വായ്പ എടുത്തിട്ടുണ്ടോ? പലിശ നിരക്ക് ഉയർത്തി ഈ ബാങ്ക്; ഇഎംഐ കുത്തനെ ഉയരും

ലോണുകൾ ഇനി ചെലവേറിയതാകും. വായ്പാ നിരക്ക് ഉയർത്തിയതോടെ വിവിധ വായ്പകൾക്ക് മേലുള്ള ഇഎംഐകൾ കൂടും. 
 

sbi hikes key lending rate apk

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ നിരക്കുകൾ ഉയർത്തി.  മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്‌ഠിത വായ്പാ നിരക്കിൽ 10 ബേസിസ് വർധനയാണ് വരുത്തിയിരിക്കുന്നത്. പുതിയ നിരക്കുകൾ ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വരും. ഒരു ബാങ്കിന് ഉപഭോക്താക്കൾക്ക് വായ്പ നൽകാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ നിരക്കാണ് എംസിഎൽആർ.

2016-ലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ വായ്പകൾക്കുള്ള വായ്പാ നിരക്കുകൾ നിർണ്ണയിക്കാൻ എംസിഎൽആർ സ്ഥാപിച്ചത്.  സാധാരണയായി ആർബിഐ ധന നയ പ്രഖ്യാപനങ്ങളെ ആശ്രയിച്ചാണ് എംസിഎൽആർ നിരക്കുകൾ നിർണയിക്കുക. ഇത്തവണ ഫെബ്രുവരി 8 ന് ആർബിഐ എംപിസി കമ്മിറ്റി റിപ്പോ നിരക്ക്  25 ബിപിഎസ് ഉയർത്തി.  6.5 ശതമാനമാണ് നിലവിലെ റിപ്പോ നിരക്ക്. ഇതിനു പിന്നാലെയാണ് ആർബിഐ നിരക്ക് ഉയർത്തിയത്. 

റിപ്പോ നിരക്ക് വർദ്ധനയെ തുടർന്ന് ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങി നിരവധി ബാങ്കുകളും അവരുടെ പ്രധാന വായ്പാ നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്.

എസ്ബിഐയുടെ പുതിയ പലിശനിരക്കുകൾ അറിയാം

എസ്ബിഐയുടെ വെബ്‌സൈറ്റ് അനുസരിച്ച്, ഒറ്റരാത്രികൊണ്ട് എംസിഎൽആർ നിരക്ക് 10 ബിപിഎസ് വർധിപ്പിച്ച് 7.95 ശതമാനമാക്കി. ഒരു മാസത്തെ എംസിഎൽആർ 10 ബിപിഎസ് 8 ശതമാനത്തിൽ നിന്ന് 8.10 ശതമാനമായി ഉയർത്തി. മൂന്ന് മാസത്തെ എംസിഎൽആർ ജനുവരിയിലെ 8 ശതമാനത്തിൽ നിന്ന് 8.10 ശതമാനമായി ഉയർത്തി. ആറ് മാസത്തെ എംസിഎൽആർ നേരത്തെ 8.30 ശതമാനത്തിൽ നിന്ന് 8.40 ശതമാനമാക്കി. ഒരു വർഷത്തെ  നിരക്ക് 8.40 ശതമാനത്തിൽ നിന്ന് 8.50 ശതമാനമായി ഉയർത്തി.രണ്ട് വർഷത്തെ എംസിഎൽആർ 8.50 ശതമാനത്തിൽ നിന്ന് 8.60 ശതമാനമായും മൂന്ന് വർഷത്തെ കാലാവധി 8.60 ശതമാനത്തിൽ നിന്ന് 8.70 ശതമാനമായും ഉയർത്തി.

Latest Videos
Follow Us:
Download App:
  • android
  • ios