33,000 കോടിയുടെ ഓഹരി വാങ്ങി,ഇന്ത്യൻ മാധ്യമരംഗത്തെ ഏറ്റവും വലിയ ലയനം; ഡിസ്‌നി-റിലയൻസ് ലയനം യാഥാര്‍ഥ്യമാകുന്നു
ഡിസ്നിയുടെ 61 ശതമാനം ഓഹരികൾ വയാകോം 18 വാങ്ങും. റിലയൻസിന്റെ എന്റർടെയിൻമെന്റ് കമ്പനിയാണ് വയാകോം 18.
മുംബൈ: ഡിസ്‌നിയും റിലയൻസും തമ്മിലുള്ള ലയനം യാഥാര്‍ത്ഥ്യമാകുന്നു. ഇന്ത്യൻ മാധ്യമരംഗത്തെ ഏറ്റവും വലിയ ലയനമാണ് ഇതിലൂടെ നടക്കുന്നത്. ഇതിന്‍റെ പ്രാഥമിക കരാറിൽ റിലയൻസ് വയാകോം 18നും ഡിസ്നിയും ഒപ്പുവച്ചു. ഡിസ്നിയുടെ 61 ശതമാനം ഓഹരികൾ വയാകോം 18 വാങ്ങും. റിലയൻസിന്റെ എന്റർടെയിൻമെന്റ് കമ്പനിയാണ് വയാകോം 18.
ബ്ലൂംബർഗ് റിപ്പോർട്ട് പ്രകാരം 33,000 കോടി രൂപയുടെ ഓഹരികളാണ് റിലയൻസ് സ്വന്തമാക്കിയത്. നേരത്തെ ജപ്പാൻ ആസ്ഥാനമായുളള സോണിയും സീ എന്റർടൈൻമെന്റുമായുള്ള ലയന പദ്ധതി ഉപേക്ഷിച്ചിരുന്നു. 2023 ഡിസംബറിൽ, റിലയൻസ് ഇൻഡസ്ട്രീസും വാൾട്ട് ഡിസ്നിയും അവരുടെ ഇന്ത്യൻ വിനോദ പ്രവർത്തനങ്ങൾ ലയിപ്പിക്കുന്നതിന് വിപുലമായ ചർച്ചകൾ നടത്തിയിരുന്നു.
അതിന് മുമ്പ് ഒക്ടോബറിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ സ്ട്രീമിംഗ് സേവനവും സ്റ്റാർ ഇന്ത്യയും ഉൾപ്പെടുന്ന ഡിസ്നിയുടെ ഇന്ത്യയിലെ ആസ്തികൾക്ക് റിലയൻസ് 7 ബില്യൺ ഡോളർ മുതൽ 8 ബില്യൺ ഡോളർ വരെ മൂല്യനിർണ്ണയം നടത്തുന്നു എന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം