സ്‌പെഷ്യൽ ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീമുമായി ഈ ബാങ്ക്; നൽകുന്നത് ഉയർന്ന പലിശ
രണ്ട് സ്‌പെഷ്യൽ ഫിക്‌സഡ് ഡെപ്പോസിറ്റ് സ്കീമിലൂടെ ഉയർന്ന പലിശയാണ് ഈ ബാങ്ക് വാഗ്‌ദാനം ചെയ്യുന്നത്. പരിമിത കാലത്തേക്ക് മാത്രമേ ഇവ ലഭ്യമാകൂ
ദില്ലി: രണ്ട് പ്രത്യേക സ്ഥിരനിക്ഷേപങ്ങൾ ആരംഭിച്ച് എച്ച്‌ഡിഎഫ്‌സി ബാങ്ക്. ഉയർന്ന പലിശ നിരക്കുകൾ ആണ് ഈ രണ്ട് സ്കീമിനുമായി എച്ച്‌ഡിഎഫ്‌സി വാഗ്‌ദാനം ചെയ്യുന്നത്. ബാങ്കിന്റെ വെബ്‌സൈറ്റ് പറയുന്നത് പ്രകാരം പരിമിത കാലത്തേക്ക് മാത്രമായിരിക്കും ഇവ ലഭ്യമാകുക.
എച്ച്‌ഡിഎഫ്‌സി ബാങ്ക് വെബ്‌സൈറ്റ് അനുസരിച്ച്, സ്‌പെഷ്യൽ ഫിക്‌സഡ് ഡിപ്പോസിറ്റുകൾ 35 മാസത്തെ കാലാവധിക്ക് 7.20 ശതമാനം പലിശ നൽകുന്നു. 55 മാസത്തെ കാലാവധിക്ക് 7.25 ശതമാനം പലിശ നൽകുന്നു. അതേസമയം മുതിർന്ന പൗരന്മാർക്ക് സാധാരണ നൽകുന്ന പലിശ നിരക്കിനേക്കാൾ 0.50 ശതമാനം അധിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ALSO READ: സൗജന്യമായി ആധാർ പുതുക്കാം; ശേഷിക്കുന്നത് മൂന്നാഴ്ച മാത്രം
ഏറ്റവും പുതിയ എച്ച്‌ഡിഎഫ്‌സി ഫിക്‌സഡ് ഡെപ്പോസിറ്റ് പലിശ നിരക്കുകൾ
2023 മെയ് 29 വരെ, എച്ച്ഡിഎഫ്‌സി ബാങ്ക് ഇപ്പോൾ 7 മുതൽ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 30-നും 45-നും ഇടയിൽ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.50 ശതമാനം പലിശ ലഭിക്കും, 46 ദിവസത്തിനും ആറ് മാസത്തിനും ഇടയിൽ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.50 ശതമാനം പലിശ ലഭിക്കും. 61 മുതൽ 89 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.50 ശതമാനം പലിശ ലഭിക്കും. 90 ദിവസം മുതൽ 6 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.50 ശതമാനം പലിശ ലഭിക്കും 6 മാസം മുതൽ 9 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.75 ശതമാനം പലിശ ലഭിക്കും. 9 മാസം മുതൽ 1 വർഷം വരെ 6 ശതമാനം പലിശ ലഭിക്കും. 1 വർഷം മുതൽ 15 മാസം വരെ 6.60 ശതമാനം പലിശ ലഭിക്കും. 15 മാസം മുതൽ 8 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7.10 പലിശ ലഭിക്കും. 18 മാസം മുതൽ 21 മാസം വരെ ഏഴ് ശതമാനം പലിശ ലഭിക്കും. 21 മാസം മുതൽ 2 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ഏഴ് ശതമാനം പലിശ ലഭിക്കും.
സീനിയർ സിറ്റിസൺ എഫ്ഡി നിരക്കുകൾ
35 മാസ കാലാവധിയുള്ള സ്പെഷ്യൽ ഫിക്‌സഡ് ഡെപോസിറ്റിന് മുതിർന്ന പൗരന്മാർക്ക് 7.70 ശതമാനം പലിശ ലഭിക്കും. 55 മാസ കാലാവധിയുള്ള സ്പെഷ്യൽ ഫിക്‌സഡ് ഡെപോസിറ്റിന് 7.75 ശതമാനം പലിശ നിരക്കും ലഭിക്കുന്നു