'കടത്തിലും ഒന്നാമൻ'; മുകേഷ് അംബാനിയുടെ ബാധ്യത ഞെട്ടിക്കുന്നത്

മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിനാണ് കോർപ്പറേറ്റുകളിൽ ഏറ്റവും കൂടുതൽ കടമുള്ളത്.

Mukesh Ambani is India's biggest debtor

ന്ത്യയിലെ മുൻനിര വ്യവസായികളാണ് രത്തൻ ടാറ്റയും ഗൗതം അദാനിയും മുകേഷ് അംബാനിയും സുനിൽ മിത്തലും. ഇവരുടെ സമ്പാദ്യം ചർച്ചയാവാറുണ്ടെങ്കിലും പലപ്പോഴും ബാധ്യതകൾ ചർച്ച ചെയ്യപ്പെടാറില്ല. കോർപ്പറേറ്റുകളിൽ ഏറ്റവും കൂടുതൽ കടമുള്ളത് ആർക്കാണ്? 

ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിനാണ് കോർപ്പറേറ്റുകളിൽ ഏറ്റവും കൂടുതൽ കടമുള്ളത്. മറ്റൊരു പ്രധാന വസ്തുത, അദാനി ഗ്രൂപ്പ് കമ്പനികൾ ഈ പട്ടികയിൽ ഇല്ല എന്നതാണ്. 

രത്തൻ ടാറ്റയുടെ ടാറ്റ ഗ്രൂപ്പിന്റെ കടം റിലയൻസിനേക്കാൾ വളരെ കുറവാണ്.  വോഡഫോൺ ഐഡിയയുടെ കടം പലപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ടെങ്കിലും റിലയൻസിന്റേതിനേക്കാൾ താരതമ്യേന കുറവാണ് ഇത്. മുകേഷ് അംബാനിയുടെ റിലയൻസിനേക്കാൾ വളരെ താഴെയാണ് എയർടെൽ, എൽ ആൻഡ് ടി എന്നിവയുടെ റാങ്ക്. റിലയൻസിനെ അപേക്ഷിച്ച് ഇന്ത്യൻ കമ്പനികളുടെ കടത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കാം. 

റിലയൻസ് ഇൻഡസ്ട്രീസ് ആണ് രാജ്യത്തെ ഏറ്റവും കടബാധ്യതയുള്ള കമ്പനി എന്നാണ് റിപ്പോർട്ട്. 3.13 ലക്ഷം കോടി രൂപയാണ് റിലയൻസിന്റെ കടം. വൈദ്യുതി മേഖലയിലെ പ്രമുഖരായ എൻടിപിസി 2.20 ലക്ഷം കോടി രൂപയുടെ കടവുമായി രണ്ടാം സ്ഥാനത്തുണ്ട്. വോഡഫോൺ ഐഡിയയുടെ കടം 2.01 ലക്ഷം കോടി രൂപയാണ്. ഭാരതി എയർടെല്ലിന് 1.65 ലക്ഷം കോടി രൂപയുടെ കടമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് 1.40 ലക്ഷം കോടി രൂപയുടെ കടബാധ്യതയുണ്ട്. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ 1.29 ലക്ഷം കോടി രൂപയുടെ കടബാധ്യതയുമായി തൊട്ടുപുറകിലുണ്ട്. 

പവർ ഗ്രിഡ് കോർപ്പറേഷൻ 1.26 ലക്ഷം കോടി രൂപയുടെ കടവും ടാറ്റ മോട്ടോഴ്‌സ് 1.25 ലക്ഷം കോടി രൂപയുടെ കടവുമായി പിറകിലാണ്. ചന്ദ്രയാൻ ദൗത്യത്തിൽ പ്രധാന പങ്കുവഹിച്ച ലാർസൻ ആൻഡ് ടൂബ്രോയ്ക്ക് 1.18 ലക്ഷം കോടി രൂപയുടെ കടമുണ്ട്. പട്ടികയിൽ ഏറ്റവും  അവസാനമുള്ളത്  ഗ്രാസിം ഇൻഡസ്ട്രീസ് ആണ്. 1.01 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ കടം. 

Latest Videos
Follow Us:
Download App:
  • android
  • ios