Asianet News MalayalamAsianet News Malayalam

മരണം മുന്നിൽ കണ്ട് നായക്കുട്ടി; ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങി രത്തൻ ടാറ്റ

ഏഴുമാസം പ്രായമുള്ള നായയ്ക്ക് രക്തദാതാവിനെ തേടി രത്തൻ ടാറ്റ. ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടാണ് രത്തൻ ടാറ്റ, നായയ്ക്ക് രക്തദാതാവിനെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചത്.

Ratan Tata appeals for blood donor for puppy with life threatening anaemia
Author
First Published Jun 27, 2024, 4:57 PM IST

മുംബൈ: തന്റെ വളർത്തുമൃഗാശുപത്രിയിൽ പ്രവേശിപ്പിച്ച ഏഴുമാസം പ്രായമുള്ള നായയ്ക്ക് രക്തദാതാവിനെ തേടി രത്തൻ ടാറ്റ. ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടാണ് രത്തൻ ടാറ്റ, നായയ്ക്ക് രക്തദാതാവിനെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചത്.  തൻ്റെ പോസ്റ്റിൽ, നായയുടെ ആരോഗ്യ കാര്യങ്ങൾ പങ്കുവെക്കുകയും എന്തൊക്കെ ആവശ്യമാണെന്നത് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഏഴുമാസം പ്രായമുള്ള നായയുടെ ചിത്രം രത്തൻ ടാറ്റ പങ്കുവെച്ചിട്ടുണ്ട്.. 

അദ്ദേഹം പങ്കുവെച്ച പോസ്റ്റിൽ, നായയുടെ അസുഖ വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. പണിയും വിളർച്ചയും ബാധിച്ച നായയുടെ സ്ഥിതി ഗുരുതരമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.  7 മാസം പ്രായമുള്ള നായയ്ക്ക് രക്തം ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രക്‌തദാനം നടത്തുന്ന നായയ്ക്ക് വേണ്ട യോഗ്യതാ മാനദണ്ഡങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 

രത്തൻ ടാറ്റ പങ്കുവെച്ച പോസ്റ്റ് ഇതുവരെ, 4.8 ലക്ഷത്തിലധികം ലൈക്കുകൾ നേടിയിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന രത്തൻ ടാറ്റ വലിയൊരു മൃഗ സ്‌നേഹി കൂടിയാണ്. ദുരിതത്തിലായ നായയെ സഹായിക്കാൻ രത്തൻ ടാറ്റ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ഇതാദ്യമല്ല. നേരത്തെ, രക്ഷപ്പെടുത്തിയ നായയെ ഉടമയുമായി വീണ്ടും ഒന്നിപ്പിക്കാൻ അദ്ദേഹം ഇൻസ്റ്റാഗ്രാം ഉപയോഗിച്ചഗിരുന്നു. 

ടാറ്റ ട്രസ്റ്റിൻ്റെ നിയന്ത്രണത്തിലുള്ള സ്മോൾ അനിമൽ ഹോസ്പിറ്റൽ പൂച്ചകൾക്കും നായ്ക്കൾക്കും വേണ്ടിയുള്ള ഒരു വെറ്റിനറി കേന്ദ്രമാണ്. ഏകദേശം 165 കോടി ചെലവിൽ   2.2 ഏക്കറിൽ പരന്നുകിടക്കുന്ന ആശുപത്രി നായ്ക്കൾക്കും പൂച്ചകൾക്കും മുയലുകൾക്കും മറ്റ് ചെറിയ മൃഗങ്ങൾക്കും വേണ്ടിയുള്ള ചുരുക്കം ചില ആശുപത്രികളിൽ ഒന്നായിരിക്കും. 24x7 സമയവും ഈ ആശുപത്രി പ്രവർത്തനക്ഷമമായിരിക്കും. 

Latest Videos
Follow Us:
Download App:
  • android
  • ios