ഹാവേരിയിലെ അപകടം: മരിച്ചവരിൽ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ദേശീയ താരവും
എംഎസ്‍സി പൂർത്തിയാക്കിയ ശേഷം ബംഗളുരുവിൽ ഐഎഎസ് പരിശീലനത്തിലായിരുന്നു മാനസ. അപകടത്തിൽ മാനസയുടെ അമ്മ ഭാഗ്യയും മരിച്ചു.
ബംഗളൂരു: കർണാടകയിലെ ഹാവേരിയിൽ അപകടത്തിൽ മരിച്ചവരിൽ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ദേശീയ താരവും. ഇന്നലെയാണ് അപകടം ഉണ്ടായത്. ദേശീയ ബ്ലൈൻഡ് ഫുട്ബോൾ വനിതാ ടീമംഗം എ എസ് മാനസയാണ് മരിച്ചത്. കർണാടക ബ്ലൈൻഡ് ഫുട്ബോൾ ടീം ക്യാപ്റ്റനുമായിരുന്നു ഇരുപത്തിയഞ്ചുകാരിയായ മാനസ.
എംഎസ്‍സി പൂർത്തിയാക്കിയ ശേഷം ബംഗളുരുവിൽ ഐഎഎസ് പരിശീലനത്തിലായിരുന്നു മാനസ. അപകടത്തിൽ മാനസയുടെ അമ്മ ഭാഗ്യയും മരിച്ചു. തീർത്ഥാടനത്തിന് പോയി വരവേ മിനി ബസ് നിർത്തിയിട്ട ട്രക്കിലിടിച്ച് മരിച്ചത് 13 പേരാണ്. . 9 സ്ത്രീകളും 2 കുട്ടികളും 2 പുരുഷന്മാരുമാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം