ഉള്ളിയുടെ വില 40 രൂപയിൽ താഴെയാകും; കാരണം ഇതാണ്

കഴിഞ്ഞയാഴ്ച, ദില്ലിയിൽ ഉള്ളിയുടെ വില കിലോയ്ക്ക് 80 രൂപ കടന്നതിനെ തുടർന്ന് 2024 മാർച്ച് വരെ സർക്കാർ ഉള്ളി കയറ്റുമതി നിരോധിച്ചിട്ടുണ്ട്

Govt Anticipates Onion Prices To Reduce Below Rs 40 Per Kg By January

ദില്ലി: വിപണിയിൽ ജനുവരിയോടെ ഉള്ളി വില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര  ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ്. ഉള്ളി വില കിലോയ്ക്ക് 60 രൂപയിൽ നിന്നും 40 രൂപയിൽ താഴെയായി അടുത്ത മാസം കുറയാനുള്ള നടപടികൾ കേന്ദ്രം നടത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 

കഴിഞ്ഞയാഴ്ച, ദില്ലിയിൽ ഉള്ളിയുടെ വില കിലോയ്ക്ക് 80 രൂപ കടന്നതിനെ തുടർന്ന് 2024 മാർച്ച് വരെ സർക്കാർ ഉള്ളി കയറ്റുമതി നിരോധിച്ചിട്ടുണ്ട്. അതേസമയം, കയറ്റുമതി നിരോധനം കർഷകരെ ബാധിക്കില്ല എന്നും രു ചെറിയ കൂട്ടം വ്യാപാരികളാണ് ഇന്ത്യൻ, ബംഗ്ലാദേശ് വിപണികളിലെ വിലകൾ തമ്മിലുള്ള വ്യത്യാസം ചൂഷണം ചെയ്യുന്നത് എന്നും രോഹിത് കുമാർ സിംഗ് പറഞ്ഞു. 

കയറ്റുമതി നിരോധിക്കുന്നതിന് മുമ്പ്, ഉപഭോക്താക്കൾക്ക് അൽപ്പം ആശ്വാസം നൽകുന്നതിനായി ചില്ലറ വിപണിയിൽ ബഫർ സ്റ്റോക്ക് എത്തിച്ചിരുന്നു സർക്കാർ. ഒരു കിലോയ്ക്ക് 25 രൂപ സബ്‌സിഡി നിരക്കിൽ ഉള്ളി വിൽക്കാൻ സർക്കാർ തയ്യാറായി. ഉള്ളിവില പിടിച്ചു നിർത്താൻ സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചു. ഒക്‌ടോബർ 28 മുതൽ 2023 അവസാനം വരെ ഉള്ളി കയറ്റുമതിയിൽ ടണ്ണിന് 800 ഡോളർ എന്ന മിനിമം കയറ്റുമതി വില (എംഇപി) ഈടാക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. നേരത്തെ ഓഗസ്റ്റിൽ, 2023 ഡിസംബർ 31 വരെ ഇന്ത്യ ഉള്ളിക്ക് 40 ശതമാനം കയറ്റുമതി തീരുവ ചുമത്തിയിരുന്നു.

സാമ്പത്തിക വർഷം ഏപ്രിൽ 1 മുതൽ ഓഗസ്റ്റ് 4 വരെ കയറ്റുമതി ചെയ്ത ഉള്ളി 9.75 ലക്ഷം ടണ്ണാണ്. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഇറക്കുമതി ചെയ്യുന്ന ആദ്യ മൂന്ന് രാജ്യങ്ങൾ ബംഗ്ലാദേശ്, മലേഷ്യ, യുഎഇ എന്നിവയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios