റിട്ടയര്‍മെന്റ് ലൈഫ് ആസ്വദിക്കാം ആശങ്കകളില്ലാതെ; പ്ലാന്‍ ചെയ്യൂ
മറ്റുള്ളവരെ ആശ്രയിക്കാതെ സാമ്പത്തിക സുരക്ഷിതത്വത്തോടെയുള്ള റിട്ടയര്‍മെന്റ് കാലം സാധ്യമാവണെങ്കില്‍ ജോലിചെയ്ത് വരുമാനമുണ്ടാക്കുന്ന കാലത്ത് തന്നെ ചിന്തിച്ചുതുടങ്ങണം. സമാധാനവും, സുരക്ഷിതവുമായ റിട്ടയര്‍മെന്റ് ലൈഫ് ആണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക
ജീവിതത്തിരക്കുകള്‍ക്കിടയില്‍ റി്ട്ടയര്‍മെന്റ് ലൈഫിനെക്കുറിച്ചും, റിട്ടയര്‍മെന്റ് പ്ലാനിംഗിനെക്കുറിച്ചുമൊക്കെ ചിന്തിക്കുന്നവര്‍ തന്നെ വിരളമാണ്.
വീടും ഫാമിലിയും, മക്കളും, കൊച്ചുമക്കളുമൊക്കെയായി വര്‍ഷങ്ങള്‍ കണ്‍ചിമ്മിത്തുറക്കുമ്പോഴേക്കും മാറിമറിയും.മറ്റുള്ളവരെ ആശ്രയിക്കാതെ സാമ്പത്തിക സുരക്ഷിതത്വത്തോടെയുള്ള റിട്ടയര്‍മെന്റ് കാലം സാധ്യമാവണെങ്കില്‍ ജോലിചെയ്ത് വരുമാനമുണ്ടാക്കുന്ന കാലത്ത് തന്നെ ചിന്തിച്ചുതുടങ്ങണം. മുപ്പതുകളുടെ മധ്യത്തില്‍ പോലും വിരമിക്കല്‍ കാലത്തെക്കുറിച്ച് പലരും ചിന്തിച്ചുതുടങ്ങിയിട്ടില്ല എന്നതാണ് വാസ്തവം. മുന്‍കൂട്ടി സാമ്പത്തിക പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടോ എന്ന സംശയമാണ് പലര്‍ക്കും. സമാധാനവും, സുരക്ഷിതവുമായ റിട്ടയര്‍മെന്റ് ലൈഫ് ആണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുക തന്നെ വേണം.
എപ്പോള്‍ റിട്ടയര്‍ ചെയ്യണം
ജോലിയില്‍ നിന്നും എപ്പോള്‍ വിരമിക്കണമെന്നതും, എത്ര പ്രായം വരെ ജോലി ചെയ്യണമെന്നതും നിങ്ങളുടെ മാത്രം ചോയ്സാണ്. നിങ്ങളുടെ ആരോഗ്യവും, സാമ്പത്തിക ആവശ്യങ്ങളും കണക്കിലെടുത്ത് വേണം, എത്ര കാലം ജോലി ചെയ്യണമെന്നതും, വിരമിക്കല്‍ പ്രായവും തീരുമാനിക്കുന്നതും. ആയുര്‍ദൈര്‍ഘ്യം കൂടിയതിനാല്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി തങ്ങളുടെ അറുപതുകളിലും, എഴുപതുകളിലും ജോലി ചെയ്യുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ആക്ടീവായിരിക്കാന്‍ 60 നു ശേഷവും ഇഷ്ടമുള്ള ജോലി ചെയ്യുന്നത് നല്ല കാര്യം തന്നെയാണ്. എന്നാല്‍ നിങ്ങളുടെ ആരോഗ്യം കൂടി കണക്കിലെടുത്ത്് വേണം വിരമിക്കല്‍ പ്രായം തീരുമാനിക്കാന്‍.
