ഐടിആർ ഫയൽ ചെയ്യുന്നതിന് മുമ്പ് ആദ്യം ശ്രദ്ധിക്കേണ്ട പ്രധാന കാര്യം; നികുതിദായകർ മറക്കാതിരിക്കുക

ഐടിആർ ഫയൽ ചെയ്യുന്നതിന് മുമ്പുള്ള ഏറ്റവും അടിസ്ഥാനപരമായ കാര്യമെന്താണ് ? നികുതിദായകർ ഈ കാര്യം മറക്കാതിരിക്കുക

ITR filing taxpayers know about the most basic step apk

ദായ നികുതി നല്കുന്നവർക്കെല്ലാം പ്രധാനപ്പെട്ട മാസമാണ് ഇത്. കാരണം ആദായ നികുതി റിട്ടേണിനായി (ഐടിആർ) ഫയൽ ചെയ്യാനുള്ള ശരിയായ സമയമാണ് ഇത്. 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണെങ്കിലും, നികുതിദായകർക്ക് എല്ലാ കണക്കുകൂട്ടലുകളും നടത്താനും ക്ലെയിം സെറ്റിൽമെന്റുകൾ നടത്താനും എല്ലാ പേ സ്ലിപ്പുകൾക്കും കിഴിവുകൾക്കും മറ്റ് സാമ്പത്തിക ഡാറ്റയ്ക്കും വേണ്ടിയുള്ള കണക്കെടുപ്പിനും ഈ സമയം ഉപയോഗിക്കാം. അതേസമയം, ഐടിആർ ഫയൽ ചെയ്യുന്നതിന് മുമ്പുള്ള ഏറ്റവും അടിസ്ഥാനപരമായ ഘട്ടം നികുതിദായകർ മറന്നേക്കാനുള്ള സാധ്യതയുണ്ട്. എന്താണെന്നല്ലേ.. ബാങ്ക് അക്കൗണ്ടിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്.  ഐടിആർ ഫയലിംഗ് പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ മുൻകൂട്ടി പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്.

ALSO READ; ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? ആധാർ നമ്പർ വഴി ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യാനാകുമോ

ആദായനികുതി വകുപ്പിന് നികുതിദായകന്റെ ബാങ്ക് അക്കൗണ്ടിൽ നികുതി റീഫണ്ട് നിക്ഷേപിക്കുന്നത് എളുപ്പമാക്കാൻ ഈ നടപടിക്രമങ്ങൾ മുൻകൂട്ടി പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനായി നികുതിദായകന്  ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള സാധുവായ പാൻ കാർഡ് ഉണ്ടായിരിക്കണം. മാത്രമല്ല, നികുതിദായകർ ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. 

ബാങ്ക് അക്കൗണ്ട് മുൻകൂട്ടി സാധൂകരിക്കുന്നതിനുള്ള നടപടികൾ

1. incometax.gov.in എന്ന ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

2. ലോഗിൻ ചെയ്യാൻ നിങ്ങളുടെ ലോഗിൻ വിശദാംശങ്ങളോ പാൻ/ആധാർ വിവരങ്ങളോ ഉപയോഗിക്കുക.

3. ലോഗിൻ ചെയ്ത ശേഷം, 'എന്റെ പ്രൊഫൈൽ' വിഭാഗത്തിലേക്ക് പോയി 'എന്റെ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക.

4. നിങ്ങൾ അതിൽ ക്ലിക്ക് ചെയ്തയുടനെ, ‘ബാങ്ക് അക്കൗണ്ട് ചേർക്കുക എന്ന ഓപ്ഷൻ കാണാം അതിൽ ക്ലിക്ക് ചെയ്യുക. 

5. നിങ്ങളുടെ പേര്, ബാങ്ക് അക്കൗണ്ട് നമ്പർ, തരം, ഐഎഫ്‌എസ്‌സി  കോഡ്, ബാങ്കിന്റെ പേര് എന്നിവയും മറ്റും പോലുള്ള ആവശ്യമായ വിവരങ്ങൾ നൽകുക.

6. ‘വാലിഡേറ്റ്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് സമർപ്പിക്കുക.

ALSO READ; 'ആധാർ വെരിഫിഷിക്കേഷൻ സ്വകാര്യമേഖലയക്ക്'; പൊതുജനങ്ങൾക്ക് അഭിപപ്രായം അറിയിക്കാനുള്ള സമയം ഇതുവരെ

ഇത് പൂർത്തിയായിക്കഴിഞ്ഞാൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്കും മൊബൈൽ നമ്പറിലേക്കും സാധൂകരിച്ച വിവരം ലഭിക്കും. കൂടാതെ, ആദായനികുതി വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌തതിന് ശേഷം നികുതിദായകർക്ക് അവരുടെ പ്രീ-വാലിഡേഷൻ സ്റ്റാറ്റസ് 'മൈ ബാങ്ക് അക്കൗണ്ട്' വിഭാഗത്തിൽ പരിശോധിക്കാവുന്നതാണ്.

Latest Videos
Follow Us:
Download App:
  • android
  • ios