ഈ മാസം വായ്പ എടുക്കാൻ പ്ലാൻ ഉണ്ടോ? മുൻനിര ബാങ്കുകളുടെ പലിശ നിരക്കുകൾ ഇതാണ്

വായ്പ എടുക്കുന്നതിന് മുൻപ് കുറഞ്ഞത് ഒരു അഞ്ച് ബാങ്കുകളുടെ എങ്കിലും പലിശ നിരക്കുകൾ താരതമ്യം ചെയ്യുന്നത് നല്ലതായിരിക്കും. കാരണം പലിശയിലെ ചെറിയ വ്യത്യാസം വരെ മൊത്ത തുകയിൽ വലിയ മാറ്റമാണ് വരുത്തുക.

Loan interest rates of top banks in May 2024 SBI, HDFC Bank, Bank of Baroda, Canara Bank, PNB

വായ്പ എടുക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കുകൾ കുറിച്ച് അറിയണം. വിവിധ ബാങ്കുകൾ വായ്പ തുകയ്ക്ക് മേൽ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുക. വായ്പ എടുക്കുന്നതിന് മുൻപ് കുറഞ്ഞത് ഒരു അഞ്ച് ബാങ്കുകളുടെ എങ്കിലും പലിശ നിരക്കുകൾ താരതമ്യം ചെയ്യുന്നത് നല്ലതായിരിക്കും. കാരണം പലിശയിലെ ചെറിയ വ്യത്യാസം വരെ മൊത്ത തുകയിൽ വലിയ മാറ്റമാണ് വരുത്തുക. ബാങ്കുകൾ സാധാരണയായി പ്രതിമാസം മാർജിനൽ കോസ്റ്റ് പരിഷ്കരിക്കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പലിശ നിരക്കുകളിൽ മാറ്റം വരുത്താറുമുണ്ട്. 2024 മെയ് മാസത്തിൽ ഏറ്റവും മികച്ച പലിശ വാഗ്ദാനം ചെയ്യുന്ന 7 ബാങ്കുകൾ ഇതാ

1. ബാങ്ക് ഓഫ് ബറോഡ 

ബാങ്ക് ഓഫ് ബറോഡയിൽ മെയ് 12 മുതൽ പുതിയ നിരക്കുകൾ ആണ്.  ഒറ്റരാത്രി വായ്പയ്ക്ക് എംസിഎൽആർ 8.10% ആണ്. ഒരു മാസത്തെ എംസിഎൽആർ 8.3 ശതമാനമാണ്. മൂന്ന് മാസത്തെ എംസിഎൽആർ 8.45 ശതമാനമാണ്. ആറ് മാസത്തെ എംസിഎൽആർ  8.65 ശതമാനമാണ്. ഒരു വർഷത്തെ എംസിഎൽആർ 8.85% ആണ്.

2. എച്ച്‌ഡിഎഫ്‌സി ബാങ്ക് 

എച്ച്‌ഡിഎഫ്‌സി ബാങ്കിൻ്റെ ഒരു മാസത്തെ എംസിഎൽആർ ഇപ്പോൾ 9 ശതമാനമാണ്. മൂന്ന് മാസത്തെ എംസിഎൽആർ 9.15% ആണ്. ആറ് മാസത്തെ എംസിഎൽആർ 9.30% ആണ്. 2 വർഷത്തെ എംസിഎൽആർ 9.35 ശതമാനമാണ്. നിരക്കുകൾ 2024 മെയ് 7 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. 

3. യെസ് ബാങ്ക് 

യെസ് ബാങ്ക് വെബ്‌സൈറ്റ് അനുസരിച്ച്, പുതിയ നിരക്കുകൾ 2024 മെയ് 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഒറ്റരാത്രി വായ്പ എംസിഎൽആർ 9.25% ആണ്. ഒരു മാസത്തേക്കുള്ള എംസിഎൽആർ 9.60% ആണ്. മൂന്ന് മാസത്തെ നിരക്ക് 10.20% ആണ്. ആറ് മാസത്തെ നിരക്ക് 10.45% ആണ്. ഒരു വർഷത്തെ നിരക്ക് 10.60% ആണ്.

4. കാനറ ബാങ്ക് 

ഒറ്റരാത്രി വായ്പ എംസിഎൽആർ 8.15% ആണ്. ഒരു മാസത്തെ എംസിഎൽആർ 8.25% ആണ്. മൂന്ന് മാസത്തെ എംസിഎൽആർ 8.35% ആണ്. ആറ് മാസത്തെ എംസിഎൽആർ 8.70% ആണ്. ഒരു വർഷത്തെ എംസിഎൽആർ 8.90% ആണ്. രണ്ട് വർഷത്തെ എംസിഎൽആർ 9.20% ആണ്. മൂന്ന് വർഷത്തെ എംസിഎൽആർ 9.30% ആണ്. നിരക്കുകൾ 2024 മെയ് 12 മുതൽ പ്രാബല്യത്തിൽ വന്നു.

5. പിഎൻബി 

പഞ്ചാബ് നാഷണൽ ബാങ്കിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, ഒറ്റരാത്രി എംസിഎൽആർ 8.25% ആണ്. ഒരു മാസത്തേക്കുള്ള എംസിഎൽആർ അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് 8.30% ആണ്. മൂന്ന് മാസത്തെ പലിശ നിരക്ക് 8.45% ആണ്. ഒരു വർഷത്തെ പലിശ നിരക്ക് 8.80% ആണ്. നിരക്കുകൾ 2024 മെയ് 1 മുതൽ പ്രാബല്യത്തിൽ വന്നു. 

6. ഐഡിബിഐ ബാങ്ക്

ഐഡിബിഐ ബാങ്ക് വെബ്‌സൈറ്റ് അനുസരിച്ച്, ഒരുരാത്രിയിലേക്കുള്ള എംസിഎൽആർ 8.35% ആണ്. ഒരു മാസത്തെ എംസിഎൽആർ 8.50% ആണ്. ഐഡിബിഐ ബാങ്ക് ഉപഭോക്താക്കൾക്കുള്ള മൂന്ന് മാസത്തെ എംസിഎൽആർ 8.80% ആണ്. ആറ് മാസത്തെ എംസിഎൽആർ  9% ആണ്. ഒരു വർഷത്തെ എംസിഎൽആർ 9.05% ആണ്. രണ്ട് വർഷത്തെ പലിശ 9.60% ആണ്. മൂന്ന് വർഷത്തെ പലിശ 10% ആണ്. ഈ നിരക്കുകൾ 2024 മെയ് 12 മുതൽ പ്രാബല്യത്തിൽ വന്നു.

7. എസ്ബിഐ 

എസ്ബിഐയിൽ ഒരു മാസത്തെ എംസിഎൽആർ 8.2 ശതമാനമാണ്. മൂന്ന് മാസത്തെ എംസിഎൽആർ 8.2 ശതമാനമാണ്. ആറ് മാസത്തെ എംസിഎൽആർ 8.55 ശതമാനവും ഒരു വർഷത്തെ പലിശ 8.65 ശതമാനവുമാണ്. മിക്ക ഉപഭോക്തൃ വായ്പകളും സാധാരണയായി ഒരു വർഷത്തെ എംസിഎൽആറുമായി ബന്ധിപ്പിച്ചിരിക്കുന്നു. രണ്ട് വർഷത്തെ എംസിഎൽആർ 8.75 ശതമാനമാണ്. മൂന്ന് വർഷത്തെ എംസിഎൽആർ 8.85 ശതമാനമാണ്. നിരക്കുകൾ 2024 മെയ് 15 മുതൽ പ്രാബല്യത്തിൽ വന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios