'ഓടടാ... ഇതെന്‍റെ സ്ഥലം'; മൂന്ന് സിംഹങ്ങളെ ഒറ്റയ്ക്ക് തുരത്തുന്ന ഹിപ്പോപൊട്ടാമസിന്‍റെ വീഡിയോ വൈറൽ

ആരുടേയെ വരവ് പ്രതീക്ഷിച്ചത് പോലെ ഒരു വശത്തേക്ക് ഇടയ്ക്കിടയ്ക്ക് നോക്കിക്കൊണ്ടാണ് സിംഹങ്ങള്‍ നദി മുറിച്ച് കടക്കുന്നത്. ഇതിനിടെ ഒരു വശത്ത് നിന്നും വെള്ളത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന ഒരു മുങ്ങിക്കപ്പല്‍ പോലെ വളരെ വേഗത്തില്‍ നീന്തുവരുന്ന ഒരു ഹിപ്പോപോട്ടാമസിനെ കാണാം. 

Video of Hippopotamus chasing three lions alone goes viral


കാടിന്‍റെ രാജാവ് എന്നും മൃഗ രാജ്യത്തിലെ ഏറ്റവും ക്രൂരനായ വേട്ടക്കാരനെന്നും ഒക്കെയുള്ള വിശേഷണങ്ങൾ എന്നും സിംഹത്തിന് സ്വന്തമാണ്. എന്നാൽ സിംഹങ്ങൾ എപ്പോഴെങ്കിലും മറ്റു മൃഗങ്ങളെ പേടിച്ചോടുന്നത് കണ്ടിട്ടുണ്ടോ? എങ്കിൽ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ. അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോയിലെ താരം ഒരു ഹിപ്പോപൊട്ടാമസ് ആണ്. തന്‍റെ  അധികാര പരിധിയിലേക്ക് നുഴഞ്ഞുകയറിയ മൂന്ന് സിംഹങ്ങളെ യാതൊരു ദയാദാക്ഷിണ്യവും കൂടാതെ തുരത്തിയോടിച്ച് ഹീറോ ആവുകയാണ് ഈ ഹിപ്പോപൊട്ടാമസ്. 

എക്സിൽ  @AMAZlNGNATURE എന്ന ഉപയോക്താവാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രകൃതിയുമായി ബന്ധപ്പെട്ട മനോഹര ചിത്രങ്ങൾ പങ്കുവെക്കുന്ന ഇദ്ദേഹത്തിന്‍റെ പോസ്റ്റുകൾ മുൻപും വൈറൽ ആയിട്ടുണ്ട്. വീഡിയോയുടെ തുടക്കത്തിൽ ഇരു കൂട്ടരും തമ്മിലുള്ള ഒരു വലിയ പോരാട്ടം നമ്മൾ പ്രതീക്ഷിക്കുമെങ്കിലും ആ പ്രതീക്ഷകൾ എല്ലാം അസ്ഥാനത്താക്കി ഹിപ്പോയുടെ ഏകപക്ഷീയമായ വിജയമാണ് കാണാൻ കഴിയുക. 

50 വർഷമായി ഏകാന്ത തടവില്‍ കഴിയുന്ന ബ്രിട്ടീഷ് തടവുകാരൻ: ചെയ്ത കുറ്റം കേട്ടാൽ ആരും അമ്പരക്കും

8000 രൂപയ്ക്ക് സ്വർഗത്തിൽ ഭൂമി വാഗ്ദാനം ചെയ്ത് സഭ; 'ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് അഴിമതി' എന്ന് സോഷ്യൽ മീഡിയ

ഒരു വനം പ്രദേശത്തോട് ചേർന്നുള്ള തടാകത്തിലാണ് സംഭവം നടക്കുന്നത്. തടാകത്തിലേക്ക് ഇറങ്ങി അക്കര കടക്കാനുള്ള ശ്രമത്തിലാണ് സിംഹങ്ങള്‍. അവ ആരുടേയെ വരവ് പ്രതീക്ഷിച്ചത് പോലെ ഒരു വശത്തേക്ക് ഇടയ്ക്കിടയ്ക്ക് നോക്കിക്കൊണ്ടാണ് നദി മുറിച്ച് കടക്കുന്നത്. ഇതിനിടെ ഒരു വശത്ത് നിന്നും വെള്ളത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന ഒരു മുങ്ങിക്കപ്പല്‍ പോലെ വളരെ വേഗത്തില്‍ നീന്തുവരുന്ന ഒരു ഹിപ്പോപോട്ടാമസിനെ കാണാം. ഹിപ്പോയെ കണ്ട വഴി ഒരു സിംഹം പിന്തിരിഞ്ഞ് കരയ്ക്ക് കയറുന്നു. മറ്റ് രണ്ട് സിംഹങ്ങള്‍ രണ്ട് വഴിക്കായി ഓടുന്നു. ഇതില്‍ ഒന്നിന്‍റെ പിന്നാലെയെത്തിയ ഹിപ്പോ സിംഹത്തെ കടിക്കാനായി ആയുന്നതും ഒരുവിധത്തില്‍ കിടയേല്‍ക്കാതെ സിംഹം രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം. 

സൊമാറ്റോ ഡെലിവറി ഏജന്‍റ് ഭക്ഷണ പാക്കറ്റ് മോഷ്ടിക്കുന്ന സിസിടിവി ദൃശ്യം; ക്ഷമാപണം നടത്തി കമ്പനി

ഒരുപക്ഷേ വെള്ളത്തിൽ തങ്ങളെക്കാൾ ശക്തൻ ഹിപ്പോ ആണെന്നുള്ള തിരിച്ചറിവിൽ നിന്നുണ്ടായ ബുദ്ധിപരമായ ഒരു രക്ഷപ്പെടൽ ആയി വേണമെങ്കിലും ഇതിനെ വിശേഷിപ്പിക്കാം. പോസ്റ്റ് ചെയ്ത ഉടൻ തന്നെ വീഡിയോ വൈറലായി. 9.75 ലക്ഷത്തിലധികം ആളുകൾ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു.  പതിനായിരത്തിലധികം ഉപയോക്താക്കൾ പോസ്റ്റ് ലൈക്ക് ചെയ്തു.  ആയിരക്കണക്കിന് ആളുകളാണ് വീഡിയോയ്ക്ക് രസകരമായ കമന്‍റുമായി എത്തിയിരിക്കുന്നത്. 'ഹിപ്പോകൾ ആഫ്രിക്കയിലെ മറ്റെല്ലാ മൃഗങ്ങളേക്കാളും കൂടുതൽ മനുഷ്യരെ കൊല്ലുന്നു.' ഒരു കാഴ്ചക്കാരനെഴുതി. ' ഹിപ്പോകൾ വളരെ ആക്രമണാത്മകയുള്ള മൃഗവും അതേസമയം അവ  പ്രദേശികവുമാണ്.' എന്നായിരുന്നു മറ്റൊരു കുറിപ്പ്. 

ബാങ്ക് ഡെപ്പോസിറ്റ് സ്ലിപ്പില്‍ 'തുലാം' രാശി ; 'വൈറല്‍ തട്ടിപ്പെന്ന്' സോഷ്യല്‍ മീഡിയ

Latest Videos
Follow Us:
Download App:
  • android
  • ios