ഒരു ലക്ഷം അധികം തരാം, പൈലറ്റുമാരോട് ഗോ ഫസ്റ്റ്
ജൂൺ 15-നകം രാജി പിൻവലിക്കാൻ തയ്യാറുള്ളവർക്കും ഗോ ഫസ്റ്റ് ശമ്പളം ഉയർത്തുന്നു.
ദില്ലി: പാപ്പരത്ത നടപടികൾക്കായി ഫയൽ ചെയ്ത രാജ്യത്തെ ലോ-കോസ്റ്റ് കാരിയറായ ഗോ ഫസ്റ്റ് പൈലറ്റുമാരുടെ ശമ്പളം ഉയർത്തുന്നു. ക്യാപ്റ്റൻമാരുടെ ശമ്പളം പ്രതിമാസം 1,00,000 രൂപയും ഫസ്റ്റ് ഓഫീസർമാർക്ക് 50,000 രൂപയും വർദ്ധിപ്പിക്കാനാണ് പദ്ധതി.
ALSO READ: ഐപിഎൽ 2023; നിത അംബാനിയും മുകേഷ് അംബാനിയും സമ്പാദിച്ചത് ചില്ലറ കോടികളല്ല
ഗോ ഫസ്റ്റ് പൈലറ്റുമാർക്ക് അയച്ച ഇമെയിൽ പ്രകാരം അധിക ശമ്പളം ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും. കമ്പനിയിൽ നിന്ന് രാജിവെച്ച, എന്നാൽ ജൂൺ 15-നകം രാജി പിൻവലിക്കാൻ തയ്യാറുള്ളവർക്കും എയർലൈൻ ഇത് ഓഫർ ചെയ്യും. നിലവിൽ ക്യാപ്റ്റൻമാർക്ക് 5,30,000 രൂപ പ്രതിമാസം ശമ്പളമാണ് നൽകുന്നത്. നിലവിലെ പദ്ധതി അനുസരിച്ച് വീണ്ടും പറക്കുന്നതിന് കൂടുതൽ സമയമെടുക്കില്ല എന്ന് യർലൈൻ പൈലറ്റുമാർക്കുള്ള ഇമെയിലിൽ പറഞ്ഞു.
രണ്ട് വർഷം മുമ്പാണ് ഗോ എയർ, ഗോ ഫസ്റ്റ് എന്ന് പുനർനാമകരണം ചെയ്തത്. ഈ മാസം ആദ്യം നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ സ്വമേധയാ പാപ്പരത്ത പരിഹാര നടപടികൾക്കായി ഫയൽ ചെയ്തിരുന്നു.
ALSO READ: ചോക്ലേറ്റ് വമ്പന്മാരോട് പട പൊരുതാൻ മുകേഷ് അംബാനി; ലക്ഷ്യം ഇതോ..
കഴിഞ്ഞ ആഴ്ച, സാമ്പത്തിക പ്രതിസന്ധിയിലായ ഗോ ഫസ്റ്റിനോട് പുനരുജ്ജീവന പദ്ധതികൾ സമർപ്പിക്കണമെന്ന് ഏവിയേഷൻ റെഗുലേറ്റർ ആവശ്യപ്പെട്ടിരുന്നു. പാപ്പരത്ത പരിഹാര നടപടികൾ ഫയൽ ചെയ്ത ഗോ ഫസ്റ്റ് ഈ മാസം മൂന്നാം തീയതി മുതൽ സർവീസ് അവസാനിപ്പിച്ചിരുന്നു.പുനരുജ്ജീവനത്തിനായി ആവിഷ്കരിക്കുന്ന പദ്ധതികളുടെ സമഗ്രമായ റിപ്പോർട്ട് 30 ദിവസത്തിനുള്ളിൽ സമർപ്പിക്കാനാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഗോ ഫസ്റ്റിനോട് ആവശ്യപ്പെട്ടത്.