ഹാർപേഴ്‌സ് ബസാർ 'ഐക്കൺ ഓഫ് ദ ഇയർ' പുരസ്കാര നേട്ടം; പ്രിയപ്പെട്ട രണ്ട് പേര്‍ക്ക് സമര്‍പ്പിച്ച് ഇഷ അംബാനി

ദീർഘവീക്ഷണത്തോടും സുസ്ഥിരതയുടും റിലയൻസ് റീട്ടെയിലിന് നേതൃത്വം നൽകുന്നത് പരിഗണിച്ചാണ് ഹാര്‍പേഴ്സ് ബസാര്‍  ഇഷ അംബാനിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്

Harper s Bazaar  Icon of the Year  Award Winner Isha Ambani dedicated to two loved ones

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടർ ഇഷ അംബാനിക്ക് ഹാർപേഴ്‌സ് ബസാർ വുമൺ ഓഫ് ദി ഇയർ അവാർഡ്‌സ് 2024-ൽ 'ഐക്കൺ ഓഫ് ദ ഇയർ' പുരസ്കാരം.  പ്രശസ്ത ഇന്റീരിയര്‍ ഡിസൈനറും സംരംഭകയുമായ ഗൗരി ഖാൻ ഇഷയ്ക്ക് അവാർഡ് സമ്മാനിച്ചു. ദിവസവും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ എന്നെ പ്രചോദിപ്പിക്കുന്ന മകൾ ആദിയയ്ക്ക് ഈ പുരസ്കാരം ഞാൻ ആദ്യമായി സമർപ്പിക്കുന്നത്. ഒപ്പം തനിക്ക് വഴിയൊരുക്കിയ, റോൾ മോഡലായ റിലയൻസ് ഫൗണ്ടേഷൻ്റെ ചെയർപേഴ്‌സണും അമ്മയുമായ നിത അംബാനിക്കും ഞാൻ ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്ന് ഇഷ പറഞ്ഞു.
 
ദീർഘവീക്ഷണത്തോടും സുസ്ഥിരതയുടും റിലയൻസ് റീട്ടെയിലിന് നേതൃത്വം നൽകുന്നത് പരിഗണിച്ചാണ് ഹാര്‍പേഴ്സ് ബസാര്‍  ഇഷ അംബാനിയെ പുരസ്കാരത്തിന് പരിഗണിച്ചത്. പുതിയ വിഭാഗങ്ങളിലേക്ക്, മേഖലകളിലേക്ക്, രീതികളിലേക്ക് അവര്‍ അതിൻ്റെ വളര്‍ച്ചയെ നയിക്കുന്നു. റിലയൻസ് റീട്ടെയിലിന്റെ ഡിജിറ്റൽ രംഗത്തെ വിപുലീകരണത്തിന് അവർ വലിയ നേതൃത്വം നൽകി. ഇ-കൊമേഴ്‌സ് ബിസിനസ്സ് അജിയോ, ഓൺലൈൻ ബ്യൂട്ടി പ്ലാറ്റ്‌ഫോമായ തിര തുടങ്ങിയ പുതിയ ഫോർമാറ്റുകൾ ആരംഭിച്ചു.

റിലയൻസ് റീട്ടെയിലിന്റേയും ജിയോ പ്ലാറ്റ്‌ഫോമുകളുടെയും വളർച്ചയിൽ സ്വാധീനം ചെലുത്തിയ ഇഷ അംബാനി ഇന്ത്യയിലെ റീട്ടെയിൽ, ടെലികോം മേഖലകളെ മാറ്റിമറിച്ചു. അവളുടെ നേതൃത്വത്തിൽ, റിലയൻസ് റീട്ടെയിൽ ഏഷ്യയിലെ ടോപ്പ്-10 റീട്ടെയിലർമാരിൽ ഒന്നായി മാറുകയും ചെയ്തു.  കൂടാതെ ആഗോള ടോപ്പ് 100 റീട്ടെയിലർമാരുടെ പട്ടികയിലെ ഏക ഇന്ത്യൻ റീട്ടെയിലറും റിലയൻസ് ആണ്. റിലയൻസ് ഫൗണ്ടേഷന്റെ കാഴ്ചപ്പാടും സ്വാധീനവും വര്‍ധിപ്പിക്കുന്നതിൽ ഇഷ അംബാനി സജീവ പങ്കാളിയാണ്. കൂടാതെ കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും ഇഷയിലൂടെ ഫൗണ്ടേഷൻ ശ്രദ്ധ ചെലുത്തിയെന്നും ഹാർപേഴ്‌സ് ബസാർ വിലയിരുത്തുന്നു.

ആഗോള തലത്തിൽ സിനിമ, ടെലിവിഷൻ, കല, സംസ്കാരം, സാഹിത്യം എന്നിങ്ങനെ എല്ലാ മേഖലകളിൽ നിന്നുമുള്ള സ്ത്രീകളെ ആദരിക്കുന്നതാണ് ഹാർപേഴ്സ് ബസാറിന്റെ വിമൻ ഓഫ് ദി ഇയർ അവാർഡുകൾ. 2007-ൽ ആരംഭിച്ച ഹാർപേഴ്‌സ് ബസാർ വുമൺ ഓഫ് ദി ഇയർ അവാർഡുകൾ വിവിധ മേഖലകളിൽ മികവ് നേടിയവരെ അംഗീകരിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ഹാർപേഴ്‌സ് ബസാർ വ്യക്തമാക്കുന്നു.

വുഡ്‌ലാൻഡിനെ വെല്ലുവിളിച്ച് മുകേഷ് അംബാനി; ഇന്ത്യയിലേക്ക് തിരിച്ചുവരവിനൊരുങ്ങി ഈ ഭീമൻ ബ്രാൻഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios