ഇന്റർനെറ്റ് ഇല്ലാതെ ഡിജിറ്റൽ പേയ്‌മെന്റുകൾ; പുതിയ നീക്കവുമായി എച്ച്ഡിഎഫ്‌സി

 ഇന്റർനെറ്റ് ഇല്ലാത്ത സ്ഥലത്ത് എത്തിയാലും പണമിടപാട് നടത്താം. ഇന്റർനെറ്റില്ലാതെ ഡിജിറ്റൽ പേയ്‌മെന്റുകൾ അനുവദിച്ച രാജ്യത്തെ ആദ്യത്തെ ബാങ്കാണ് എച്ച്‌ഡിഎഫ്‌സി ബാങ്ക്

HDFC bank allows digital payments without internet apk

ന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഫ്‌ലൈൻ ഡിജിറ്റൽ പേയ്‌മെന്റ് പൈലറ്റ് പദ്ധതി ആരംഭിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റെഗുലേറ്ററി സാൻഡ്‌ബോക്‌സ് പ്രോഗ്രാമിന് കീഴിൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രഞ്ച്ഫിഷുമായി സഹകരിച്ചാണ് ഓഫ്‌ലൈൻ പേ സൊല്യൂഷൻ അവതരിപ്പിച്ചത്. ഇതിലൂടെ  പണം അയയ്ക്കാനും സ്വീകരിക്കാനും ഇന്റർനെറ്റ് ആവശ്യമില്ല. 

മൊബൈൽ നെറ്റ്‌വർക്ക് കവറേജ് ലഭിക്കാത്ത ഗ്രാമ പ്രദേശങ്ങളിലുള്ളവർക്ക് ഈ സേവനം കൂടുതൽ പ്രയോജനകരമാകും. ഇന്റർനെറ്റില്ലാതെ ഡിജിറ്റൽ പേയ്‌മെന്റുകൾ സാധ്യമാക്കുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കാണ് എച്ച്‌ഡിഎഫ്‌സി ബാങ്ക്. സാധാരണയായി ഡിജിറ്റൽ പേയ്‌മെന്റ് ഉപയോഗിക്കുമ്പോൾ പണം അയക്കുന്ന വ്യക്തിക്ക് ഇന്റർനെറ്റ് കണക്ടിവിറ്റി ഉണ്ടാകേണ്ടത് നിർബന്ധമായിരുന്നു. എന്നാൽ ഇത് മോശം കണക്റ്റിവിറ്റിയുള്ള പ്രദേശങ്ങളിൽ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ "ഓഫ്‌ലൈൻ പേ" സഹായകമാകുന്നത്. 

ഇത് നെറ്റവർക്ക് ലഭിക്കാതെ ഇടങ്ങളിലുള്ള കച്ചവടക്കാരെ സഹായിക്കും. കാരണം ഇത് ഇന്റർനെറ്റ് കണക്ഷനില്ലാതെ ഇടപാടുകൾ നടത്താൻ വ്യാപാരിയെയും ഉപഭോക്താവിനെയും അനുവദിക്കുന്നു. രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തിൽ 16  ഇടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഈ സമയങ്ങളിൽ  ഓഫ്‌ലൈൻ പേയ്‌ക്കുള്ള ഇടപാട് തുക ഓരോ ഇടപാടിനും 200 രൂപയായി പരിമിതപ്പെടുത്തും.
 
കൂടാതെ, ഭൂഗർഭ മെട്രോ സ്റ്റേഷനുകൾ, പാർക്കിംഗ് സ്ഥലങ്ങൾ, റീട്ടെയിൽ സ്റ്റോറുകൾ, വിമാനങ്ങൾ, ട്രെയിനുകൾ, കപ്പലുകൾ തുടങ്ങിയ നെറ്റ്‌വർക്ക് ലഭിക്കാത്ത ഇടങ്ങളിലും  ഓഫ്‌ലൈൻ പേയ്‌മെന്റുകൾ നടത്താം. ആർബിഐയുടെ  സാൻഡ്‌ബോക്‌സ് പ്രോഗ്രാമിന്റെ ഭാഗമായി എച്ച്‌ഡിഎഫ്‌സി ബാങ്കും ക്രഞ്ച്ഫിഷും വികസിപ്പിച്ച ആപ്ലിക്കേഷന് 2022 സെപ്റ്റംബറിൽ ആർബിഐ അംഗീകാരം നൽകി. ഈ പദ്ധതിയുടെ വിജയം ഇന്ത്യയിലെ ഓഫ്‌ലൈൻ ഡിജിറ്റൽ പേയ്‌മെന്റുകളിൽ ഒരു പുതിയ യുഗത്തെയായിരിക്കും അടയാളപ്പെടുത്തുക.

Latest Videos
Follow Us:
Download App:
  • android
  • ios