Health

ക്യാൻസർ

ക്യാൻസർ സാധ്യത കുറയ്ക്കുന്നതിൽ ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്.  ചില ഭക്ഷണങ്ങളിൽ ക്യാൻസർ  സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

ക്യാൻസർ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങ‌ൾ

ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് ഇനി പറയുന്നത്.

Image credits: Getty

ബെറിപ്പഴങ്ങൾ

ഫ്ലേവനോയ്ഡുകൾ, ആന്തോസയാനിനുകൾ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ ബെറിപ്പഴങ്ങളിൽ  അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസർ സാധ്യത കുറയ്ക്കും. 
 

Image credits: Getty

തക്കാളി

ക്യാൻസറുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റായ ലൈക്കോപീൻ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty

ബ്രൊക്കോളി

ബ്രൊക്കോളിയിൽ സൾഫർ സംയുക്തങ്ങളും സൾഫോറാഫേൻ, ഇൻഡോൾ-3-കാർബിനോൾ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. അവ ക്യാൻസർ സാധ്യത കുറയ്ക്കുന്നു.
 

Image credits: Getty

ഇലക്കറികൾ

വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് ഇലക്കറികൾ. ഇലക്കറികൾ ചില ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുക ചെയ്യും. 

Image credits: Getty

ഓറഞ്ച്

സിട്രസ് പഴങ്ങളായ ഓറഞ്ച്, നാരങ്ങ എന്നിവയിൽ വിറ്റാമിൻ സിയും ഫ്ലേവനോയ്ഡുകളും കൂടുതലാണ്, സിട്രസ് പഴങ്ങൾ ആമാശയം, അന്നനാളം എന്നിവ പോലുള്ള ചില ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുന്നു.

Image credits: Getty

വെളുത്തുള്ളി

വെളുത്തുള്ളിയിൽ അല്ലിസിൻ പോലുള്ള ഓർഗാനോ സൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വൻകുടൽ, പ്രോസ്റ്റേറ്റ് ക്യാൻസറുകളുടെ അപകടസാധ്യത കുറയ്ക്കുന്നു.

Image credits: Getty

ഇഞ്ചി

ഇഞ്ചിയിൽ ജിഞ്ചറോൾ അടങ്ങിയിട്ടുണ്ട്. അണ്ഡാശയ, വൻകുടൽ കാൻസർ എന്നിവയുൾപ്പെടെയുള്ള ചില ക്യാൻസറുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.

Image credits: Getty

തണ്ണിമത്തൻ

തണ്ണിമത്തൻ പ്രോസ്റ്റേറ്റ് ക്യാൻസർ ഉൾപ്പെടെയുള്ള ചില ക്യാൻസറുകളുടെ സാധ്യത കുറയ്ക്കാൻ  സഹായിക്കും. 

Image credits: Getty

പ്രായം 60 കഴിഞ്ഞോ? ആരോ​ഗ്യത്തോടെയിരിക്കാൻ ശ്രദ്ധിക്കാം 7 കാര്യങ്ങൾ

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ഏഴ് കാര്യങ്ങൾ മനസിൽ സൂക്ഷിച്ചോളൂ

കാഴ്ചശക്തി കൂട്ടാൻ സഹായിക്കുന്ന ആറ് പച്ചക്കറികൾ

കൂർക്കംവലി അകറ്റാൻ പരീക്ഷിക്കേണ്ട വഴികൾ