തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ തടസ്സം; ഐആർസിടിസി ഓൺലൈൻ സേവനങ്ങൾ പണിമുടക്കി

ഐആർസിടിസി ഓൺലൈൻ സേവനങ്ങൾ മുടങ്ങിയതോടെ യാത്രക്കാർക്ക് തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിച്ചില്ല.

IRCTC Down Passengers Say Unable To Book Online Tatkal Tickets apk

തിരുവനന്തപുരം: ഐആർസിടിസി വഴി ഓൺലൈനായി തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ബുദ്ധിമുട്ടി യാത്രക്കാർ. ഐആർസിടിസി ഓൺലൈൻ സേവനങ്ങൾ മുടങ്ങിയതോടെ ആണ് യാത്രക്കാർക്ക് തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കാതിരുന്നത്. 

ഐആർസിടിസി ആപ്പിലെയും ഔദ്യോഗിക വെബ്‌സൈറ്റിലെയും തകരാർ അറിഞ്ഞതിന് ശേഷം നിരവധി യാത്രക്കാർ ട്വിറ്ററിലേക്കും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കും തങ്ങളുടെ ആശങ്കകൾ പങ്കിട്ടു. ഇതോടെ ട്വിറ്ററിൽ #Tatkal ഉം #irctc ഉം ട്രെൻഡിംഗായി. 

 

എന്താണ് തത്കാൽ ടിക്കറ്റ്? 

അടിയന്തര സാചര്യങ്ങളിൽ ഉപയോക്താക്കൾക്കു യാത്രാ ടിക്കറ്റുകൾ ലഭ്യമാക്കുന്നതിനായുള്ള ഇന്ത്യൻ റെയിൽവേയുടെ സംവിധാനമാണ് തത്കാൽ. യാത്രാ തീയതിക്ക് രണ്ട് ദിവസം മുമ്പ് മാത്രം ചെയ്യുന്ന ഉടനടിയുള്ള ബുക്കിംഗുകളാണ് ഇവ. 1977- ൽ ആരംഭിച്ച ഈ റിസർവേഷൻ സംവിധാനം പെട്ടന്ന് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് സഹായകമാണ്. ഒരുവിധം എല്ലാ ട്രെയിനുകളിലും നിശ്ചിത ശതമാനം സീറ്റുകൾ തത്കാൽ ക്വാട്ടയ്ക്കായി നീക്കിവച്ചിട്ടുണ്ടാകും. ട്രെയിൻ തത്കാൽ ടിക്കറ്റുകളുടെ ബുക്കിംഗ് എസി ക്ലാസിൽ (2A/3A/CC/EC/3E) രാവിലെ 10 മണിക്കും നോൺ എസി ക്ലാസിൽ (SL/FC/2S) രാവിലെ 11 മണിക്കും തുറക്കും

 ഐആർസിടിസി ഓൺലൈൻ സേവനങ്ങൾ മുടങ്ങിയതോടെ ഐആർസിടിസി ആപ്പിലും വെബ്‌സൈറ്റിലും ലോഗിൻ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചവർക്ക് സേവനം തകരാറിലാണെന്ന സന്ദേശം വന്നതിനെത്തുടർന്ന് അതിന് സാധിച്ചില്ലെന്ന് യാത്രക്കാർ പറയുന്നു.  ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ബുക്കിംഗ് വെബ്‌സൈറ്റും മൊബൈൽ ആപ്പും തകരാറിലായതിനാൽ യാത്രക്കാർക്ക് രണ്ട മാർഗവും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. എന്നാൽ ചുരുക്കം ചില ഉപയോക്താക്കൾക്ക് ഏറെ നേരെത്തെ പരിശ്രമത്തിന് ശേഷം ഓൺലൈൻ വഴി ടിക്കറ്റ് ലഭിച്ചുവെന്ന അഭിപ്രയവുമുണ്ട്.  

Latest Videos
Follow Us:
Download App:
  • android
  • ios