ചെലവുകള്‍ കണക്കാം, നിക്ഷേപം തുടങ്ങാം
റിട്ടയര്‍മെന്റിനു ശേഷം കാര്യങ്ങള്‍ മാറിമറിയും. വരുമാനമുണ്ടായിരുന്ന കാലത്തെ ജീവിതം പോലെ ജീവിക്കാന്‍ കഴിയില്ലെന്ന് ചുരുക്കം. അതുകൊണ്ടുതന്നെ ഓരോ മാസവും വേണ്ടിവരുന്ന ജീവിതച്ചെലവുകള്‍ എത്രവരുമെന്നത് സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടാക്കുകയും, അതിനനുസരിച്ച് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുകയും വേണം.വര്‍ധിക്കുന്ന പണപ്പരുപ്പവും, അപ്രതീക്ഷിതമായി വരുന്ന ചികിത്സാചെലവുമെല്ലാം കരുതിയിരിക്കണം. വലിയൊരു തുക അതിനായും നീക്കിവെക്കേണ്ടി വരും.നിങ്ങളുടെ ഭാവിജീവിതത്തില്‍ ചിലവഴിക്കുന്നതിനായി എത്ര പണം വേണ്ടിവരുമെന്ന് നോക്കിയ ശേഷം നിക്ഷേപങ്ങളും തുടങ്ങാം. മാസവരുമാനത്തില്‍ നിന്നും നിശ്ചിത തുക നീക്കിവെച്ചുകൊണ്ട് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, നാഷനല്‍ പെന്‍ഷന്‍ സ്‌കീം, ഇപിഎഫ് പോലുള്ള നിക്ഷേപപദ്ധതികളില്‍ അംഗമാകാം.. ഓര്‍ക്കുക പ്രായം കൂടുന്തോറും റിട്ടയര്‍മെന്റ് പ്ലാനിംഗിനായി നിങ്ങള്‍ മാറ്റിവെക്കേണ്ട തുകയും കൂടും. മുപ്പതുകളിലെങ്കിലും ചെറിയ തുകകള്‍ നിക്ഷേപിച്ച് തുടങ്ങിയാല്‍ റിട്ടയര്‍മെന്റ് കാലത്ത് വലിയ ആശ്വാസം തന്നെയാകും.
കരുതലോടെ സൂക്ഷിക്കാം റിട്ടയര്‍മെന്റ് തുക
റി്ട്ടയര്‍മെന്റ് ജീവിതം പുതിയൊരു തുടക്കം തന്നെയാണ്. ജോലിയും മാസവരുമാനവും ഇല്ലാതാകുന്ന സാഹചര്യമാണ് മുന്നിലുണ്ടാവുക. അതുകൊണ്ടുതന്നെ റിട്ടയര്‍മെന്റ് കാലത്തേക്കായി നീക്കിവെച്ച തുക കരുതലോടെ ചെലവഴിക്കേണ്ടതുണ്ട്. തുക, സീനിയര്‍ സിറ്റസണ്‍ സേംവിംഗ്‌സ് സ്‌കീം പോലുള്ള പദ്ധതികളില്‍ നിക്ഷേപിക്കുന്നത് വരുമാനവും, പലിശയും ഉറപ്പുനല്‍കും. പ്രതിമാസവരുമാനത്തിന് കാര്യക്ഷമമായി നികുതി ലഭ്യമാകുന്നതരം നിക്ഷേപങ്ങളില്‍ തുക നിക്ഷേപിക്കുന്നതാണ് ഉചിതം. ഇതിനായി ഒരു സാമ്പത്തിക വിദ്ഗ്ധന്റെ സഹായവും തേടാം.
Also Read: 'നീ ഷൂപ്പറാണെടാ..'; ലോകത്തിലെ ഏറ്റവും വലിയ വിമാന ഇടപാട് നടത്തി എയർ ഇന്ത്യ