Asianet News MalayalamAsianet News Malayalam

സ്വിഗ്ഗിക്ക് സ്വന്തം യുപിഐ, ഇനി പേയ്മെന്റ ചെയ്യാം ഈസിയായി; ഉപയോക്താക്കൾ അറിയേണ്ടതെല്ലാം

സ്വിഗ്ഗി ഈ സേവനം പരീക്ഷിച്ചു വരികയാണെന്നും അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഘട്ടം ഘട്ടമായി  എല്ലാ ഉപയോക്താക്കളിലേക്കും ഇത് എത്തിക്കാനുമാണ് ലക്ഷ്യമിടുന്നത്.

Swiggy launches UPI service via plugin to reduce dependence on payment apps
Author
First Published Jul 5, 2024, 7:05 PM IST

സൊമാറ്റോയ്ക്ക് പിന്നാലെ ഓൺലൈൺ ഭക്ഷണ  വിതരണ കമ്പനിയായ സ്വിഗ്ഗിയും യുപിഐ സേവനം ആരംഭിച്ചു. പേയ്‌മെന്റുകൾക്കായി തേർഡ് പാർട്ടി ആപ്പുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനാണ് തങ്ങളും യുപിഐ സേവനം ആരംഭിച്ചതെന്ന് സ്വിഗ്ഗി വ്യക്തമാക്കി.  സ്വിഗ്ഗിയുടെ യുപിഐ സേവനം സൊമാറ്റോയിൽ നിന്ന് വ്യത്യസ്തമാണ്. സോമാറ്റോയുടെ യുപിഐ സേവനം മറ്റ് പേയ്‌മെന്റ് ആപ്പുകളെപ്പോലെയാണ്. അതേസമയം യുപിഐ പ്ലഗിൻ വഴിയാണ് സ്വിഗ്ഗിയുടെ സേവനം ആരംഭിച്ചിരിക്കുന്നത്. യെസ് ബാങ്കിന്റേയും ജസ്പേയുടെയും പങ്കാളിത്തത്തോടെയാണ് കമ്പനി ഈ സേവനം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം മുതല്‍ സ്വിഗ്ഗി ഈ സേവനം പരീക്ഷിച്ചു വരികയാണെന്നും അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഘട്ടം ഘട്ടമായി  എല്ലാ ഉപയോക്താക്കളിലേക്കും ഇത് എത്തിക്കാനുമാണ് ലക്ഷ്യമിടുന്നത്.

എന്താണ് യുപിഐ പ്ലഗിൻ?

പേയ്‌മെന്റുകൾ എളുപ്പമാക്കുന്നതിന് സഹായിക്കുന്നവയാണ് യുപിഐ പ്ലഗ്-ഇൻ . ഉദാഹരണത്തിന്, ഒരു ഓൺലൈൻ ഡെലിവറി ആപ്പിൽ ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ, വാങ്ങുന്നയാൾ യുപിഐ പേയ്‌മെന്റാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ, പേയ്‌മെന്റ് പൂർത്തിയാക്കാൻ ആപ്പ് അവരെ മറ്റൊരു പേയ്‌മെന്റ് ഗേറ്റ്‌വേയിലേക്കോ അപ്ലിക്കേഷനിലേക്കോ കൊണ്ടുപോകുന്നു. പേയ്‌മെന്റ് ചെയ്തുകഴിഞ്ഞാൽ  ഡെലിവറി ആപ്പിലേക്ക്  തിരിച്ചുപോകും. അതേ സമയം മൂന്നാമതൊരു ആപ്ലിക്കേഷന്റെ ഉപയോഗം ഒഴിവാക്കുന്നതാണ് യുപിഐ പ്ലഗ്-ഇൻ . ആപ്പിലേക്ക് യുപിഐ സംയോജിപ്പിച്ചാണ് ഇത് ചെയ്യുന്നത്. വാങ്ങുന്നയാൾ വ്യാപാരിയുടെ പേയ്‌മെന്റ് പേജിൽ ഒരു യുപിഐ അക്കൗണ്ട് തിരഞ്ഞെടുത്ത് അത്  പേയ്‌മെന്റ് ഓപ്ഷനായി തിരഞ്ഞെടുക്കുന്നു. വാങ്ങുന്നയാൾ പിന്നീട് യുപിഐ പേയ്‌മെന്റ് വിൻഡോയിലേക്ക് റീഡയറക്‌ടുചെയ്യും, അവിടെ യുപിഐ പ്ലഗ്-ഇൻ വഴി വ്യാപാരിയുടെ പേജിൽ എംപിൻ നൽകണം.

Latest Videos
Follow Us:
Download App:
  • android
  • ios