ICL Fincorp ആദ്യത്തെ NCD പൊതു ഇഷ്യൂവിന് ഓവർ സബ്സ്സ്ക്രിപ്ഷൻ

28 നവംബർ 2023 മുതൽ ആരംഭിച്ച ഇഷ്യൂ 11 ഡിസംബർ 2023നാണ് ക്ലോസിങ് തീരുമാനിച്ചിരുന്നത്. എന്നാൽ വിജയകരമായി തന്നെ 8 ഡിസംബർ 2023നുള്ളിൽ പ്രീ ക്ലോസ് ചെയ്യപ്പെട്ടു.

ICL fincorp ncd oversubscribed

ഇന്ത്യയിലെ പ്രമുഖ NBFC ബ്രാൻഡ് ആയ ICL ഫിൻകോർപ്  പ്രഖ്യാപിച്ച Secured Redeemable NCDകൾ നാലാം ദിവസത്തിനുള്ളിൽ തന്നെ ഓവർ സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. ഉപഭോക്താക്കളിൽ നിന്നും മികച്ച സ്വീകാര്യത നേടുവാൻ ICL നു സാധിച്ചു. 28 നവംബർ 2023 മുതൽ ആരംഭിച്ച ഇഷ്യൂ 11 ഡിസംബർ 2023നാണ് ക്ലോസിങ് തീരുമാനിച്ചിരുന്നത്. എന്നാൽ വിജയകരമായി തന്നെ 8 ഡിസംബർ 2023നുള്ളിൽ പ്രീ ക്ലോസ് ചെയ്യപ്പെട്ടു. ആകർഷകമായ നിരക്കും ഫ്ലെക്സിബിൾ കാലാവധിയും ഉറപ്പാക്കിക്കൊണ്ട്  മികച്ച നിക്ഷേപാവസരമാണ് ഉപഭോക്താക്കൾക്ക് ICL ഉറപ്പു വരുത്തിയത്. 

 32 വർഷമായി സാമ്പത്തിക ഉന്നതി കൈവരിക്കുവാൻ വൈവിധ്യമായ സേവനങ്ങൾ കാഴ്ചവെച്ചു വരികയാണ് ICL. ഗോൾഡ് ലോൺ,ഇൻഷുറൻസ് ,ഇൻവെസ്റ്റ്മെന്റ്സ് എന്നിങ്ങനെ വിവിധ മേഖലകളിലൂടെ തങ്ങളുടെ ഉപഭോക്താക്കളെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും മോചിതരാക്കികൊണ്ടും സുരക്ഷിതമായ സാമ്പത്തിക ഭാവി ഉറപ്പാക്കികൊണ്ടും വിശ്വസ്തമായ ഒരു സാമ്പത്തിക സ്ഥാപനമായി ICL വളർന്നുകൊണ്ടിരിക്കുന്നു. ഹയർ പർച്ചേസ് ലോൺ, ബിസിനസ്സ് ലോൺ, തുടങ്ങിയ ധനകാര്യ സേവനങ്ങൾ ICL ഫിൻകോർപ് ലഭ്യമാക്കുന്നു. കൂടാതെ, ട്രാവൽ & ടൂറിസം, ഫാഷൻ, ഹെൽത്ത് ഡയഗ്‌നോസ്റ്റിക്‌സ്, ചാരിറ്റബിൾ ട്രസ്റ്റുകൾ തുടങ്ങിയ മറ്റ് മേഖലകളിലും ഗ്രൂപ്പിന് ശക്തമായ സാന്നിധ്യമുണ്ട്.  തമിഴ്‌നാട്ടിൽ 92 വർഷത്തിലേറെ സേവനമുള്ള BSE -ലിസ്റ്റഡ് NBFC യായ സേലം ഈറോഡ് ഇൻവെസ്റ്റ്‌മെന്റ്‌സിനെ ICL ഫിൻകോർപ്പ് ഏറ്റെടുത്തിരുന്നു. 

 250തിലധികം ബ്രാഞ്ചുകളിലൂടെ ഇന്ത്യ ഒട്ടാകെ ഈ മുഖമുദ്ര പതിപ്പിച്ചു വരുന്ന ICL, ഈ ഇഷ്യൂവിലൂടെ സമാഹരിക്കുന്ന പണം കൊണ്ട്, ഗോൾഡ് ലോൺ സേവനം കൂടുതൽ ശാക്തീകരിക്കുവാനും നൂതനമായ സാമ്പത്തിക സേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കുവാനും കമ്പനി ലക്ഷ്യമിടുന്നു.

ICL ഫിൻകോർപ് CMD Adv. കെ. ജി അനിൽകുമാർ തങ്ങളുടെ ഉപഭോക്താക്കൾ നൽകിയ സഹകരണവും പിന്തുണയ്ക്കും അകമഴിഞ്ഞ സന്തോഷം പങ്കുവെച്ചു. ICL ഫിൻകോർപ്പിൽ അർപ്പിച്ചിരുന്ന വിശ്വാസത്തിന്റെ പ്രതിഫലനമായാണ് അദ്ദേഹം ഈ വിജയത്തെ കാണുന്നത്. 

ആകർഷകമായ റിട്ടേൺ നിരക്ക് നൽകിക്കൊണ്ട് ICL തങ്ങളുടെ ഉപഭോക്താക്കളുടെ സാമ്പത്തിക സുരക്ഷ വർധിപ്പിക്കുന്നതിനായി എന്നും പരിശ്രമിച്ചിട്ടുണ്ട്. ഇഷ്യുവിൽ നിന്ന് സംഭരിച്ച ഫണ്ടുകൾ കൊണ്ട് ICL തങ്ങളുടെ ഉപഭോക്താക്കളുടെ സാമ്പത്തിക ഭാവി കൂടുതൽ ദൃഢമാക്കുന്നതിനും കമ്പനിയുടെ സേവനങ്ങൾ കൂടുതൽ ശാക്തീകരിക്കുന്നതിനുമായി ഉപയോഗിക്കുവാനാണ് ലക്ഷ്യമിടുന്നത്.
 

Latest Videos
Follow Us:
Download App:
  • android
  • ios