ആധാർ പാൻ ലിങ്കിംഗിന് ഇനി വെറും മൂന്ന് ദിവസം മാത്രം; ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും?

പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും? നിലവിലെ സമയപരിധിക്ക് മുമ്പ്  ആധാർ പാൻ കാർഡ് ലിങ്കിംഗ് പൂർത്തിയാക്കാതിരുന്നാൽ പലവിധ ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും.

PAN Aadhaar Linking Deadline is June 30 APK

ധാർ കാർഡുമായി പാൻ ലിങ്ക് ചെയ്യാനുള്ള സമയപരിധി അവസാനിക്കുന്നതിന് വെറും മൂന്ന് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഈ വർഷമാദ്യം 2023 മാർച്ച് 31 മുതൽ 2023 ജൂൺ 30 വരെ സമയപരിധി സർക്കാർ നീട്ടിയിരുന്നു. പാൻകാർഡുമായി ആധാർ ബന്ധിപ്പിക്കുന്ന തിന് നിലവിൽ 1000 രൂപയാണ് പിഴ അടയ്‌ക്കേണ്ടത്. നിലവിലെ സമയപരിധിക്ക് മുമ്പ്  ആധാർ പാൻ കാർഡ് ലിങ്കിംഗ് പൂർത്തിയാക്കാതിരുന്നാൽ പലവിധ ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും.

പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?

1961 ലെ ആദായനികുതി നിയമപ്രകാരം  ജൂലൈ 1 മുതൽ, , ആധാറുമായി ലിങ്ക് ചെയ്യാത്ത ആളുകളുടെ പാൻകാർഡുകൾ പ്രവർത്തനരഹിതമാകും. പാൻകാർഡ് ഒരു പ്രധാന സാമ്പത്തിക രേഖയായതിനാൽ, ഇത് പ്രവർത്തനരഹിതമായാൽ നികുതി രേഖകളിൽ നമ്പർ നൽകാനാകില്ല എന്നതിനാൽ ത്തന്നെ ഭാവിയിൽ  നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.മാത്രമല്ല പാൻ ഇല്ലാതെ ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യാനും സാധ്യമല്ല, അതിനാൽ ഒരാൾക്ക് അർഹതപ്പെട്ട റിട്ടേണുകൾ ലഭിക്കില്ല.

ALSO READ: ഉയർന്ന പെൻഷന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി; അവസാന അവസരമെന്ന് ഇപിഎഫ്ഒ

ബാങ്കുമായി ബന്ധപ്പെട്ട നിരവധി ഇടപാടുകൾക്കും പാൻ ആവശ്യമാണ്. ഡീമാറ്റ് അക്കൗണ്ടുകൾ തുറക്കുന്നതിനും, ഒരു ദിവസം 50,000 രൂപയിൽ കൂടുതൽ പണം ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ ഉൾപ്പെടെ വിവിധ സാമ്പത്തിക ആവശ്യങ്ങൾക്ക് സാമ്പത്തികരേഖയായി പാൻ കാർഡ് നിർബന്ധമാണ്.

2022 മാർച്ച് 31 വരെ യാതൊരുവിധ ഫീസും നൽകാതെ പാൻ ആധാർ ലിങ്കിങ് പൂർത്തിയാക്കാമായിരുന്നു. തുടർന്നാണ് സിടിബിടി (കേന്ദ്രപ്രത്യക്ഷ നികുതി ബോർഡ് ) സമയപരിധി 2022 ജൂൺ 30 വരെ നീട്ടിയത്. അക്കാലയളവിൽ 500 രൂപ യായിരുന്നു പിഴയായി അടക്കേണ്ടിയിരുന്നത്. 2022 ജൂലായ് 1 മുതലാണ് 1000 പിഴ നിശ്ചയിച്ചത്. നിലവിൽ 2023 ജൂൺ 30 വരെയാണ് ആധാറുമായി പാൻ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി.

ആധാറും പാനും ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാം

www.incometaxindiaefiling.gov.in/aadhaarstatus എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

ക്വിക് ലിങ്ക്സ് എന്നതിന് കീഴിലുള്ള ലിങ്ക് ആധാർ ഓപ്ഷൻ തിരഞ്ഞെടുക്കുക

പാൻ നമ്പർ നൽകുക, ആധാർ നമ്പർ നൽകുക
.
നിങ്ങളുടെ രജിസ്റ്റർ ചെയ്തിരിയ്ക്കുന്ന മൊബൈൽ നമ്പർ നൽകുക.
 
വ്യൂ ലിങ്ക് ആധാർ സ്റ്റാറ്റസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ആധാറും പാനും ലിങ്ക് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് സ്ക്രീനിൽ കാണിക്കും

Latest Videos
Follow Us:
Download App:
  • android
  • ios