മ്യൂച്ച്വൽ ഫണ്ടിലെ റിസ്കുകൾ എങ്ങനെയാണ് നിക്ഷേപകരെ ബാധിക്കുക?

റിസ്ക് ഭയന്ന് മ്യൂച്ച്വൽ ഫണ്ടുകളിൽ നിന്ന് പൂർണമായും മാറി നിൽക്കേണ്ടതുണ്ടോ? തീർച്ചയായും ഇല്ല.

Mutual fund risks and how it affects investors

വളരെ ജനകീയമായ ഒരു നിക്ഷേപ പദ്ധതിയാണ് മ്യൂച്ച്വൽ ഫണ്ട്. പ്രൊഫഷണലുകൾ മാനേജ് ചെയ്യുന്ന വ്യത്യസ്തമായ പോർട്ട്ഫോളിയോകളിൽ നിക്ഷേപിക്കാൻ ഇത് അവസരം നൽകുന്നു. എല്ലാ നിക്ഷേപ പദ്ധതികളും പോലെ തന്നെ മ്യൂച്ച്വൽ ഫണ്ടിനും റിസ്ക് ഉണ്ട്. ഇതേക്കുറിച്ച് നിക്ഷേപകർ ബോധവാന്മാരാകേണ്ടതാണ്.

എന്നാൽ റിസ്ക് ഭയന്ന് മ്യൂച്ച്വൽ ഫണ്ടുകളിൽ നിന്ന് പൂർണമായും മാറി നിൽക്കേണ്ടതുണ്ടോ? തീർച്ചയായും ഇല്ല.

മ്യൂച്ച്വൽ ഫണ്ടിലെ റിസ്ക് മാനേജ് ചെയ്യുന്നതിന് ഏറ്റവും പ്രധാനപ്പെട്ട വഴി ഇതേക്കുറിച്ച് ബോധവാന്മാരാകുകയും ഓരോ നിക്ഷേപകന്റെയും റിസ്ക് താങ്ങാനുള്ള കഴിവിന് അനുസരിച്ച് സ്കീമുകൾ തെരഞ്ഞെടുക്കുകയുമാണ്. സാമ്പത്തികലക്ഷ്യങ്ങളുമായി ചേർന്ന നിക്ഷേപങ്ങൾ തെരഞ്ഞെടുക്കാം. ഇതിന് സഹായിക്കുന്ന രണ്ട് ഉപകരണങ്ങളാണ് റിസ്കോമീറ്ററും റിസ്ക് പ്രൊഫൈലറും.

ഈ രണ്ട് ഉപകരണങ്ങൾ പ്രയോജനപ്പെടുത്തി എങ്ങനെ നിക്ഷേപങ്ങൾ തെരഞ്ഞെടുക്കാമെന്ന് പഠിക്കാം.

റിസ്കോമീറ്റർ: സെബി നിർദേശിക്കുന്ന മ്യൂച്ച്വൽ ഫണ്ടിലെ റിസ്ക് തിരിച്ചറിയാനുള്ള ഒരു മാനദണ്ഡമാണ് റിസ്കോമീറ്റർ. ഓരോ മ്യൂച്ച്വൽ ഫണ്ടിനും ഉള്ള റിസ്ക് എന്താണെന്നതിന്റെ ഗ്രാഫിക്സ് പ്രതിഫലനമാണിത്. ഏറ്റവും കുറവ് മുതൽ ഏറ്റവും ഉയർന്നത് എന്ന് വരെ റിസ്കിനെ ഇതിൽ നിർവചിച്ചിട്ടുണ്ട്.

റിസ്കോമീറ്ററിന്റെ ലെവലുകൾ ചുവടെ.

Low - വളരെ നേരിയ റിസ്ക് മാത്രം. ചെറിയ റിസ്ക് മാത്രം എടുക്കാൻ കഴിയുന്നവർക്ക് ഇവിടെ നിക്ഷേപിക്കാം.

Moderately low - Iകൺസർവേറ്റീവ് നിക്ഷേപകർക്ക് പറ്റിയ ഫണ്ടുകളാണ് ഇവ.

Moderate - അൽപ്പം കൂടെ റിസ്ക് എടുക്കാൻ തയാറായവർക്ക് ഇതിന് കീഴിലുള്ള ഫണ്ടുകളിൽ നിക്ഷേപിക്കാം. റിസ്കുകൾ കുറവായിരിക്കും നിക്ഷേപം കൊണ്ട് സമ്പത്ത് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് യോജിക്കും.

Moderately high - ഇക്വിറ്റി അധിഷ്ഠിത നിക്ഷേപങ്ങളാണ് ഇവ. വിപണിയിലെ സ്വാധീനശക്തികൾ നിങ്ങളുടെ നിക്ഷേപങ്ങളെ ബാധിക്കും. നിക്ഷേപത്തിൽ വളരെ താൽപര്യമുള്ളവർക്കും മൂന്ന് വർഷത്തിന് മുകളിൽ നിക്ഷേപസാധ്യതകൾ തേടുന്നവർക്കും ഇത് യോജിച്ചതാണ്.

