'കൂടുതൽ സൗകര്യങ്ങൾ കുറഞ്ഞ നിരക്കിൽ' വിമാനക്കമ്പനികളുടെ പാത സ്വീകരിക്കാൻ ഇന്ത്യൻ റെയിൽവേ

മികച്ച കോച്ചുകൾ, ഓട്ടോമാറ്റിക് ഡോറുകൾ, മികച്ച ഭക്ഷണം. കൂടുതൽ സൗകര്യങ്ങൾ കുറഞ്ഞ നിരക്കിൽ നല്‍കി ബജറ്റ് എയർലൈൻ പോലെ ട്രെയിൻ സർവീസ് നടത്താൻ ഇന്ത്യൻ റെയിൽവേ 

indian Railways plans to run trains like low-cost airlines apk

ദില്ലി: താഴ്ന്ന വരുമാനക്കാരായ യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നോൺ എസി ദീർഘദൂര ട്രെയിനുകൾ ആരംഭിക്കാനുള്ള പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. മികച്ച കോച്ചുകൾ, ഓട്ടോമാറ്റിക് ഡോറുകൾ, മികച്ച ഭക്ഷണം നൽകാനാണ് പദ്ധതി. വിമാനക്കമ്പനികളെ പോലെ കൂടുതൽ സൗകര്യങ്ങൾ, കുറഞ്ഞ നിരക്കിൽ എന്നതായിരിക്കും റെയിൽവേ ലക്ഷ്യമിടുന്നത്. 

പ്രധാന നഗരങ്ങളായ ദില്ലി, മുംബൈ, സൂറത്ത്, അഹമ്മദാബാദ്, ബാംഗ്ലൂർ, ചെന്നൈ, പഞ്ചാബിന്റെ ചില ഭാഗങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന പതിവ് നോൺ എസി ദീർഘദൂര ട്രെയിനുകൾ ആരംഭിക്കനാണ് പദ്ധതി. താഴ്ന്ന വരുമാനക്കാരായ യാത്രക്കാരുടെ, പ്രത്യേകിച്ച് ഉത്തർപ്രദേശ്, ബീഹാർ, ഒഡീഷ, ബംഗാൾ, ജാർഖണ്ഡ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ പ്ലാൻ. 

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ട്രെയിൻ സർവീസ് ആരംഭിക്കാനാണ് റെയിൽവേയുടെ പദ്ധതിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 20,000 കിലോമീറ്റർ പുതിയ ട്രാക്കുകൾ ഇന്ത്യൻ റെയിൽവേ സ്ഥാപിച്ചിട്ടുണ്ടെന്നനും ഇതിലൂടെ കൂടുതൽ ട്രെയിനുകൾ ഓടിക്കാനുള്ള ശേഷി റെയിൽവേ ഗണ്യമായി വർധിപ്പിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. 

കോവിഡ് -19 പകർച്ചവ്യാദിയ്‌ഡ്‌ സമയത്ത്, കുടിയേറ്റ തൊഴിലാളികളെ അവരുടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരിച്ചയക്കുന്നതിന് സഹായിക്കാനും ഇതേ റൂട്ടുകൾ ഉപയോഗിച്ചിരുന്നു.

ട്രെയിൻ സർവീസുകൾ വർധിപ്പിക്കുന്നതിനൊപ്പം യാത്രക്കാരുടെ സൗകര്യവും സുരക്ഷയും വർധിപ്പിക്കാനും പദ്ധതിയിടുന്നതായി റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു. 

അടുത്ത നാലോ അഞ്ചോ വർഷത്തിനുള്ളിൽ എല്ലാ കോച്ചുകളിലും "പ്ലഗ് ഡോറുകൾ" സജ്ജീകരിക്കും, അതായത് വാതിൽ പൂർണമായും സുരക്ഷിതമായി  അടച്ചിട്ടില്ലെങ്കിൽ ട്രെയിനുകൾ സ്റ്റാർട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കി അപകടങ്ങൾ തടയും. മാത്രമല്ല, ഈ സുരക്ഷിത സംവിധാനം അടിയന്തിര സാഹചര്യങ്ങളിൽ ഓട്ടോമെറ്റിക്കായി വാതിൽ തുറക്കും.

ഇതിന് പുറമേ, ജനറൽ കോച്ചുകളിൽ യാത്രക്കാർക്ക് താങ്ങാനാവുന്നതും വൃത്തിയുള്ളതുമായ ഭക്ഷണങ്ങൾ വാഗ്ദാനം ചെയ്യാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നു. പ്ലാറ്റ്‌ഫോമുകളിൽ കോച്ചുകൾക്ക് സമീപം സ്ഥാപിച്ചിട്ടുള്ള സർവീസ് കൗണ്ടറുകൾ വഴി യാത്രക്കാർക്ക് 20 രൂപ വിലയുള്ള "ഇക്കണോമി മീൽസും" 50 രൂപയ്ക്ക് "സ്നാക്ക് മീൽസും" ലഭിക്കും. "ഇക്കണോമി മീൽ" എന്നതിൽ ഏഴ് പൂരികൾ ഉരുളകിഴങ്ങ് കറി, അച്ചാർ എന്നിവ ഉൾപ്പെടുന്നു. സ്നാക്ക് മീൽസിൽ പാവ്-ഭാജി, മസാല ദോശ എന്നിവ ഉൾപ്പെടുന്നു.

ഇന്ത്യൻ റെയിൽവേയുടെ ഈ സുപ്രധാന സംരംഭങ്ങൾ താഴ്ന്ന വരുമാനക്കാരായ യാത്രക്കാരുടെ, പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിടുന്നവയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios