ഒരു കാര്യം മാത്രം കോലി ശ്രദ്ധിച്ചാല്‍ മതി; ഇന്ത്യന്‍ സീനിയര്‍ താരത്തിന് പൂജാരയുടെ നിര്‍ദേശം
ഇതിനിടെ ഒരു റെക്കോര്‍ഡും താരത്തിനെ കാത്തിരിക്കുന്നുണ്ട്.
പെര്‍ത്ത്: സമീപകാലത്ത് അത്ര മികച്ച ഫോമിലല്ല ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലി. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കോലിയുടെ സമ്പാദ്യം വെറും 93 റണ്‍സ് മാത്രമായിരുന്നു. പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. എന്നാലിപ്പോള്‍ കോലിയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് വെറ്ററന്‍ താരം ചേതേശ്വര്‍ പൂജാര. കോലിക്ക് ഓസ്‌ട്രേലിയയില്‍ തിളങ്ങാന്‍ കഴിയുമെന്നണ് പൂജാര പറയുന്നത്.
പൂജാരയുടെ വാക്കുകള്‍... ''കോലിക്ക് ഓസ്‌ട്രേലിയയില്‍ വലിയ റെക്കോര്‍ഡുണ്ട്. ആ റെക്കോര്‍ഡുകള്‍ കോലിയെ സഹായിക്കും. ദീര്‍ഘകാലമായി കോലി ഇന്ത്യക്ക് വേണ്ടി മൂന്ന് ഫോര്‍മാറ്റുകളില്‍ കളിക്കുന്നു. മതിയായ ഇടവേളകളില്ലാതെ കളിക്കുമ്പോള്‍ തീര്‍ച്ചയായും ഒരു താരത്തിന് ഏകാഗ്ര നഷ്ടപ്പെടും. എന്നാല്‍ ഇത്തവണ കോലിക്ക് തിരിച്ചുവരാന്‍ സാധിക്കും. ഓസ്‌ട്രേലിയയില്‍ അദ്ദേഹം കൂടുതല്‍ റണ്‍സ് നേടും. ഇപ്പോള്‍ കോലിക്ക് ആവശ്യത്തിന് വിശ്രമം ലഭിച്ചു. മാനസികമായി അവന്‍ ഏറെ മെച്ചപ്പെട്ടു. ആദ്യത്തെ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ നിര്‍ണായകമാകും. താളത്തിലെത്താന്‍ ക്രീസില്‍ സമയം ചെലവഴിക്കുന്നത് അത്യന്താപേക്ഷിതമാണ്. കോലി അത്രമാത്രം ശ്രദ്ധിച്ചാല്‍ മതി.'' പൂജാര പറഞ്ഞു.
ഞങ്ങള്‍ പാഠം പഠിച്ചു, ഓസീസിനെതിരെ ഫലം മറ്റൊന്നായിരിക്കും: ഇന്ത്യന്‍ നായകന്‍ ജസ്പ്രിത് ബുമ്ര
ഇതിനിടെ ഒരു റെക്കോര്‍ഡും താരത്തിനെ കാത്തിരിക്കുന്നുണ്ട്. വെള്ളിയാഴ്ച്ച ആരംഭിക്കാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയില്‍ ഒരു സെഞ്ചുറി നേടിയാല്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ ബാറ്ററാവാന്‍ കോലിക്ക് സാധിക്കും. നിലവില്‍ ആറ് സെഞ്ചുറികളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പം ഒന്നാമതാണ് കോലി.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ആര്‍ ജഡേജ , മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍.