ഒന്നും രണ്ടുമല്ല, 600 കോടിയാണ് പിഴയിനത്തിൽ വരുമാനം; 11.48 കോടി പാൻ ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല

പാൻ കാര്‍ഡ് നിർജീവമായാൽ നികുതി റീഫണ്ട് അനുവദിക്കില്ല. അസാധുവായ കാലയളവിലെ റീഫണ്ടിനു പലിശയും കിട്ടില്ല. ടിഡിഎസ്, ടിസിഎസ് നികുതികൾ ഉയർന്ന നിരക്കിൽ ഈടാക്കുകയും ചെയ്യും

PAN Aadhaar Linking Govt Collects 600 Crore Penalty for Delay 11.48 Crore PANs Not Linked Yet

ദില്ലി: പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ കാലതാമസം വരുത്തിയതിന് ഇത് വരെ പിഴയായി 600 കോടി രൂപ സർക്കാർ ഈടാക്കിയതായി റിപ്പോർട്ട്. ഏകദേശം 11.48 കോടി പാൻ ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.

കോടികണക്കിന് പെർമനൻ്റ് അക്കൗണ്ട് നമ്പറുകൾ ഇപ്പോഴും ബയോമെട്രിക് ഐഡൻ്റിറ്റിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന് പങ്കജ് ചൗധരി പാർലമെൻ്റിനെ അറിയിച്ചു. 2024 ജനുവരി 29 വരെ, ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത പാനുകളുടെ എണ്ണം 11.48 കോടിയാണ്. 2023 ജൂൺ 30ന് ശേഷം പാനും ആധാറും ലിങ്ക് ചെയ്യാത്തവരിൽ നിന്ന് 1,000 രൂപ പിഴയായി സർക്കാർ ഈടാക്കിയിട്ടുണ്ട്. പിഴയിനത്തിൽ സർക്കാർ സമ്പാദിച്ചതിൻ്റെ വിശദാംശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനാണ് ധനകാര്യ സഹമന്ത്രി മറുപടി നൽകിയത്. ബയോമെട്രിക് ആധാറുമായി പാൻ ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി 2023 ജൂൺ 30 ആയിരുന്നു. 

ആധാറുമായി ബന്ധിപ്പിക്കുന്നതിൽ പരാജയപ്പെട്ട നികുതിദായകരുടെ പാൻ 2023 ജൂലായ് 1 മുതൽ പ്രവർത്തനരഹിതമാകുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു. 1,000 രൂപ വൈകി ഫീസ് അടച്ച് പാൻ വീണ്ടും പ്രവർത്തനക്ഷമമാക്കാം.

പാൻ കാര്‍ഡ് നിർജീവമായാൽ നികുതി റീഫണ്ട് അനുവദിക്കില്ല. അസാധുവായ കാലയളവിലെ റീഫണ്ടിനു പലിശയും കിട്ടില്ല. ടിഡിഎസ്, ടിസിഎസ് നികുതികൾ ഉയർന്ന നിരക്കിൽ ഈടാക്കുകയും ചെയ്യുമെന്നാണ് അറിയിപ്പ്. ആദായനികുതി വെബ്‌സൈറ്റ് അനുസരിച്ച്, "രജിസ്റ്റർ ചെയ്തവർക്കും രജിസ്റ്റർ ചെയ്യാത്ത ഉപയോക്താക്കൾക്കും ഇ-ഫയലിംഗ് പോർട്ടൽ വഴി (www.incometax.gov.in) അവരുടെ ആധാറും പാനും ലിങ്ക് ചെയ്യാൻ കഴിയും.
 

Latest Videos
Follow Us:
Download App:
  • android
  • ios