചിലാണോ ആ ബ്രാഞ്ച് വേണം സന്ദർശിക്കാൻ. പുതിയ ലോക്കർ കരാറിൽ ഒപ്പുവെക്കാൻ ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നതായി എസ്ബിഐ ട്വീറ്റ് ചെയ്തു. ബാങ്കുകളിലെ ലോക്കർ കരാർ പുതുക്കുന്നതിനുള്ള സമയപരിധി ഈ മാസം 30 ന് അവസാനിക്കും
ഏറ്റവും പുതിയ എസ്ബിഐ ലോക്കർ നിരക്കുകൾ
വിവിധ രീതിയിലുള്ള ലോക്കർ നിരക്കുകൾ എസ്ബിഐ ഈടാക്കുന്നുണ്ട്.
1. എസ്ബിഐയുടെ ചെറിയ ലോക്കർ വാടക നിരക്ക്
നഗരത്തിലേയും മെട്രോ സിറ്റിയിലെയും ഉപഭോക്താക്കൾക്ക് 2000 രൂപ + ജിഎസ്ടിയും ഗ്രാമങ്ങൾക്കും അർദ്ധ നഗരങ്ങൾക്കും 1500 രൂപ + ജിഎസ്ടിയും ബാങ്ക് ഈടാക്കുന്നു.
2. എസ്ബിഐയുടെ ഇടത്തരം ലോക്കർ വാടക നിരക്ക്
നഗരത്തിലേയും മെട്രോ സിറ്റിയിലെയും ഉപഭോക്താക്കൾക്ക് 4000 രൂപ + ജിഎസ്ടിയും ഗ്രാമങ്ങൾക്കും അർദ്ധ നഗരങ്ങൾക്കും 3000 രൂപ + ജിഎസ്ടിയും ബാങ്ക് ഈടാക്കുന്നു.
3. എസ്ബിഐയുടെ വലിയ ലോക്കർ വാടക നിരക്ക്
നഗരത്തിലേയും മെട്രോ സിറ്റിയിലെയും ഉപഭോക്താക്കൾക്ക് 8000 രൂപ + ജിഎസ്ടിയും ഗ്രാമങ്ങൾക്കും അർദ്ധ നഗരങ്ങൾക്കും 6000 രൂപ + ജിഎസ്ടിയും ബാങ്ക് ഈടാക്കുന്നു.
4. എസ്ബിഐയുടെ ഏറ്റവും വലിയ ലോക്കർ വാടക നിരക്ക്
നഗരത്തിലേയും മെട്രോ സിറ്റിയിലെയും ഉപഭോക്താക്കൾക്ക് 12,000 രൂപ + ജിഎസ്ടിയും ഗ്രാമങ്ങൾക്കും അർദ്ധ നഗരങ്ങൾക്കും 9000 രൂപ + ജിഎസ്ടിയും ബാങ്ക് ഈടാക്കുന്നു.