Asianet News MalayalamAsianet News Malayalam

'വിവാഹം ഇന്ത്യയിൽ വേണം'; മുകേഷ് അംബാനിയോട് ആവശ്യപ്പെട്ടത് മകൻ തന്നെ, കാരണം ഇതാണ്

അത്യാഡംബരം നിറയുന്ന വിവാഹം എന്തുകൊണ്ട്  ഇന്ത്യയിൽ  നടത്തുന്നുവെന്നതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് അനന്ത് അംബാനി. 

Make in India, Wed in India: Anant Bhai Ambani Pays Homage to His Indian Roots & Culture
Author
First Published Jul 5, 2024, 5:04 PM IST

രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരന്റെ മകനായ അനന്ത് അംബാനിയുടെ വിവാഹമാണ്. പരമ്പരാഗത ഗുജറാത്തി ശൈലിയിലാണ് വിവാഹ ആഘോഷങ്ങൾ. അത്യാഡംബരം നിറയുന്ന വിവാഹം എന്തുകൊണ്ട്  ഇന്ത്യയിൽ  നടത്തുന്നുവെന്നതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് അനന്ത് അംബാനി. 

റിലയൻസ് ഇൻഡസ്ട്രീസിന്റെ പുതിയ സാരഥികളിൽ ഒരാളായ അനന്ത് അംബാനിയുടെ വിവാഹ നിശ്ചയം മുതൽ ആഡംബര ആഘോഷങ്ങളാണ് നടക്കുന്നത്. വിവാഹത്തിന് മുൻപ് രണ്ട് പ്രീ വെഡിങ് പാർട്ടികളാണ് നടന്നിട്ടുള്ളത്. ഒന്ന് അംബാനി കുടുംബത്തിന്റെ വേരുകളുറങ്ങുന്ന ഗുജറാത്തിലെ ജാംനഗറിൽ ആണെങ്കിൽ മറ്റൊന്ന്  ഇറ്റലിയിൽ ആയിരുന്നു. നിശ്ചയത്തിന്റെ സമയത്ത് തന്നെ തന്റെ വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും ആഘോഷങ്ങളും ഇന്ത്യയിൽ തന്നെയായിരിക്കും എന്ന് അനന്ത് അംബാനി വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും പിന്തുടർന്നായിരിക്കും വിവാഹ ചടങ്ങുകളെന്ന് അനന്തിന്റെ മാതാപിതാക്കളായ മുകേഷ് അംബാനിയും നിത അംബാനിയും പറഞ്ഞിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വെഡ് ഇൻ ഇന്ത്യ’ ആഹ്വാനമാണ് തനിക്ക് പ്രചോദനമായതെന്ന് അനന്ത് അംബാനി പറഞ്ഞു. വിവാഹാഘോഷങ്ങൾക്കു പലരും വിദേശ രാജ്യങ്ങൾ തിരഞ്ഞെടുക്കുമ്പോഴാണ്, ഇന്ത്യയിൽ വെച്ച് തന്നെ ലോകം കണ്ട ഏറ്റവും വലിയ വിവാഹ ചടങ്ങുകളിലൊന്നായി തന്റെ വിവാഹം മാറ്റാൻ അനന്ത് അംബാനി തീരുമാനിച്ചത്. അനന്ത് അംബാനി- രാധിക മർച്ചന്റ് വിവാഹം ഇന്ത്യ ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ രാജകീയ വിവാഹങ്ങളിൽ ഒന്നായി മാറുകയാണ്. ഇന്ത്യൻ സംസ്കാരത്തിന്റെ ഏറ്റവും വലിയ ദൃശ്യ വിരുന്നായി ഈ വിവാഹം മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മാത്രമല്ല,ഇത് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയിൽ ഉണ്ടാക്കുന്ന കുതിച്ചു ചാട്ടവും വളറെ വലുതാണ്. കലാകാരന്മാർ, സാംസ്‌കാരിക പ്രതിഭകൾ, ഡിസൈനേഴ്സ് തുടങ്ങി പല പല രംഗങ്ങളിലെ ആയിരക്കണക്കിന് ആളുകൾക്കാണ് മുംബൈയിൽ വെച്ച് നടക്കുന്ന ഈ വിവാഹത്തിലൂടെ തൊഴിൽ ലഭിക്കുന്നത്.

പ്രീ- വെഡിങ് ആഘോഷങ്ങൾ ആറ് മാസത്തോളം ഒരു ലക്ഷത്തിലധികം ആളുകൾക്കാണ് തൊഴിൽ നൽകിയത്. അതിൽ പാചകക്കാർ, ഡ്രൈവർമാർ, കലാകാരൻമാർ തുടങ്ങി ഒട്ടേറെ പേർ ഉൾപ്പെടുന്നു. ഈ ചടങ്ങ് തദ്ദേശ സാമ്പത്തിക വ്യവസ്ഥക്ക് നൽകിയ കുതിപ്പ് വളരെ വലുതായിരുന്നു. ഈ ചടങ്ങോടെ ജാംനഗർ, രാജ്കോട്ട് തുടങ്ങിയ സ്ഥലങ്ങളിലും സമീപ പ്രദേശങ്ങളിലും  ഉണ്ടായ ടൂറിസം വളർച്ചയും എടുത്തു പറയണം. 

അനന്ത് അംബാനിയും രാധിക മെർച്ചൻ്റും ജൂലൈ 12 ന് മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ (ബികെസി) ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ വെച്ച് വിവാഹിതരാകും. മൂന്ന് ദിവസത്തെ ആഘോഷങ്ങളാണ് വിവാഹത്തോ അനുബന്ധിച്ച് നടക്കുക.  

Latest Videos
Follow Us:
Download App:
  • android
  • ios