ചെറുകിട വിപണിയിലേക്ക് നോട്ടമിട്ട് പിസ്സ ഹട്ട്; ഇന്ത്യൻ രുചികളുടെ സാധ്യതയും പരീക്ഷിക്കും

ഇന്ത്യൻ രുചികൾ കൂടുതല്‍ അടുത്തറിഞ്ഞുകൊണ്ട് വിപണി പിടിക്കാനായി, മസെദാർ മഖ്‌നി പനീർ, ധാബെ ദാ കീമ, നവാബി മുർഗ് മഖ്‌നി തുടങ്ങിയ പിസ്സ രുചികൾ പിസ്സ ഹട്ട് അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ, ഈ ലഘുഭക്ഷണത്തോട് ഇന്ത്യക്കാർക്കുള്ള പ്രിയം മനസിലാക്കികൊണ്ട് കമ്പനി ചിക്കൻ സീഖ് കബാബ് ക്രസ്റ്റും അവതരിപ്പിച്ചു.

Pizza Hut aggressive expansion focus on emerging smaller markets in india apk

ദില്ലി: ചെറിയ വിപണികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ  അമേരിക്കൻ മൾട്ടിനാഷണൽ റെസ്റ്റോറന്റ് ശൃംഖലയായ പിസ്സ ഹട്ട്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ സ്റ്റോറുകളുടെ എണ്ണം 820 ആക്കി ഉയർത്തിയ പിസ്സ ഹട്ട്, വളർന്നുവരുന്ന ചെറുകിട വിപണികളിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനുള്ള നീക്കത്തിലാണ്. 

ഉത്പന്നങ്ങളുടെ വർധിച്ചു വരുന്ന വാങ്ങലുകൾ കണക്കിലെടുത്ത് പുതിയ തലമുറയെയും ഒപ്പം മധ്യവർഗത്തിനെയും കമ്പനി കൂടുതൽ പരിഗണിക്കുമെന്ന് പിസ ഹട്ട് ഇന്ത്യൻ സബ്‌കോണ്ടിനെന്റ് മാനേജിംഗ് ഡയറക്ടർ മെറിൽ പെരേര പറഞ്ഞു.

ALSO READ: ആലിയ ഭട്ടിന്റെ എഡ്-എ-മമ്മയിൽ കണ്ണുവെച്ച് ഇഷ അംബാനി; 350 കോടിയോളം മുടക്കി സ്വന്തമാക്കാൻ മുകേഷ് അംബാനി

വിപുലീകരണത്തിന്റെ ഭാഗമായി, പിസ്സ ഹട്ട് ടയർ II & III സ്ഥലങ്ങളിലെ വളർന്നുവരുന്ന വിപണികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും, പിസ ഹട്ട് തങ്ങളുടെ ബിസിനസിന്റെ 50 ശതമാനം ഇന്ത്യയിലേക്ക് കൊണ്ട് വരികയും  ഇവിടെ നിലനിൽക്കുന്ന സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിടുകയും ചെയ്യുന്നതായി മെറിൽ പെരേര പറഞ്ഞു.

2023 മാർച്ച് 31-ന് അവസാനിച്ച ആദ്യ പാദത്തിൽ, പിസ്സ ഹട്ട് ഇന്ത്യ,  16 ശതമാനം വിൽപ്പന വളർച്ച കൈവരിച്ചു. "കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഞങ്ങൾ ഞങ്ങളുടെ വ്യവസായം ഇരട്ടിയാക്കി. 417 റെസ്റ്റോറന്റുകളിൽ നിന്ന് 820 ആയി റെസ്റ്റോറന്റുകളിലേക്കെത്തി. മെറിൽ പെരേര പറഞ്ഞു.

ഏഷ്യയിൽ (ചൈന കൂടാതെ), ഓരോ 3 ലക്ഷം ആളുകൾക്കും ഒരു പിസ്സ ഹട്ട് റെസ്റ്റോറന്റുണ്ടെന്നും എന്നാൽ ഇന്ത്യയിൽ ഇത് ശരാശരി 30 ലക്ഷമാണെന്നും പെരേര പറഞ്ഞു. ഇത് വിപണിയുടെ വ്യാപ്തിയാണ് കാണിക്കുന്നത്, ഇവിടെ എത്രത്തോളം വളരാൻ കഴിയുമെന്ന് ഇത് കാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഉപയോഗിക്കപ്പെടാത്ത ടയർ II, ടയർ III വിപണികളിലെ യുവ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനുള്ള ശ്രമമായി ഇനി നടത്തുക. ഇന്ത്യയിലെ വിപുലീകരണത്തിൽ വലിയ സാധ്യതകൾ താൻ കാണുന്നുണ്ടെന്ന് പെരേര പറഞ്ഞു.

ALSO READ:കനത്ത കടബാധ്യത, പരസ്യവരുമാനത്തിന്റെ 50 ശതമാനം നഷ്ടമായെന്ന് സമ്മതിച്ച് ഇലോൺ മസ്‌ക്

നിലവിൽ, പിസ ഹട്ടിന്റെ ബിസിനസിന്റെ 50 ശതമാനവും ഡെലിവറിയിൽ നിന്നാണ്, ബാക്കിയുള്ളത് ഡൈനിംഗിൽ നിന്നും ടേക്ക്അവേയിൽ നിന്നുമാണ്.

ഇന്ത്യൻ രുചികൾ കൂടുതല്‍ അടുത്തറിഞ്ഞുകൊണ്ട് വിപണി പിടിക്കാനായി,  മസെദാർ മഖ്‌നി പനീർ, ധാബെ ദാ കീമ, നവാബി മുർഗ് മഖ്‌നി തുടങ്ങിയ പിസ്സ രുചികൾ പിസ്സ ഹട്ട് അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ, ഈ ലഘുഭക്ഷണത്തോട് ഇന്ത്യക്കാർക്കുള്ള പ്രിയം മനസിലാക്കികൊണ്ട് കമ്പനി ചിക്കൻ സീഖ് കബാബ് ക്രസ്റ്റും അവതരിപ്പിച്ചു. മാത്രമല്ല, ഉപഭോക്താക്കൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്ട്രീറ്റ് ഫുഡായ മോമോ മിയ പിസ്സ യും ഉൾപ്പെടുത്തിയിട്ടുണ്ട്. 

സർക്കാർ പിന്തുണയുള്ള ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC) പ്ലാറ്റ്‌ഫോമുകളിലും പിസ്സ ഹട്ട് ലഭ്യമാണ്. ഉപഭോക്തൃ ലഭ്യത വർദ്ധിപ്പിക്കുന്നതിന് ഇത് അവരെ കൂടുതൽ സഹായിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios