34 ബാങ്കിംഗ് ഹബുകൾ ആരംഭിച്ച് എസ്ബിഐ; ലക്ഷ്യം ഇത്

രാജ്യത്തെ ചെറുകിട ബിസിനസ് ക്ലയന്റുകൾക്ക് മികച്ച സേവനം നൽകുന്നതിനായാണ് പുതിയ ഹബ്ബുകൾ

SBI launches 34 transaction banking hubs APK

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 34 ഇടപാട് ബാങ്കിംഗ് ഹബുകൾ ആരംഭിച്ചു. രാജ്യത്തെ ചെറുകിട ബിസിനസ് ക്ലയന്റുകൾക്ക് മികച്ച സേവനം നൽകുന്നതിനായാണ് പുതിയ ഹബ്ബുകൾ. ബാങ്കിന്റെ ചെയർമാൻ ദിനേശ് ഖരയാണ് ഈ സംരംഭം ആരംഭിച്ചത്, ബാങ്കിന്റെ 68-ാം സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ ഹബ്ബുകൾ തുടങ്ങിയത്. 

സ്ഥാപക ദിനത്തോടനുബന്ധിച്ച് കാർഡ്‌ലെസ് ക്യാഷ് പിൻവലിക്കൽ സേവനവും എസ്ബിഐ ആരംഭിച്ചു. ഉപഭോക്താക്കൾക്ക് ഇനി മുതൽ ഏത് ബാങ്കിന്റെയും ഐസിസിഡബ്ല്യു സേവനമുള്ള എടിഎമ്മുകളിൽ നിന്ന് തടസ്സമില്ലാതെ പണം പിൻവലിക്കാം.

എടിഎം സ്‌ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന സിംഗിൾ യൂസ് ഡൈനാമിക് ക്യുആർ കോഡിലൂടെ ഇടപാടുകൾ പ്രോസസ്സ് ചെയ്യും. കൂടാതെ, ഉപയോക്താക്കൾക്ക് അവരുടെ യുപിഐ ആപ്ലിക്കേഷനിൽ ലഭ്യമായ സ്കാൻ, പേ ഫീച്ചർ ഉപയോഗിച്ച് പണം പിൻവലിക്കാൻ സൗകര്യമുണ്ട്.
 
ഓരോ ഇന്ത്യക്കാരനും സാമ്പത്തിക സ്വാതന്ത്ര്യവും ആശ്വാസവും നൽകുന്ന ആധുനിക ഡിജിറ്റൽ ബാങ്കിംഗ് ഉൽപ്പന്നങ്ങൾ നൽകാൻ എസ്ബിഐ പ്രതിജ്ഞാബദ്ധമാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാൻ ദിനേശ് ഖര ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു, ഉപയോക്താക്കളുടെ ആവശ്യങ്ങൾ പ്രകാരം യോനോ ആപ്പ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. തടസ്സമില്ലാത്തതും ആസ്വാദ്യകരവുമായ ഡിജിറ്റൽ അനുഭവം നൽകുന്നതായിരിക്കും ഇത്. ഇതിലൂടെ യോനോ ഫോർ എവരി ഇന്ത്യൻ" എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലേക്ക് ഒരു പടി കൂടി അടുക്കുമെന്ന് കരുതുന്നതായി ദിനേശ് ഖര  പറഞ്ഞു.  

Latest Videos
Follow Us:
Download App:
  • android
  • ios