എസ്ബിഐ പിപിഎഫ് അക്കൗണ്ട് തുറക്കാം ഓൺലൈനായി; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
എസ്ബിഐ പിപിഎഫ് അക്കൗണ്ട് ഓൺലൈനായി തുറക്കുന്നതിനു ഉപഭോക്താവിന്റെ ആധാർ കാർഡ് നമ്പർ എസ്ബിഐ സേവിംഗ്സ് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം.
സുസ്ഥിരമായ വരുമാനം ഉറപ്പുനൽകുന്ന, സുരക്ഷിത നിക്ഷേപ ഓപ്ഷൻ തേടുന്നവർക്കുള്ള അനുയോജ്യമായ റിസ്ക് കുറഞ്ഞ നിക്ഷേപമാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട്. ഇന്ത്യാ ഗവൺമെന്റിന്റെ പിന്തുണയുള്ള ഒരു ദീർഘകാല സേവിംഗ്സ് സ്കീമാണിത്. ജനപ്രിയമായ സേവിംഗ്‌സ് സ്‌കീമുകളിലൊന്നായ പിപിഎഫ് 15 വർഷത്തെ ലോക്ക്-ഇൻ കാലയളവിൽ നിക്ഷേപങ്ങൾക്ക് നികുതി രഹിത വരുമാനം വാഗ്ദാനം ചെയ്യുന്നു. 2023 ഏപ്രിൽ-ജൂൺ പാദത്തിലെ പലിശ നിരക്ക് 7.1% ആണ്. ഒരു സാമ്പത്തിക വർഷത്തിൽ ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയും പരമാവധി നിക്ഷേപം 1,50,000 രൂപയുമാണ്. മാസത്തിലോ ഒറ്റത്തവണയായോ നിക്ഷേപിക്കാം. 7 വർഷം പൂർത്തിയായാൽ നിക്ഷേപം ഭാഗികമായി പിൻവലിക്കാം. പൂർണമായും നികുതി ഇളവുള്ള നിക്ഷേപമാണിത്.
ധനമന്ത്രാലയമാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട് നിയന്ത്രിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലെയുള്ള അംഗീകൃത ബാങ്കുകൾ വഴിയും രാജ്യത്തുടനീളമുള്ള പോസ്റ്റ് ഓഫീസുകൾ വഴിയും പദ്ധതിയിൽ അംഗമാകാം. ബാങ്കിന്റെ ശാഖ സന്ദർശിച്ചോ ഓൺലൈനായോ പിപിഎഫ് അക്കൗണ്ട് തുറക്കാവുന്നതാണ്. ഓൺലൈനായി ഒരു എസ്ബിഐ പിപിഎഫ് അക്കൗണ്ട് തുറക്കുന്നതിപ്രകാരമാണ്
ALSO READ: ഫ്ലൈറ്റ് ബുക്ക് ചെയ്യാം വമ്പൻ കിഴിവിൽ; ‘മൺസൂൺ ബൊനാൻസ’ അവതരിപ്പിച്ച് ആകാശ എയർ
ആദ്യം www.onlinesbi.com എന്ന എസ്ബിഐയുടെ ഓൺലൈൻ അക്കൗണ്ട് ലോഗിൻ ചെയ്യുക.
മുകളിൽ വലത് കോണിൽ കാണുന്ന റിക്വസ്റ്റ് ആൻഡ് എൻക്വയറീസിൽ ക്ലിക്കുചെയ്യുക.
റിക്വസ്റ്റ് ആൻഡ് എൻക്വയറീസിന് താഴെ യുള്ള ന്യൂ പിപിഎഫ് അക്കൗണ്ടുകൾ' എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് തിരഞ്ഞെടുക്കുക.
പുതിയ വിൻഡോയിൽ, പുതിയ പിപിഎഫ് അക്കൗണ്ട് പേജ് ദൃശ്യമാകും. പേര്, വിലാസം, പാൻ കാർഡ്, സിഐഎഫ് നമ്പർ തുടങ്ങിയ വിശദാംശങ്ങൾ കാണാൻ കഴിയും
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ അക്കൗണ്ട് തുറക്കുന്നവർ, നൽകിയിരിക്കുന്ന സ്ഥലത്തെ ബോക്‌സിൽ ടിക്ക് ചെയ്യേണ്ടതുണ്ട്.
നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് തുറക്കാൻ ആഗ്രഹിക്കുന്ന ബ്രാഞ്ച് കോഡ് പൂരിപ്പിക്കുക.
ബാങ്കിന്റെ ബ്രാഞ്ച് കോഡും ശാഖയുടെ പേരും നൽകുക. കൂടാതെ, കുറഞ്ഞത് അഞ്ച് നോമിനി വിശദാംശങ്ങളെങ്കിലും നൽകുക.
സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ റഫറൻസ് നമ്പർ നൽകിയിരിക്കുന്ന ഫോം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതുണ്ട്.
പ്രിന്റ് പിപിഎഫ് ഓൺലൈൻ ആപ്ലിക്കേഷനിൽ നിന്ന് അക്കൗണ്ട് ഓപ്പണിങ് ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.
അവസാനമായി, എസ്ബിഐ ശാഖയിൽ പിപിഎഫ് ഫോം സമർപ്പിക്കുക.
നിങ്ങളുടെ കെവൈസി രേഖകളും ഫോട്ടോയും സഹിതം 30 ദിവസത്തിനുള്ളിൽ ഫോം സമർപ്പിക്കേണ്ടതുണ്ട്.
എസ്ബിഐ പിപിഎഫ് അക്കൗണ്ട് ഓൺലൈനായി തുറക്കുന്നതിനു ഉപഭോക്താവിന്റെ ആധാർ കാർഡ് നമ്പർ എസ്ബിഐ സേവിംഗ്സ് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം. ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുള്ള രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും വേണം. അതുവഴിയാണ് ഒടിപി ലഭിക്കുക