മുകേഷ് അംബാനിയുടെ സ്വപ്ന പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാൾ തുറക്കുന്നു

നൂറുകണക്കിന് അന്താരാഷ്ട്ര ആഡംബര സ്റ്റോറുകൾ ആയിരിക്കും ഇവിടെ ഉണ്ടാകുക. 5 ബില്യൺ ഡോളറിന്റെ റീട്ടെയിൽ വ്യവസായമാണ് മുകേഷ് അംബാനി ലക്ഷ്യംവെക്കുന്നത്.

Mukesh Ambani s luxury mall  Jio World Plaza to open on november 1

ന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാളായ ജിയോ വേൾഡ് പ്ലാസ നവംബർ 1 ന് ഉദ്ഘാടനം ചെയ്യും. മുകേഷ് അംബാനിയുടെ സ്വപ്ന പദ്ധതിക്ക് മറ്റന്നാൾ തിരിതെളിയുകയാണ്. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലാണ് ഇന്ത്യയിലെ ഏറ്റവും വലുതും ചെലവേറിയതുമായ  ആഡംബര മാൾ സ്ഥിതി ചെയ്യുന്നത്.

കാർട്ടിയർ, ബൾഗാരി, ഡിയോർ, ഗുച്ചി, ഐഡബ്ല്യുസി ഷാഫ്‌ഹൗസൻ എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ ബ്രാൻഡുകളുടെ ഷോറൂമുകൾ ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ട്. നൂറുകണക്കിന് അന്താരാഷ്ട്ര ആഡംബര സ്റ്റോറുകൾ ആയിരിക്കും ഇവിടെ ഉണ്ടാകുക. 5 ബില്യൺ ഡോളറിന്റെ റീട്ടെയിൽ വ്യവസായമാണ് മുകേഷ് അംബാനി ലക്ഷ്യംവെക്കുന്നത്.

ALSO READ: നിത അംബാനിയെ സുന്ദരിയാക്കുന്ന മേക്കപ്പ് ആർട്ടിസ്റ്റ്; മുകേഷ് അംബാനി നൽകുന്നത് വമ്പൻ പ്രതിഫലം

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായ ബെർണാഡ് അർനോൾട്ടിന്റെ ഉടമസ്ഥതയിലുള്ള ലൂയിസ് വിറ്റൺ, മുകേഷ് അംബാനിയുടെ മെഗാ മാളിൽ സ്റ്റോർ ആരംഭിക്കും. 40 ലക്ഷം രൂപയാണ് വാടക എന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ എൽവിഎംഎച്ച് സ്റ്റോർ ആയിരിക്കും ഇത്. കൂടാതെ, ആഡംബര ബ്രാൻഡായ ഡിയോറും ജിയോ വേൾഡ് പ്ലാസയിൽ ഒരു സ്റ്റോർ വാടകയ്‌ക്കെടുത്തിട്ടുണ്ട്.  21 ലക്ഷം രൂപയാണ് ഡിയോർ വാടകയായി നൽകേണ്ടത്.  

രു ഡസനിലധികം ആഡംബര വിദേശ ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷ. ഇവയിൽ ഭൂരിഭാഗവും മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിലിന്റെ പങ്കാളികളാണ്. ജിയോ വേൾഡ് പ്ലാസയിലൂടെ റീടൈൽ മേഖലയിൽ കുതിച്ചുചാട്ടം നടത്താനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. മുകേഷ് അംബാനിയുടെ മാളിലൂടെ ഇന്ത്യയിലേക്ക് വരാൻ പോകുന്ന ആഡംബര അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഒരു ലിസ്റ്റ് ഇതാ –

ALSO READ: 'എന്റെ ആൺകുട്ടികൾക്ക് ചെയ്യാൻ കഴിയുന്നതെന്തും എന്റെ മകൾക്കും ചെയ്യാൻ കഴിയും'; വേർതിരിക്കില്ലെന്ന് നിത അംബാനി

ലൂയി വിറ്റൺ
ഗുച്ചി
കാർട്ടിയർ
ബർബെറി
ബൾഗേറിയ
ഡിയോർ
IWC ഷാഫ്‌ഹൗസൻ
റിമോവ
റിച്ചെമോണ്ട്
കെറിംഗ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios