ഒരു കോടിയുടെ സ്വർണ്ണ തൊട്ടിൽ സമ്മാനിച്ച് മുകേഷ് അംബാനി; രാം ചരൺന്റെ കുഞ്ഞിന് പേരിടൽ ചടങ്ങ് ഇന്ന്

രാം ചരൺ-ഉപാസന ദമ്പതികളുടെ പെൺകുഞ്ഞിന് മുകേഷ് അംബാനി ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ തൊട്ടിൽ സമ്മാനിച്ചു

Mukesh Ambani Gifts Golden Cradle Worth 1 Crore To Ram Charans Baby Girl apk

തെന്നിന്ത്യൻ താരമായ രാം ചരണിന്റെ കുഞ്ഞിന്  സ്വർണ്ണ തൊട്ടിൽ സമ്മാനിച്ച് മുകേഷ് അംബാനി. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയും കുടുംബവും ചേർന്ന് ഒരു കോടി രൂപ വിലയുള്ള ഒരു സ്വർണ്ണ തൊട്ടിൽ സമ്മാനിച്ചതായാണ് റിപ്പോർട്ട്. കുഞ്ഞിന്റെ പേരിടൽ ചടങ്ങ് ഇന്ന് ഉപാസനയുടെ അമ്മയുടെ വീട്ടിൽ നടന്നു. 

മുത്തച്ഛനായ ചിരഞ്ജീവി കുഞ്ഞിനെ  രാജകുമാരി" എന്ന് വിശേഷിപ്പിച്ചിരുന്നു. വാക്കുകൾ അന്വർത്ഥമാക്കുന്ന രീതിയിലാണ് കുഞ്ഞിന് ലഇന്നത്തെ ചടങ്ങിൽ കുഞ്ഞിന് ക്ലിൻ കാര എന്ന പേരാണ് താര കുടുംബം നൽകിയത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ വച്ച് ജൂണ്‍ 20 നാണ് ഉപാസന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ കൈയിലേന്തി ആശുപത്രിക്ക് പുറത്തേക്ക് വരുന്ന രാം ചരണിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ കുട്ടിക്ക് പേരിട്ടിരിക്കുകയാണ്. മുത്തച്ഛന്‍ ചിരഞ്ജീവിയാണ് കുഞ്ഞിന്‍റെ പേര് സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവരെ അറിയിച്ചിരിക്കുന്നത്. 

ALSO READ: തന്ത്രം മെനഞ്ഞ് മുകേഷ് അംബാനി; പുതിയ പോരിന് തുടക്കം കുറിച്ച് ആകാശ് അംബാനി

 

ക്ലിന്‍ കാര കോനിഡെല എന്നാണ് കുഞ്ഞിന്‍റെ മുഴുവന്‍ പേര്. ക്ലിന്‍ കാര എന്ന പേര് ലളിതാസഹസ്രനാമത്തില്‍ നിന്നാണ് എടുത്തിരിക്കുന്നത്. ആത്മീയമായ ഉണര്‍വ്വ് സൃഷ്ടിക്കുന്ന, പരിവര്‍ത്തനത്തിനും ശുദ്ധീകരണത്തിനും വഴിതെളിക്കുന്ന ഊര്‍ജ്ജമാണ് ക്ലിന്‍ കാര എന്ന നാമത്തിലൂടെ അര്‍ഥമാക്കുന്നതെന്ന് ചിരഞ്ജീവി ട്വിറ്ററില്‍ കുറിച്ചു. വളരുമ്പോള്‍ ഞങ്ങളുടെ കുഞ്ഞ് രാജകുമാരി ഈ ഗുണങ്ങളൊക്കെയും തന്‍റെ വ്യക്തിത്വത്തിലേക്ക് ഉള്‍ച്ചേര്‍ക്കും, ചിരഞ്ജീവി കുറിച്ചു.

രാം ചരണും ഉപാസനയും തമ്മിലുള്ള വിവാഹം 2012 ജൂൺ 14 നായിരുന്നു.  ബിസിനസ് സംരഭകയായ ഉപാസന അപ്പോളോ ലൈഫ് വൈസ് പ്രസിഡന്റ് കൂടിയായണ്. തങ്ങളുടെ ആദ്യ കൺമണിക്കായി കാത്തിരിക്കുന്നുവെന്ന് ഡിസംബറിൽ ആയിരുന്നു ദമ്പതികൾ അറിയിച്ചത്. പിന്നാലെ ഇത് സംബന്ധിച്ച വിശേഷങ്ങൾ പലതും ഉപാസന സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പ്രജ്വല ഫൗണ്ടേഷനിലുള്ളവർ കൈ കൊണ്ട് ഉണ്ടാക്കിയ തൊട്ടിൽ കുഞ്ഞിനായി സ്വന്തമാക്കിയ വിശേഷവും ഉപാസന പങ്കുവച്ചിരുന്നു. വിവാഹത്തിന് മുന്‍പ് തന്നെ തന്‍റെ അണ്ഡം ശീതീകരിക്കുന്നതിന് താനും രാം ചരണും തീരുമാനിച്ചിരുന്നുവെന്ന് മുൻപ് ഉപാസന പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. വിവാഹിതരായി കുട്ടികള്‍ ഉണ്ടാകുന്നതിന് മുന്‍പായി സാമ്പത്തികമായി സുരക്ഷിതരാകാൻ ആഗ്രഹിച്ചതിനാലാണ് അങ്ങനെ ഒരു തീരുമാനം എടുത്തത് എന്നാണ് ഉപാസന കാമിനേനി പറഞ്ഞിരുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios