വ്യവസ്ഥകൾ പാലിച്ചില്ല; ആക്സിസ് ബാങ്കിന് 30 ലക്ഷം രൂപ പിഴ ചുമത്തി ആർബിഐ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശങ്ങളിലെ ചില വ്യവസ്ഥകൾ പാലിക്കാത്തതിനാൽ ആക്സിസ് ബാങ്കിന് 30 ലക്ഷം രൂപ പിഴ ചുമത്തി ആർബിഐ
ദില്ലി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശങ്ങളിലെ ചില വ്യവസ്ഥകൾ പാലിക്കാത്തതിനാൽ ആക്സിസ് ബാങ്കിന് 30 ലക്ഷം രൂപ പിഴ ചുമത്തി ആർബിഐ. ആർബിഐ നടത്തിയ പരിശോധനയിൽ, മൂന്നാം കക്ഷി പ്ലാറ്റ്‌ഫോമുകൾ വഴി ഉപഭോക്താക്കൾ നിശ്ചിത തീയതിക്കകം കുടിശ്ശിക അടച്ചിട്ടുണ്ടെങ്കിലും ക്രെഡിറ്റ് കാർഡ് കുടിശ്ശിക വൈകിയതിന് ബാങ്ക് ചില അക്കൗണ്ടുകളിൽ പിഴ ഈടാക്കിയതായി കണ്ടെത്തി. തുടർന്ന്, ആർബിഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടത് എന്തുകൊണ്ട് പിഴ ചുമത്തരുത് എന്നതിന് കാരണം കാണിക്കാൻ ഉപദേശിച്ച് ബാങ്കിന് നോട്ടീസ് അയച്ചതായി സെൻട്രൽ ബാങ്ക് അറിയിച്ചു.
ആർബിഐ നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും വ്യക്തിപരമായ ഹിയറിംഗിനിടെ നൽകിയ വാക്കാലുള്ള നിവേദനങ്ങളും പരിഗണിച്ചതിന് ശേഷം, മേൽപ്പറഞ്ഞ ആർബിഐ നിർദ്ദേശങ്ങൾ പാലിക്കാത്തതിന്റെ കുറ്റം സാധൂകരമാണെന്നും പണപ്പിഴ ചുമത്തേണ്ടതുണ്ടെന്നും ആർബിഐ നിഗമനത്തിലെത്തി. തുടർന്ന് 30 ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു.
ബാങ്ക് ലോക്കർ പുതുക്കണം ഈ മാസം തന്നെ
രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തങ്ങളുടെ ഉപഭോക്താക്കളെ ലോക്കർ കരാർ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കായി ബ്രാഞ്ച് സന്ദർശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്കർ ഉള്ളത് ഏത് ബ്രാഞ്ചിലാണോ ആ ബ്രാഞ്ച് വേണം സന്ദർശിക്കാൻ. പരിഷ്‌ക്കരിച്ച ലോക്കർ കരാറിൽ ഒപ്പുവെക്കാൻ ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നതായി എസ്ബിഐ ട്വീറ്റ് ചെയ്തു.
ബാങ്കുകളിലെ ലോക്കർ കരാർ പുതുക്കുന്നതിനുള്ള സമയപരിധി ഈ മാസം 30 ന് അവസാനിക്കും. വിവിധ ബാങ്കുകളിൽ ലോക്കറുകളുള്ള ഉപഭോക്താക്കൾ പുതുക്കിയ ലോക്കർ കരാറുകളിൽ ജൂൺ 30-നകം ഒപ്പുവെക്കണം. ജൂൺ 30 നുള്ളിൽ ആവശ്യമായ നടപടിക്രമങ്ങളുടെ 50 ശതമാനവും സെപ്റ്റംബർ 30 നകം 75 ശതമാനം നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്. 2023 ഡിസംബർ 31-നകം പുതുക്കൽ നടപടിക്രമങ്ങൾ പൂർത്തിയാകും.