ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാൻ ഏറ്റവും ബെസ്റ്റ് ടൈം; ഈ അവസാന അവസരം നഷ്ടപ്പെടുത്താതിരിക്കാം, കാരണങ്ങൾ ഇവയാണ്

തുടർച്ചയായ ഏഴാം തവണയും റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരുമ്പോൾ ദീർഘകാലത്തേക്ക് സ്ഥിരനിക്ഷേപങ്ങൾ ചെയ്യാനുള്ള ബെസ്റ്റ് ടൈം ആണിത്.

Is this the last chance to lock your money in fixed deposits? Here are 4 key reasons

ദില്ലി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2024-25 സാമ്പത്തിക വർഷത്തിലെ ആദ്യ ധനനയ സമിതി (എംപിസി) യോഗത്തിൽ റിപ്പോ റേറ്റ് നില നിർത്താനാണ് തീരുമാനം. തുടർച്ചയായ ഏഴാം തവണയും റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരുമ്പോൾ ദീർഘകാലത്തേക്ക് സ്ഥിരനിക്ഷേപങ്ങൾ ചെയ്യാനുള്ള ബെസ്റ്റ് ടൈം ആണിത്. കാരണം രണ്ട്‌ എംപിസി യോഗങ്ങൾക്ക് ശേഷം നിരക്കുകൾ ഉയർത്താനുള്ള സാധ്യത വിദഗ്ദർ ചൂണ്ടികാണിക്കുന്നു. ഇതുകൊണ്ടാണ് ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാനുള്ള മികച്ച സമയമായി ഇതിനെ കണക്കാക്കുന്നത്. 

2023 ഫെബ്രുവരി മുതൽ മാറ്റമില്ലാതെ നിലനിർത്തുന്നതിന് മുമ്പ് ആർബിഐ റിപ്പോ നിരക്കുകൾ 250 ബേസിസ് പോയിൻറ് വർദ്ധിപ്പിച്ചിരുന്നു. ഉയർന്ന നിരക്കിൽ നിക്ഷേപങ്ങൾ നടത്തുന്നത് നല്ല തീരുമാനമാണ്.  സ്ഥിരനിക്ഷേപങ്ങൾ ഉയർന്ന പലിശ നിരക്കിൽ ലോക്ക് ചെയ്യുമ്പോൾ, കാലാവധിക്കുള്ളിൽ പലിശ നിരക്ക് കുറയുമ്പോഴും ഉയർന്ന പലിശ നേടാം.

ഉദാഹരണത്തിന്, എച്ച്ഡിഎഫ്‌സി ബാങ്കിൽ പ്രതിവർഷം 7 ശതമാനം എന്ന നിരക്കിൽ മൂന്ന് വർഷത്തെ എഫ്ഡി ലോക്ക് ചെയ്യുമ്പോൾ, ഒരു വർഷത്തിന് ശേഷം, നിരക്കുകൾ 6 ശതമാനമായി കുറയുമ്പോഴും ഈ ഉയർന്ന നിരക്കിൽ നിങ്ങൾക്ക് പലിശ ലഭിക്കും. ഇതിലൂടെ രണ്ടു വര്ഷം സ്ഥിരനിക്ഷേപത്തിന് 1 ശതമാനം അധികമായി പലിശ ലഭിക്കും.  അതായത് നിക്ഷേപിച്ച തുക 5 ലക്ഷം ആണെങ്കിൽ, രണ്ട് വർഷത്തേക്ക് ഒരു ശതമാനം അധിക തുകയായി ലഭിക്കുക 10,000 ആണ്. 10 ലക്ഷം രൂപ നിക്ഷേപിച്ചെങ്കിൽ ഒരു ശതമാനം അധികമായി നൽകിയാൽ രണ്ട് വർഷത്തിനുള്ളിൽ നിങ്ങളെ 20,000 രൂപ നേടാം 
 

Latest Videos
Follow Us:
Download App:
  • android
  • ios