ആരോഗ്യമാണോ പ്രധാനം? കലോറി കുറഞ്ഞവ ഇനി സോമറ്റോ നിർദേശിക്കും, പുതിയ ഫീച്ചർ ഇങ്ങനെ

ഉപഭോക്താവ്  മധുരപലഹാരം വാങ്ങുമ്പോൾ, സോമറ്റോ കലോറി കുറഞ്ഞ ഓപ്ഷനുകൾ നിർദ്ദേശിച്ചേക്കാം

Roti over naan Zomato introduces new feature to push users towards healthier dishes

രോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നതിനുള്ള പുതിയ ഫീച്ചറുമായി ഫുഡ് ഡെലിവറി പ്ലാറ്റഫോമായ സോമറ്റോ. ഓർഡറുകൾ നൽകുമ്പോൾ ഉപഭോക്താക്കൾക്ക് ഇനി  റൊട്ടിക്ക് പകരം നാൻ വേണോ എന്നതുപോലുള്ള ബദലുകൾ തെരഞ്ഞെടുക്കാം

സൊമാറ്റോയുടെ സിഇഒ, ദീപീന്ദർ ഗോയൽ പറയുന്നതനുസരിച്ച്, പുതിയ ഫീച്ചറിന് ഇതിനകം 7 ശതമാനം അറ്റാച്ച്മെൻ്റ് നിരക്ക് ലഭിച്ചു, ഈ ഫീച്ചർ മറ്റ് വിഭവങ്ങളിലേക്കും വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാൻ സൊമാറ്റോ പദ്ധതിയിടുന്നതായി ഗോയൽ സൂചിപ്പിച്ചു. ഉദാഹരണത്തിന്, ഉപഭോക്താവ്  മധുരപലഹാരം വാങ്ങുമ്പോൾ, സോമറ്റോ കലോറി കുറഞ്ഞ ഓപ്ഷനുകൾ നിർദ്ദേശിച്ചേക്കാം

ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ നടത്താൻ ഞങ്ങളുടെ ഉപഭോക്താക്കളെ സഹായിക്കുന്നു. ചിലപ്പോൾ അശ്രദ്ധമായി നിങ്ങൾ ഓര്ഡറുകൾ ചെയ്താൽ പിന്നീട് ഖേദിക്കേണ്ടി വന്നേക്കാം, റൊട്ടിക്ക് പകരം നാനുകൾ പോലുള്ള ബദലുകൾ ഞങ്ങൾ ആരംഭിക്കുന്നു. പുതിയ ഫീച്ചറിനെ കുറിച്ചുള്ള പ്രഖ്യാപനത്തിൽ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ ദീപീന്ദർ ഗോയൽ പറഞ്ഞു. 

 

സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ബ്ലിങ്കിറ്റ് അടുത്തിടെ ഉപഭോക്താക്കളെ നിലനിർത്താനും വളർത്താനും പുതിയ വഴികൾ പരീക്ഷിച്ചു തുടങ്ങിയിരുന്നു. അടുത്തിടെ, ഒരു നിശ്ചിത പരിധിയിലുള്ള പച്ചക്കറി ഓർഡറുകൾക്കൊപ്പം സൗജന്യ മല്ലി നൽകുമെന്ന് ബ്ലിങ്കിറ്റ് സിഇഒ അൽബിന്ദർ ദിൻഡ്‌സ പ്രഖ്യാപിച്ചിരുന്നു. 

50 ഉപഭോക്താക്കൾക്ക് ഒരേസമയം ഭക്ഷണം എത്തിക്കാൻ ഈ വർഷം ആദ്യം ഒരു ഓൾ-ഇലക്‌ട്രിക് "ബിഗ് ഓർഡർ ഫ്ലീറ്റ്" സേവനം സോമറ്റോ ആരംഭിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം സൊമാറ്റോ പ്ലാറ്റ്‌ഫോം ചാർജ് 25 ശതമാനം വർധിപ്പിച്ച് ഓർഡറിന് 5 രൂപയാക്കിയിരുന്നു.  ഓരോ തവണ ഓർഡർ ചെയ്യുമ്പോഴും അഞ്ച് രൂപ ഇനി അധികമായി നൽകേണ്ടി വരും. നേരത്തെ ഒരു ഓർഡറിന് നാല് രൂപയായിരുന്നു.  ജനുവരിയിൽ  ആണ് പ്ലാറ്റ്ഫോം ഫീസ് ഓർഡറിന് 3 രൂപയിൽ നിന്ന് 4 രൂപയായി ഉയർത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ  2 രൂപ  ഉണ്ടായിരുന്ന ഫീസ് 3 രൂപയായി ഉയർത്തുകയായിരുന്നു. ഡെലിവറി നിരക്കുകൾക്ക് പുറമെയാണ് സൊമാറ്റോ  പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുന്നത്. അതേ സമയം സൊമാറ്റോ ഗോൾഡ് അംഗങ്ങൾ ഡെലിവറി ചാർജ് നൽകേണ്ടതില്ല. എന്നാൽ അവർ പ്ലാറ്റ്ഫോം ഫീസ് നൽകേണ്ടിവരും 
 

Latest Videos
Follow Us:
Download App:
  • android
  • ios