നികുതി ഇളവിന് ഒരു സൂപ്പർ പ്ലാനുമായി എൽഐസി; നേരത്തെ വിരമിക്കാൻ അടിപൊളി പോളിസി

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ  റിട്ടയർമെൻറ് പ്ലാനെന്ന നിലയ്ക്ക് ഏറ്റവും ജനപ്രിയ ഇൻഷുറൻസ് പ്ലാൻ ആയ ജീവൻ ധാരയുടെ രണ്ടാം പതിപ്പ് പുറത്തിറക്കിയിട്ടുണ്ട്.  ഇത് ഒരു നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിറ്റിംഗ് ആന്വിറ്റി പ്ലാനാണ്. ഓൺലൈനായും ഓഫ്‌ലൈനായും ഇതിൽ നിക്ഷേപം നടത്താം.

Retirement planning This Life Insurance policy will help you retire early

ല്ലാവരും അവരുടെ നാളെയെകുറിച്ച് കുറച്ചെങ്കിലും ആശങ്കാകുലരാണ്. ജോലി ചെയ്യാൻ സാധിക്കാതെ വരുന്ന അവസരത്തിൽ, വരുമാന സ്രോതസ്സുകളെല്ലാം ക്രമേണ അടയുകയും, മറ്റ് ചെലവുകൾ വർദ്ധിക്കുകയും  ചെയ്യുമ്പോൾ ആരായിരിക്കും ആശ്രയമായിരിക്കുക?  അതിനാൽ, അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കേണ്ടത് പ്രധാനമാണ്. വാർദ്ധക്യത്തിലെ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ, പലരും പല പദ്ധതികളിൽ നിക്ഷേപിക്കുന്നു.  

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ  റിട്ടയർമെൻറ് പ്ലാനെന്ന നിലയ്ക്ക് ഏറ്റവും ജനപ്രിയ ഇൻഷുറൻസ് പ്ലാൻ ആയ ജീവൻ ധാരയുടെ രണ്ടാം പതിപ്പ് പുറത്തിറക്കിയിട്ടുണ്ട്.  ഇത് ഒരു നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിറ്റിംഗ് ആന്വിറ്റി പ്ലാനാണ്. ഓൺലൈനായും ഓഫ്‌ലൈനായും ഇതിൽ നിക്ഷേപം നടത്താം.

എൽഐസി ജീവൻ ധാര - 2 പ്ലാനിൽ നിക്ഷേപിക്കാനുള്ള കുറഞ്ഞ പ്രായം 20 വയസ്സാണ്. ആന്വിറ്റി അനുസരിച്ച് പരമാവധി പ്രായപരിധി 65, 70, 80 വയസ്സ് ആകാം. ഈ പ്ലാനിനൊപ്പം 11 ആന്വിറ്റി ഓപ്ഷനുകൾ എൽഐസി വാഗ്ദാനം ചെയ്യുന്നു. എൽഐസി  ജീവൻ ധാരയുടെ ഏറ്റവും പ്രധാന പ്രത്യേകത  അതിന്റെ ആന്വിറ്റി ഗ്യാരണ്ടിയാണ്.   ആദായനികുതിയുടെ സെക്ഷൻ 88 പ്രകാരം, എൽഐസി ജീവൻ ധാര പ്ലാൻ, നികുതി ആനുകൂല്യങ്ങൾക്ക് അർഹമാണ്.

എന്താണ് ആന്വിറ്റി?

ആന്വിറ്റി പ്രകാരം, ഇൻഷുറൻസ് കമ്പനിയും ഇൻഷ്വർ ചെയ്തയാളും തമ്മിൽ ഒരു കരാർ ഉണ്ട്.  ഇത് പ്രകാരം, ഇൻഷ്വർ ചെയ്തയാൾ ഒരു തുക കമ്പനിയിൽ നിക്ഷേപിക്കുന്നു. ഭാവിയിൽ, പ്രതിമാസ, ത്രൈമാസ അല്ലെങ്കിൽ വാർഷിക തവണകളായി ഇൻഷ്വർ ചെയ്തയാൾക്ക് പണം തിരികെ നൽകും. ആന്വിറ്റി പ്രധാനമായും റിട്ടയർമെൻറിനാണ് ഉപയോഗിക്കുന്നത്. ഇൻഷ്വർ ചെയ്തയാൾ ജീവിച്ചിരിക്കുന്നിടത്തോളം, അയാൾക്ക് ഒരു നിശ്ചിത തുക തുടർന്നും ലഭിക്കും. മരണശേഷം ബാക്കി തുക അവകാശിക്ക് നൽകും.

Latest Videos
Follow Us:
Download App:
  • android
  • ios