'പണി തുടങ്ങി ഇന്ത്യൻ റെയിൽവേ'; ഇനി എല്ലാ സ്റ്റേഷനുകളിലും ഒരേ സൈൻ ബോർഡുകൾ

1,275 സ്റ്റേഷനുകൾ പുനർവികസിപ്പിച്ചുകൊണ്ടിരിക്കുന്ന അമൃത് ഭാരത് സ്റ്റേഷനുകളുടെ പദ്ധതിയുടെ ഭാഗമാണ് ഈ നീക്കം.

Indian Railways set to introduce uniform signages at all stations apk


ദില്ലി: യാത്രക്കാർക്ക് എളുപ്പത്തിൽ മനസിലാക്കാവുന്നതും സുസ്ഥിരവുമായ സൈൻ ബോർഡുകൾ എല്ലാ സ്റ്റേഷനുകളിലും ഏർപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. രാജ്യത്തെ എല്ലാ റെയിൽവെ സ്റ്റേഷനുകളിലും ഒരേ രീതിയിലായിരിക്കും ഇനി  സൈൻ ബോർഡുകൾ ഉണ്ടാകുക. സുരക്ഷിതവും സൗകര്യപ്രദവും വൃത്തിയുള്ളതുമായ റെയിൽവേ പരിസരം ഒരുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 1,275 സ്റ്റേഷനുകൾ പുനർവികസിപ്പിച്ചുകൊണ്ടിരിക്കുന്ന അമൃത് ഭാരത് സ്റ്റേഷനുകളുടെ പദ്ധതിയുടെ ഭാഗമാണ് ഈ നീക്കം.

റെയിൽവേ സ്റ്റേഷനുകളിലെ സൈൻ ബോർഡുകളെ കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. ലളിതമായ ഭാഷ, വ്യക്തമായ ഫോണ്ട്, പെട്ടന്ന് കാണാൻ സാധിക്കുന്ന രീതിയിലുള്ള നിറങ്ങൾ, അനുയോജ്യമായ  ചിത്രങ്ങൾ എന്നിവയ്ക്ക് ആയിരിക്കും പുതിയ സൈൻ ബോർഡുകളിൽ ഉൾപ്പെടുത്തുക. ചിഹ്നങ്ങൾ ദിവ്യാംഗ സൗഹൃദമാക്കുന്നതിന് ഊന്നൽ നൽകുന്നതായും അശ്വിനി വൈഷ്ണവ് പറഞ്ഞു. 

ALSO READ: 'ഈ വർഷവും കടൽ കടക്കാനാകില്ല'; ഗോതമ്പിന്റെ കയറ്റുമതി നിരോധനം തുടരും

യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനുകളിൽ മികച്ച യാത്രാനുഭവം  നല്കാൻ  ഇന്ത്യൻ റെയിൽവേ അക്ഷീണം പ്രയത്നിക്കുകയാണെന്ന് ഇന്ത്യൻ റെയിൽവേ റെയിൽവേ മന്ത്രി പറഞ്ഞു. സ്റ്റേഷനുകളിലെ സൈൻ ബോർഡുകൾ ആധുനികവും നിലവാരമുള്ളതുമാക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. 

സൈൻ ബോർഡുകളുടെ ക്രമീകരണം ദ്രുതഗതിയിലായിരിക്കും. 88 സ്റ്റേഷനുകളിൽ ജോലികൾ പുരോഗമിക്കുകയാണ്, 1,187 സ്റ്റേഷനുകളുടെ ടെൻഡറിങ്ങും ആസൂത്രണവും നടക്കുന്നുണ്ടെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ഏത് റെയിൽവേ സ്റ്റേഷനുകളിൽ എത്തിയാലും യാത്രക്കാർക്ക് ഒരേ തരത്തിലുള്ള സൈൻ ബോർഡുകളായിരിക്കും കാണാനാകുക. ഇത് യാത്രയിലെ സൗകര്യം വർധിപ്പിക്കുകയും നിലവാരം ഉയർത്തുകയും ചെയ്യും എന്നാണ് റെയിൽവേ മന്ത്രാലയം അറിയിച്ചത്. 

Latest Videos
Follow Us:
Download App:
  • android
  • ios