നികുതി ലഭിക്കുന്ന എഫ്ഡികള്‍; നിക്ഷേപിക്കും മുൻപ് അറിയേണ്ട കാര്യങ്ങൾ
നികുതി ലാഭിക്കാൻ നിക്ഷേപകർ പലപ്പോഴും നികുതി ഇളവുകൾ ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങൾ തെരഞ്ഞെടുക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ നിക്ഷേപിക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക
നികുതി ലാഭിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു ജനപ്രിയ നിക്ഷേപ ഓപ്ഷനാണ് ടാക്സ് സേവിംഗ് ഫിക്സഡ് ഡിപ്പോസിറ്റുകൾ (എഫ്ഡികൾ). ആദായ നികുതി നിയമത്തിന്റെ ചട്ടം 80-സി പ്രകാരം സ്ഥിരനിക്ഷേപങ്ങളിലെ നിക്ഷേപത്തിന് നികുതി ആനുകൂല്യം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം പരമാവധി 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതി ലാഭിക്കാനാകും. എഫ്ഡികളിൽ നിക്ഷേപിച്ചാൽ നികുതി ആനുകൂല്യത്തോടൊപ്പം മികച്ച വരുമാനവും നേടാമെന്ന് ചുരുക്കം. എന്നാൽ എഫ്ഡികളിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നിക്ഷേപകന്റെ ആദായനികുതി സ്ലാബ് നിരക്ക് അനുസരിച്ചുള്ള നികുതി ബാധകമാണ്.
ALSO READ: ഐടിആർ ഫയൽ ചെയ്യുന്നതിന് മുമ്പ് ആദ്യം ശ്രദ്ധിക്കേണ്ട പ്രധാന കാര്യം; നികുതിദായകർ മറക്കാതിരിക്കുക
ടാക്‌സ് സേവിംഗ് എഫ്‌ഡികൾക്ക് അഞ്ച് വർഷത്തെ ലോക്ക്-ഇൻ പിരീഡ് ഉള്ളതിനാൽ, കാലാവധിക്ക് മുൻപ് പിൻവലിക്കാൻ കഴിയില്ല. കൂടാതെ കുറഞ്ഞ കാലയളവിലേക്ക് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ഈ എഫ്‌ഡികൾ അനുയോജ്യമല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. എന്തായാലും നികുതി ലാഭിക്കുന്ന എഫ്ഡികളിൽ നിക്ഷേപിക്കുന്നതിന് മുമ്പ് നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
1. നിക്ഷേപത്തിന് വിശ്വാസയോഗ്യമായ ഒരു ബാങ്കോ ധനകാര്യസ്ഥാപനമോ തിരഞ്ഞെടുക്കുക.
2. നിക്ഷേപം നടത്തുന്നതിന് മുമ്പ് വിവിധ ബാങ്കുകൾ നൽകുന്ന പലിശ നിരക്ക് നോക്കുക. ഉയർന്ന പലിശ നിരക്ക് ദീർഘകാലാടിസ്ഥാനത്തിൽ മികച്ച വരുമാനം നൽകും
3. ടാക്‌സ് സേവിംഗ് ഡെപ്പോസിറ്റ് 5 വർഷത്തെ ലോക്ക്-ഇൻ കാലയളവിലാണ് വരുന്നത്, അതിനാൽ നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾക്ക് ഈ കാലയളവ് അനുയോജ്യമാണോയെന്ന് ഉറപ്പുവരുത്തുക. പണത്തിന് അത്യാവശ്യം വന്നാൽപോലും കാലാവധിക്കു മുൻപ് പണം പിൻവലിക്കാൻ കഴിയില്ലെന്ന് ഓർക്കുക
4. എഫ്ഡികളിൽ നിക്ഷേപിച്ചാൽ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിക്കും
5. ടാക്സ് സേവിംഗ് ഡെപ്പോസിറ്റിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ബാധകമാണ്. ഒരു സാമ്പത്തിക വർഷം 40,000 ത്തിലധികം പലിശ നേടിയാൽ ടിഡിഎസ് അടക്കേണ്ടിവരും.
6. കാലാവധിക്ക് മുൻ നിക്ഷേപം പിൻവലിച്ചാൽ ബാധകമായ പിഴകളും ഫീസും അടയ്ക്കേണ്ടിവരും.
ALSO READ: പാട്ടുപാടി വിജയം ആഘോഷിച്ച് മുകേഷ് അംബാനി; ഒപ്പം കൂടി നിത അംബാനിയും ഇഷ അംബാനിയും
7. ചില ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് നികുതി ലാഭിക്കുന്നതിനുള്ള നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. അത്തരം ആനുകൂല്യത്തിന് നിങ്ങൾ യോഗ്യനാണോയെന്ന് പരിശോധിക്കുക.
8. നിങ്ങളുടെ നിക്ഷേപങ്ങളുടെ ഒരു റെക്കോർഡ് സൂക്ഷിക്കുക, കാരണം നികുതി ലാഭിക്കുന്ന നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശ ഫോം 26 എഎസിൽ കാണിക്കാനിടയില്ല
9. നിങ്ങൾക്ക് നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, വഴിയോ ഒരു ബാങ്ക് ബ്രാഞ്ച് സന്ദർശിച്ചോ ടാക്സ് സേവിംഗ് എഫ്ഡികളിൽ നിക്ഷേപിക്കാം.
10. നിക്ഷേപിക്കുന്നതിന് മുമ്പ് ധനകാര്യസ്ഥാപനങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും നന്നായി മനസ്സിലാക്കുക.