ഇരട്ടക്കുട്ടികൾക്ക് പിറകെ ഇഷ അംബാനിയുടെ ഓട്ടം; ഈ അമ്മയും മക്കളും ക്യൂട്ടെന്ന് ആരാധകർ
കറുത്ത നിറമുള്ള ഗൗണിൽ വെളുത്ത കല്ലുകൾ പതിപ്പിച്ച അതിമനോഹരമായ ഗൗണാണ് ഇഷ അംബാനി അണിഞ്ഞത്. കാൾ ലാഗർഫെൽഡിൻ്റെ സ്പ്രിംഗ് / സമ്മർ ശേഖരത്തിൽ നിന്നുള്ള വസ്ത്രമാണ് ഇത്.
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ഇളയ മകനായ അനന്ത് അംബാനിയുടെ പ്രീ വെഡിങ് പാർട്ടി അതിഗംഭീരമായി ആഘോഷിക്കുകയാണ് അംബാനി കുടുംബം. ഗുജറാത്തിലെ ജാംനഗറിൽ അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിനു മുമ്പുള്ള ആഘോഷത്തിൻ്റെ രണ്ടാം ദിവസം സഹോദരിയായ ഇഷ അംബാനി തിളങ്ങി എന്നുതന്നെ പറയാം. അതിസുന്ദരിയായി ചടങ്ങിന് എത്തുമ്പോഴും ഇഷയുടെ കൈയ്യിൽ മക്കളായ ആദ്യയും കൃഷ്ണയും ഉണ്ട്. ഇഷ അംബാനി വലിച്ചുകൊണ്ട് നടക്കുന്ന മകന്റെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സേഷ്യൽ മീഡിയ.
പാർട്ടിയിൽ ഇഷ ധരിച്ച വസ്ത്രവും ശ്രദ്ധേയമാകുകയാണ്. കറുത്ത നിറമുള്ള ഗൗണിൽ വെളുത്ത കല്ലുകൾ പതിപ്പിച്ച അതിമനോഹരമായ ഗൗണാണ് ഇഷ അംബാനി അണിഞ്ഞത്. കാൾ ലാഗർഫെൽഡിൻ്റെ സ്പ്രിംഗ് / സമ്മർ ശേഖരത്തിൽ നിന്നുള്ള വസ്ത്രമാണ് ഇത്. വസ്ത്രത്തിനൊപ്പം ഡയമണ്ട് ആക്സസറികൾ ഇഷ അംബാനിയുടെ ക്ലാസിക് ലുക്ക് പൂർണമാക്കി എന്നുതന്നെ പറയാം.
പ്രീ വെഡിങ് പാർട്ടിയുടെ ആദ്യ ദിവസവും ഇഷ അംബാനി അതിഗംഭീരമായ ഗൗണാണ് ധരിച്ചത്. ലണ്ടൻ ആസ്ഥാനമായുള്ള പ്രശസ്ത ഫാഷൻ ഡിസൈനർ മിസ് സോഹി രൂപകല്പന ചെയ്ത ഗൗൺ ആഡംബരം നിറഞ്ഞുനിൽക്കുന്നതാണ്. അതിലോലമായ പുഷ്പ രൂപങ്ങളാൽ അലങ്കരിച്ച ഓഫ് ഷോൾഡർ ഷീർ ഗൗൺ ആരെയും ആകർഷിക്കാൻ പോന്നതായിരുന്നു. ഡയമണ്ട് ആക്സസറികൾ വസ്ത്രത്തിന്റെ ഭംഗി കൂട്ടി.
അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ മൂന്ന് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന അതിഗംഭീര ആഘോഷമാണ്. അതിഥി പട്ടികയിൽ പ്രമുഖ ഇന്ത്യൻ സെലിബ്രിറ്റികൾ, കായികതാരങ്ങൾ, വ്യവസായികൾ എന്നിവരുൾപ്പെടെ 1,000 പേരുണ്ട്.
ഗൗതം അദാനി, സുനിൽ ഭാരതി മിത്തൽ എന്നിവരുൾപ്പെടെ ഇന്ത്യയിലെ മുൻനിര കോടീശ്വരന്മാർ, അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ എന്നിവരുൾപ്പെടെയുള്ള ബോളിവുഡ് താരങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു, ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി എന്നിവരും അതിഥി പട്ടികയിൽ ഉൾപ്പെടുന്നു.
മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ, അഡോബ് സിഇഒ ശന്തനു നാരായൺ, വാൾട്ട് ഡിസ്നി സിഇഒ ബോബ് ഇഗർ, ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്ക്, അഡ്‌നോക് സിഇഒ സുൽത്താൻ അഹമ്മദ് അൽ ജാബർ, ഇഎൽ റോത്ത്‌സ്‌ചൈൽഡ് ചെയർ തുടങ്ങിയ രാജ്യാന്തര വ്യവസായ പ്രമുഖരും പട്ടികയിലുണ്ട്.