ബജറ്റിൻ്റെ തുടക്കം എവിടെ നിന്ന്; 1860 മുതൽ 2024 വരെയുള്ള ചരിത്രം അറിയാം

ഹാർഡ് കോപ്പി ഒഴിവാക്കി ടാബ്ലെറ്റിൽ സോഫ്റ്റ് കോപ്പി ഉപയോഗിച്ചാണ് നിർമല സീതാരാമൻ.ബജറ്റ് അവതരിപ്പിച്ചത്.

History of Union Budget from 1947 to 2024

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 2024 - 25ലെ കേന്ദ്ര ബജറ്റ് നാളെ  പാർലമെന്റിൽ അവതരിപ്പിക്കും.മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റും ധനമന്ത്രി നിർമല സീതാരാമന്റെ ഏഴാമത്തെ ബജറ്റുമാണിത്. ബജറ്റ് 2024-ന് മുന്നോടിയായി, ഇന്ത്യയിലെ ബജറ്റിന്റെ ചരിത്രം ഒന്നുനോക്കാം, ഇന്ത്യയുടെ ഭാവി പ്രതീക്ഷകളുടെ അടിത്തറയിട്ടത് ആരാണെന്ന് അറിയാം..

ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യ ബജറ്റ്

1860 ഏപ്രിൽ 7 ന് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ സ്കോട്ടിഷ് സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമായ ജെയിംസ് വിൽസൺ ആണ് യൂണിയൻ ബജറ്റ് ആദ്യമായി  അവതരിപ്പിച്ചത്. ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യ ബജറ്റിൽ, വരുമാന സ്രോതസിന്റെ നാല് ഘടകങ്ങൾ പ്രതിപാദിക്കപ്പെട്ടു. ബജറ്റിൽ സ്വത്ത്, തൊഴിൽ അല്ലെങ്കിൽ ബിസിനസ്സ്, സെക്യൂരിറ്റികൾ, ശമ്പളം, പെൻഷൻ വരുമാനം എന്നിവയിൽ നിന്ന് ലഭിക്കുന്ന വരുമാനം കണക്കിലെടുക്കുന്നു. എന്നാൽ അന്ന് രണ്ട് നികുതി സ്ലാബുകളേ ഉണ്ടായിരുന്നുള്ളൂ

ഒരു വ്യക്തിയുടെ വാർഷിക വരുമാനം 500 രൂപയിൽ കുറവാണെങ്കിൽ രണ്ട് ശതമാനം നികുതിയും. അതേസമയം 500 രൂപയിൽ കൂടുതലുള്ള വരുമാനം ഉണ്ടെങ്കിൽ 4 ശതമാനം നികുതിക്കും വിധേയമായിരുന്നു. ഇതനുസരിച്ച് 500 രൂപയിൽ താഴെ വരുമാനമുള്ളവർ 10 രൂപ നികുതിയും ഉയർന്ന വരുമാനമുള്ളവർ 20 രൂപ നികുതിയും അടക്കേണ്ടി വന്നു. 

ഇന്ത്യയിലെ ആദ്യ ബജറ്റ്

ഇന്ത്യ അതിന്റെ ആദ്യത്തെ സ്വതന്ത്ര ബജറ്റിന് സാക്ഷ്യം വഹിച്ചത് എപ്പോഴാണ് എന്ന് അറിയാമോ? 1947 നവംബർ 26 നാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ യൂണിയൻ ബജറ്റ് അവതരിപ്പിച്ചത്. അക്കാലത്ത് ധനമന്ത്രിയായിരുന്ന ആർ കെ ഷൺമുഖം ചെട്ടിയായിരുന്നു ബജറ്റ് അവതരിപ്പിച്ചത്.

സമയ മാറ്റം 

ബ്രിട്ടീഷ് പാരമ്പര്യം പിന്തുടർന്ന് 1999 വരെ ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിനത്തിൽ 5 മണിക്ക് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. 1999ൽ അന്തരിച്ച ധനമന്ത്രി യശ്വന്ത് സിൻഹയാണ് ബജറ്റ് അവതരണ സമയം രാവിലെ 11 മണിയായി ക്രമീകരിച്ചത്. കേന്ദ്ര ബജറ്റ് മാസത്തിലെ അവസാന പ്രവൃത്തി ദിനത്തിൽ അവതരിപ്പിക്കുന്ന പതിവിന് വിപരീതമായി, 2017 മുതൽ അരുൺ ജെയ്റ്റ്‌ലി ഫെബ്രുവരി 1 ബജറ്റ് അവതരിപ്പിക്കാൻ തുടങ്ങി. 1955 വരെ യൂണിയൻ ബജറ്റ് ഇംഗ്ലീഷിലാണ് അവതരിപ്പിച്ചത്. എന്നാൽ പിന്നീട്  ഹിന്ദിയിലും ഇംഗ്ലീഷിലും ബജറ്റ് അവതരിപ്പിക്കാൻ തുടങ്ങി.

പേപ്പറിനോട് 'നോ' പറഞ്ഞത്

കൊവിഡ് -19 പൊട്ടിപ്പുറപ്പെട്ടതോടെ 2021-2022 ലെ ബജറ്റിൽ നിന്ന് പേപ്പർ ഒഴിവാക്കി, സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് പേപ്പർ ഒഴിവാക്കിയത്. ഇന്ദിരാഗാന്ധിക്ക് ശേഷം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഇന്ത്യൻ ചരിത്രത്തിലെ രണ്ടാമത്തെ വനിതയാണ് നിർമല സീതാരാമൻ. ഹാർഡ് കോപ്പി ഒഴിവാക്കി ടാബ്ലെറ്റിൽ സോഫ്റ്റ് കോപ്പി ഉപയോഗിച്ചാണ് നിർമല സീതാരാമൻ.ബജറ്റ് അവതരിപ്പിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios