പുതിയ ലക്ഷ്യസ്ഥാനങ്ങൾ തേടി ഇൻഡിഗോ; വിപുലീകരണ തന്ത്രങ്ങൾ ഇങ്ങനെ

നിലവിൽ 88 ആഭ്യന്തര റൂട്ടുകളിലും 33 അന്താരാഷ്‌ട്ര റൂട്ടുകളിലുമാണ് ഇൻഡിഗോ സർവീസ് നടത്തുന്നത്. ആകെ 122 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് ഇൻഡിഗോ പറക്കുന്നത്.

IndiGo to add 10 new destinations in FY25

ന്ത്യൻ വ്യോമയാന വിപണിയുടെ 60% വിഹിതം കൈയാളുന്ന ഇൻഡിഗോ  10 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്താൻ ഒരുങ്ങുന്നു. ആഭ്യന്തരവും അന്തർദേശീയവുമായ പത്ത് പുതിയ സ്ഥലങ്ങളിലേക്കാണ് ഇൻഡിഗോ പറക്കുക. മൗറീഷ്യസിലേക്കും തായ്‌ലൻഡിലേക്കും ഞങ്ങൾ പറക്കാൻ ഒരുങ്ങുകയാണെന്ന് ദുബായിൽ നടന്ന ഇൻ്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ്റെ വാർഷിക പൊതുയോഗത്തിൻ്റെ ഭാഗമായി എയർലൈൻ സിഇഒ പീറ്റർ എൽബേഴ്‌ പറഞ്ഞു. 

നിലവിൽ 88 ആഭ്യന്തര റൂട്ടുകളിലും 33 അന്താരാഷ്‌ട്ര റൂട്ടുകളിലുമാണ് ഇൻഡിഗോ സർവീസ് നടത്തുന്നത്. ആകെ 122 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് ഇൻഡിഗോ പറക്കുന്നത്. അന്താരാഷ്ട്ര റൂട്ടുകളിൽ വലിയ തോതിലുള്ള വിപുലീകരണമാണ്  ഇൻഡിഗോ നടത്തുന്നത്. ബിസിനസ് ക്ലാസ് ഉൾപ്പെടുത്തുന്നതും ദീർഘദൂര സർവീസുകൾ നടത്തുന്നതും ഉൾപ്പടെ വലിയ മാറ്റം എയർലൈൻ അടുത്തിടെ പ്രഖ്യാപിച്ചു. 

തങ്ങളുടെ വിമാനങ്ങളിൽ ഇതാദ്യമായി ബിസിനസ് ക്ലാസ് അവതരിപ്പിക്കാനിരിക്കെ ഇൻഡിഗോയുടെ സ്ത്രീ സൗഹൃദ നടപടി ശ്രദ്ധ നേടിയിരുന്നു. വനിതകളായ യാത്രക്കാർക്ക് വിമാനത്തിലെ തൊട്ടടുത്ത സീറ്റിലിരിക്കുന്നത് പുരുഷനാണോ സ്ത്രീയാണോ എന്ന് നേരത്തെ അറിയാം. വെബ് ചെക്ക്-ഇൻ വേളയിൽ   മറ്റ് സ്ത്രീ യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്ത സീറ്റുകൾ ഏതൊക്കെയാണെന്ന് കാണാൻ ഇതിലൂടെ സാധിക്കും. സ്ത്രീകൾക്ക് കൂടുതൽ   സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ഒരുക്കുന്നതിനാണ് ഈ സംവിധാനം. സ്ത്രീ യാത്രികർക്ക്, പ്രത്യേകിച്ച് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക്, കൂടുതൽ സുരക്ഷിതത്വം ഇതിലൂടെ ഉറപ്പാക്കുന്നതിന് സാധിക്കുമെന്ന്  ഇൻഡിഗോ അറിയിച്ചു. 

നിലവിൽ  ഇൻഡിഗോക്ക് ഇക്കോണമി ക്ലാസ് മാത്രമേയുള്ളൂ. 360 ഓളം വിമാനങ്ങളുള്ള ഇൻഡിഗോ പ്രതിദിനം 2,000 ഫ്ലൈറ്റുകൾ നടത്തുന്നുണ്ട്. നാലാം പാദത്തിൽ   കമ്പനിയുടെ ഏകീകൃത ലാഭം 1,895 കോടി രൂപയാണ്. 2023 മാർച്ചിൽ കമ്പനി നേടിയ 919 കോടി രൂപയേക്കാൾ 100 ശതമാനം കൂടുതലാണിത്.
 

Latest Videos
Follow Us:
Download App:
  • android
  • ios