ലഗേജ് എത്തിക്കാൻ വൈകി, വസ്ത്രങ്ങൾ പോലുമില്ലാതെ കഷ്ടപ്പെട്ട് യാത്രക്കാരൻ; ഇൻഡിഗോ കെട്ടിവെക്കേണ്ടത് 70,000 രൂപ

'തൻ്റെ ബാഗേജ് കാണാതായെന്നാണ് എയർലൈൻസ് അറിയിച്ചത്. പിന്നീട്, അടുത്ത 12 മണിക്കൂറിനുള്ളിൽ നൽകാമെന്ന് അറിയിച്ചു. എന്നാൽ അവർ ബാഗ് എത്തിച്ചില്ല. ഇതിനെ കുറിച്ച് അറിയാൻ വിളിച്ചപ്പോൾ കോൾ എടുക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. കൂടാതെ ഇമെയിലുകളോടും പ്രതികരിച്ചില്ല'

IndiGo ordered to pay Rs 70,000 for delay in delivering luggage

ഹൈദരാബാദ്: ലഗേജ് എത്തിക്കാൻ വൈകിയതിന് ഇൻഡിഗോ എയർലൈൻസിന് 70,000 രൂപ പിഴ ചുമത്തി ഹൈദരാബാദിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.  20,000 രൂപ നഷ്ടപരിഹാരം ഉൾപ്പെടെ 70,000 രൂപയാണ് എയർലൈൻ നൽകേണ്ടത്. 

സയ്യിദ് ജാവേദ് അക്തർ സെയ്ദി എന്ന യാത്രക്കാരനാണ് ഇൻഡിഗോയക്ക് എതിരെ പരാതി നൽകിയത്. 2023 ജൂണിൽ സെയ്ദി ജിദ്ദയിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുമ്പോഴാണ് സംഭവം. തൻ്റെ ബാഗേജ് കാണാതായെന്നാണ് എയർലൈൻസ് അറിയിച്ചത്. പിന്നീട്, അടുത്ത 12 മണിക്കൂറിനുള്ളിൽ നൽകാമെന്ന് അറിയിച്ചു. എന്നാൽ അവർ ബാഗ് എത്തിച്ചില്ല. ഇതിനെ കുറിച്ച് അറിയാൻ വിളിച്ചപ്പോൾ കോൾ എടുക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. കൂടാതെ ഇമെയിലുകളോടും പ്രതികരിച്ചില്ല

ബാഗിനുള്ളിൽ സുപ്രധാന രേഖകൾ ഉണ്ടായിരുന്നു. ഇതോടെ താൻ വന്ന കാര്യം നടന്നില്ലെന്നും രേഖകൾ ലഭ്യമല്ലാത്തതിനാൽ മിക്ക ബിസിനസ് മീറ്റിംഗുകളും റദ്ദാക്കിയെന്നും പരാതിക്കാരൻ അവകാശപ്പെട്ടു, നഗരത്തിൽ 18 ദിവസത്തെ താമസത്തിനാണ് എത്തിയത്. ലഗേജ് കിട്ടാതായതോടെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാങ്ങാൻ ഏകദേശം 80,000 രൂപ ചെലവഴിക്കേണ്ടി വന്നു എന്നും പരാതിക്കാരൻ പറയുന്നു. 

അതേസമയം, 1972ലെ ക്യാരേജ് ബൈ എയർ ആക്ടിൻ്റെ ക്ലോസ് 17  പ്രകാരം, 21 ദിവസത്തിനുള്ളിൽ ചെക്ക്-ഇൻ ബാഗേജ് ഡെലിവർ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ മാത്രമേ കാരിയറിൻ്റെ ബാധ്യത ഉണ്ടാകൂ എന്ന് ഇൻഡിഗോ വാദിച്ചു. ഇവിടെ പരാതിക്കാരന് ലഗേജ് 17 ദിവസത്തിനുള്ളിൽ എത്തിച്ചു, അതിനാൽ നഷ്ടപരിഹാരം ആവശ്യപ്പെടാൻ പരാതിക്കാരന് അവകാശമില്ല എന്ന് ഇൻഡിഗോ പറഞ്ഞു. 

എന്നാൽ,  ഇൻഡിഗോയുടെ സെൻട്രൽ ബാഗേജ് ട്രെയ്‌സിംഗ് യൂണിറ്റ് ടീം സെയ്ദിയുടെ ചെക്ക്-ഇൻ ബാഗേജുകൾ കണ്ടെത്താനും പ്രസ്തുത പ്രശ്‌നം ജിദ്ദയിലെയും ഹൈദരാബാദിലെയും അവരുടെ ജീവനക്കാർക്ക് കൈമാറിയതിന് തെളിവുകളൊന്നുമില്ലെന്ന് ഫോറം അഭിപ്രായപ്പെട്ടു. തിരച്ചിൽ വേഗത്തിലാക്കാനുള്ള ശ്രമം. മാത്രമല്ല, അതിൻ്റെ സ്റ്റാറ്റസ് സംബന്ധിച്ച് ഇമെയിൽ വഴിയും എസ്എംഎസ് വഴിയും തത്സമയ അപ്‌ഡേറ്റുകൾ അറിയിക്കുന്നതിൽ പരാജയപ്പെട്ടു. ഇതുകൊണ്ടുതന്നെ  50,000 രൂപയും നഷ്ടപരിഹാരമായി 20,000 രൂപയും 45 ദിവസത്തിനകം നൽകണമെന്ന് വിമാനക്കമ്പനിയോട് ഉത്തരവിട്ടു.

Latest Videos
Follow Us:
Download App:
  • android
  • ios