എസ്ബിഐ ഉപഭോക്താവാണോ? ക്യൂ നിന്ന് വിഷമിക്കേണ്ട, ഈ കാര്യം സിംപിളാണ്
ബാങ്കുകളിൽ പോയി ഈ ആവശ്യത്തിനായി നീണ്ട ക്യൂ നിൽക്കേണ്ട ആവശ്യം ഉപഭോക്താക്കൾക്ക് വരുന്നില്ല. എല്ലാം വിരൽത്തുമ്പിലാണ്
ഈ ഡിജിറ്റൽ യുഗത്തിൽ എല്ലാം വിരൽത്തുമ്പിലാണ് അത് ബാങ്കിങ് കാര്യങ്ങളായാലും അങ്ങനെതന്നെ. സാമ്പത്തികം കൈകാര്യം ചെയ്യുന്നത് ഒരു ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതുപോലെ തടസ്സമില്ലാത്തതായിരിക്കണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളുടെ ഈ ആവശ്യം തിരിച്ചറിയുകയും ഇൻ്റർനെറ്റ് ബാങ്കിംഗ് വഴി, സേവിംഗ്സ് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഉപഭോക്താക്കളുടെ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിന് സൗകര്യമൊരുക്കുന്നു. ഇതോടെ ബാങ്കുകളിൽ പോയി ഈ ആവശ്യത്തിനായി നീണ്ട ക്യൂ നിൽക്കേണ്ട ആവശ്യം ഉപഭോക്താക്കൾക്ക് വരുന്നില്ല.
മൊബൈൽ നമ്പർ എങ്ങനെ നൽകാം
* എസ്ബിഐയുടെ www.onlinesbi.com വെബ്സൈറ്റ് സന്ദർശിച്ച് അക്കൗണ്ട് ലോഗിൻ ചെയ്യുക. '
* അക്കൗണ്ടുകളും പ്രൊഫൈലും' എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന് 'പ്രൊഫൈൽ' തിരഞ്ഞെടുക്കുക.
* "വ്യക്തിഗത വിശദാംശങ്ങൾ" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
* 'മൊബൈൽ നമ്പർ മാറ്റുക (ഒടിപി/എടിഎം വഴി)' എന്ന ഹൈപ്പർ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
* 'വ്യക്തിഗത വിശദാംശങ്ങൾ' എടുത്ത് മൊബൈൽ നമ്പർ അപ്‌ഡേറ്റ്' പേജിൽ,പുതിയ മൊബൈൽ നമ്പർ' നൽകി സ്ഥിരീകരിക്കുകയും 'സമർപ്പിക്കുക' എന്നതിൽ ക്ലിക്കും ചെയ്യുക.
* 'നിങ്ങളുടെ മൊബൈൽ നമ്പർ xxxxxxxxx പരിശോധിച്ച് സ്ഥിരീകരിക്കുക' എന്ന പോപ്പ്-അപ്പ് സന്ദേശം സ്ക്രീനിൽ ദൃശ്യമാകും.
* തുടരാൻ 'ശരി' ക്ലിക്ക് ചെയ്യുക
* പഴയതും പുതിയതുമായ മൊബൈൽ നമ്പറുകളിൽ ഒറ്റത്തവണ പാസ്‌വേഡ് (OTP) വഴി മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിന് നിങ്ങൾ അംഗീകാരം നൽകേണ്ടതുണ്ട്.