High - അഞ്ച് വർഷത്തിന് മുകളിൽ നിക്ഷേപങ്ങൾ ആഗ്രഹിക്കുന്നവർക്ക് ഉയർന്ന റിസ്കിൽ നിക്ഷേപങ്ങൾ നടത്താം. വിപണിയുടെ ചാഞ്ചാട്ടങ്ങൾ നേരിടാനുള്ള മനക്കട്ടിയും വേണം.

Very high - ഉയർന്ന റിസ്ക് സാധ്യതയുള്ള ഇക്വിറ്റികളാണ് ഇവിടുത്തെ നിക്ഷേപ ഉപകരണങ്ങൾ. ഇവിടെ ചാഞ്ചാട്ടം വളരെ സ്വാഭാവികമാണ്. ദീർഘകാലത്തെ സമ്പത്ത് ലക്ഷ്യമിടുന്ന, ഉയർന്ന റിസ്ക് എടുക്കാൻ താൽപര്യമുള്ളവർക്ക് സെക്റ്ററുകൾ തിരിച്ചോ, തീമുകൾക്ക് അനുസരിച്ചോ, മിഡ് ക്യാപ്പുകളിലോ സ്മോൾ ഫണ്ടുകളിലോ, അന്താരാഷ്ട്ര ഫണ്ടുകളിലോ നിക്ഷേപിക്കാം.

റിസ്ക് പ്രൊഫൈലർ: നിക്ഷേപകന്റെ റിസ്ക് സഹനശേഷിക്ക് അനുസരിച്ചും ആവശ്യങ്ങളും സാമ്പത്തിക കഴിവും പരിഗണിച്ച് റിസ്ക് എടുക്കാനുള്ള താൽപര്യം തിരിച്ചറിയാൻ സഹായിക്കുന്ന ഉപകരണമാണ് റിസ്ക് പ്രൊഫൈലർ. നിക്ഷേപത്തിന്റെ ലക്ഷ്യങ്ങൾ, സമയം, സാമ്പത്തിക സാഹചര്യം എന്നിവ പരിഗണിച്ചാണ് റിസ്ക് പ്രൊഫൈലർ പ്രവർത്തിക്കുക. ഇതിന് ആദ്യം ഒരു ചോദ്യാവലി പൂർത്തിയാക്കണം. ഇതിലൂടെ തങ്ങൾ ഏത് തരം നിക്ഷേപകനാണ് എന്ന് സ്വയം തിരിച്ചറിയാനാകും.

യോജിച്ച ഫണ്ട് തെരഞ്ഞെടുക്കാം - റിസ്ക് പ്രൊഫലിലൂടെ

റിസ്കോ മീറ്ററിലൂടെ റേറ്റിങ്ങും റിസ്ക് പ്രൊഫൈലറിലൂടെ റിസ്ക് എടുക്കാനുള്ള സന്നദ്ധതയും വ്യക്തമായാൽ അടുത്തത് ഇത് രണ്ടും ചേർത്ത് ഫണ്ട് തെരഞ്ഞെടുക്കുകയാണ്.

റിസ്ക് പ്രൊഫൈലുകൾ മാച്ച് ചെയ്യാം: റിസ്കോ മീറ്റർ റേറ്റിങ്ങും റിസ്ക് പ്രൊഫൈലറും ഉപയോഗിച്ച് ഫണ്ട് തെരഞ്ഞെടുക്കാം. കൺസർവേറ്റീവ് നിക്ഷേപകർക്ക് ചെറിയ റിസ്ക് ഉള്ള ഫണ്ടുകളും അഗ്രസീവ് നിക്ഷേപകർക്ക് ഉയർന്ന റിസ്ക് ഉള്ള ഫണ്ടുകളും തെരഞ്ഞെടുക്കാം. റിസ്കോമീറ്റർ എല്ലാ മാസവും അപ്ഡേറ്റ് ചെയ്യുന്നതാണ്.

വ്യത്യസ്തത: വ്യത്യസ്തമായ ആസ്തികളും ഫണ്ടുകളും തെരഞ്ഞെടുക്കുന്നത് റിസ്ക് വീണ്ടും കുറയ്ക്കും. ഇക്വിറ്റി, ഡെറ്റ്, ഹൈബ്രിഡ് ഫണ്ടുകൾ എന്നിങ്ങനെ ഫണ്ട് പലതായി നിക്ഷേപിക്കാം.

റിവ്യൂ, വീണ്ടും ബാലൻസ് ചെയ്യൽ: എപ്പോഴും പോർട്ട്ഫോളിയോ റിസ്കിന് അനുസരിച്ച് ബാലൻസ് ചെയ്യുക. വിപണി സാധ്യതകൾക്ക് അനുസരിച്ച് റിട്ടേൺ ഉറപ്പിക്കുക.

ഓർക്കാം, റിസ്ക് നിക്ഷേപങ്ങളുടെ ഭാഗമാണ്. കൃത്യമായ തീരുമാനങ്ങൾ വ്യത്യസ്തമായ ഫണ്ടുകൾ എന്നിവ റിസ്കിന്റെ ആഘാതം കുറയ്ക്കും. ഒപ്പം ദീർഘകാലത്തേക്ക് സാമ്പത്തികനേട്ടവും ഉറപ്പാക്കും.
 

Latest Videos
Follow Us:
Download App:
  • android
  • ios