വജ്രങ്ങൾ കൊണ്ട് പൊതിഞ്ഞ ഡയൽ; നിത അംബാനിയുടെ വാച്ചിന്റെ വില പുറത്ത്
184 വർഷം പഴക്കമുള്ള സ്വിസ് വാച്ച് കമ്പനിയുടെ ലിമിറ്റഡ് പതിപ്പുകളിൽ ഒന്നാണ് ഈ വച്ച്.മുംബൈ ഇന്ത്യൻസിന്റെ ഉടമയായ നിത ടീമിന്റെ ഒരു മത്സരം കാണാനെത്തിയപ്പോഴാണ് അത്യാഡംബരമായ ഈ വച്ച് ധരിച്ചത്.
ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂൾ സ്ഥാപകയും റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡയറക്ടറുമാണ് നിത അംബാനി. ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ ഭാര്യയായ നിതയുടെ ഉടമസ്ഥതയിൽ ലോകത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള നിരവധി വസ്തുക്കളുണ്ട്. ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വസതിയായ ആന്റിലയിലാണ് നിത അംബാനി കുടുംബസമേതം താമസിക്കുന്നത്. 1985-ൽ വെറും 20 വയസ്സുള്ളപ്പോൾ ആണ് നിതാ അംബാനി മുകേഷ് അംബാനിയെ വിവാഹം ചെയ്തത്. തന്റെ മൂത്ത മരുമകളായ ശ്ലോക മേത്തയ്ക്ക് 55 മില്യൺ ഡോളറിന്റെ ഡയമണ്ട് നെക്ലേസ് സമ്മാനിച്ചതും 40 ലക്ഷത്തിന്റെ ലിപ്സ്റ്റിക്ക് ഉപോയോഗിക്കുന്നതും എല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു. ഇന്ന് ഫോർബ്‌സിന്റെ 'ഏഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വനിതാ ബിസിനസ്സ് നേതാക്കളുടെ' പട്ടികയിൽ നിതയുടെ പേരുണ്ട്. കൂടാതെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിൽ (IOC) അംഗമാകുന്ന ആദ്യ ഇന്ത്യൻ വനിത കൂടിയാണ് നിത.
ALSO READ: മുകേഷ് അംബാനിയുടെ 100 വർഷം പഴക്കമുള്ള തറവാട് നവീകരിച്ചു; ചെലവായത് കോടികൾ
നിത അംബാനിയുടെ പക്കലുള്ള ആഡംബര വസ്തുക്കളെ കുറിച്ചുള്ള വാർത്തകൾ വരാറുണ്ടെങ്കിലും ഇപ്പോൾ ശ്രദ്ധ കേന്ദ്രമായിരിക്കുന്നത് ഇന്ത്യൻ പ്രീമിയർ ലീഗ് കാണാനെത്തിയ നിത അംബാനി ധരിച്ച വാച്ചാണ്. മുംബൈ ഇന്ത്യൻസിന്റെ ഉടമയായ നിത ടീമിന്റെ ഒരു മത്സരം കാണാനെത്തിയപ്പോഴാണ് അത്യാഡംബരമായ ഈ വച്ച് ധരിച്ചത്. പാടെക് ഫിലിപ്പ് അക്വാനട്ട് ലൂസ് ഹൗട്ട് ജോയ്‌ലേറി വാച്ച് വച്ചാണ് നിതയുടെ കൈകളിൽ ഉണ്ടായിരുന്നത്. ഒരു സ്‌പോർട്‌സ് ജേഴ്‌സി ധരിക്കുമ്പോൾ പോലും ഒരു സ്‌റ്റൈലിഷായി തുടരാമെന്ന് ഈ ബിസിനസ്സ് വുമൺ വ്യക്തമായി കാണിച്ചുതരുന്നു.
ALSO READ: മുകേഷ് അംബാനിയും ഇഷ അംബാനിയും പിരിച്ചുവിട്ടത് 1000 തൊഴിലാളികളെ; കൂടുതൽ രാജി ആവശ്യപ്പെട്ടേക്കും
അക്വാനട്ട് ലൂസ്ന്റെ റോസ്-ഗോൾഡ് ഹോട്ട് ജോയ്‌ലറി പതിപ്പാണ് നിത ധരിച്ചത്. പാടെക് ഫിലിപ്പിന്റെ വെബ്‌സൈറ്റിൽ 225,000 യുഎസ് ഡോളറാണ് ഇതിന്റെ വില. അതായത് ഏകദേശം ഒരു കോടി 85 ലക്ഷം രൂപ. ഡയൽ, കേസ്, ലഗ്സ്, ക്ലാപ്പ് എന്നിവ വ്യത്യസ്ത വലുപ്പത്തിലും ആകൃതിയിലും വജ്രങ്ങൾ കൊണ്ട് പൊതിഞ്ഞിരിക്കുന്നു. 184 വർഷം പഴക്കമുള്ള സ്വിസ് വാച്ച് കമ്പനിയുടെ ലിമിറ്റഡ് പതിപ്പുകളിൽ ഒന്നാണ് ഈ വച്ച്.