Gold Rate Today: സ്വർണവില വീണ്ടും വർധിച്ചു; വില വർധനവിൽ ഉരുകി സ്വർണാഭരണ വിപണി
ഭൗമരാഷ്‌ട്രീയ സംഘര്ഷങ്ങള് വര്ധിച്ചതോടു കൂടിയാണ് നിക്ഷേപകർ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപിക്കാൻ തുടങ്ങിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഇന്നലെ 320 രൂപ ഉയർന്നിരുന്നു. ഇന്ന് 160 ഉയർന്നു. ഒരു പവന് സ്വർണത്തിന്റെ വിപണി വില 53480 രൂപയാണ്.
ഭൗമരാഷ്‌ട്രീയ സംഘര്ഷങ്ങള് വര്ധിച്ചതോടു കൂടിയാണ് നിക്ഷേപകർ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപിക്കാൻ തുടങ്ങിയത്. ഇതോടെ ഏപ്രിൽ 19 ന് സ്വർണവില സർവകാല റെക്കോർഡിലേക്കെത്തി 54520 ആണ് റെക്കോർഡ് വില. തുടർന്ന് വില കുറഞ്ഞ് 53000 വരെയെത്തി. ഏപ്രിൽ 23 ന് സ്വർണവില 1120 രൂപ കുറഞ്ഞ് വില 52920 ത്തിലേക്ക് എത്തിയിരുന്നു. വീണ്ടും 24 ന് സ്വർണവില ഉയർന്ന് 53280 ആയി. 26 ന് വീണ്ടും സ്വർണവില കുറഞ്ഞ് 53000 ആയി. തുടർന്നാണ് ഇന്നലെ 320 രൂപയുടെ വര്ധനവുണ്ടായിരിക്കുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6685 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 5580 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.
ഏപ്രിലിലെ സ്വർണവില ഒറ്റ നോട്ടത്തിൽ
ഏപ്രിൽ 1 - ഒരു പവന് 680 രൂപ വർധിച്ചു. വിപണി വില 50880 രൂപ
ഏപ്രിൽ 2 - ഒരു പവന് 200 രൂപ കുറഞ്ഞു. വിപണി വില 50680 രൂപ
ഏപ്രിൽ 3 - ഒരു പവന് 600 രൂപ വർധിച്ചു. വിപണി വില 51280 രൂപ
ഏപ്രിൽ 4 - ഒരു പവന് 400 രൂപ വർധിച്ചു. വിപണി വില 51680 രൂപ
ഏപ്രിൽ 5- ഒരു പവന് 360 രൂപ കുറഞ്ഞു. വിപണി വില 51320 രൂപ
ഏപ്രിൽ 6- ഒരു പവന് 1160 രൂപ വർധിച്ചു. വിപണി വില 52280 രൂപ
ഏപ്രിൽ 7- വിപണി വിലയില്‍ മാറ്റമില്ല . വിപണി വില 52280 രൂപ
ഏപ്രിൽ 8- ഒരു പവന് 240 രൂപ വർധിച്ചു. വിപണി വില 52520 രൂപ
ഏപ്രിൽ 9- ഒരു പവന് 200 രൂപ വർധിച്ചു. വിപണി വില 52800 രൂപ
ഏപ്രിൽ 10- ഒരു പവന് 80 രൂപ വർധിച്ചു. വിപണി വില 52880 രൂപ
ഏപ്രിൽ 11- ഒരു പവന് 80 രൂപ വർധിച്ചു. വിപണി വില 52960 രൂപ
ഏപ്രിൽ 12- ഒരു പവന് 800 രൂപ വർധിച്ചു. വിപണി വില 53760 രൂപ
ഏപ്രിൽ 13- ഒരു പവന് 560 രൂപ കുറഞ്ഞു. വിപണി വില 53200 രൂപ
ഏപ്രിൽ 14- വിപണി വിലയില്‍ മാറ്റമില്ല . വിപണി വില 53200 രൂപ
ഏപ്രിൽ 15- ഒരു പവന് 440 രൂപ വർധിച്ചു. വിപണി വില 53640 രൂപ
ഏപ്രിൽ 16- ഒരു പവന് 720 രൂപ വർധിച്ചു. വിപണി വില 54360 രൂപ
ഏപ്രിൽ 17- വിപണി വിലയില്‍ മാറ്റമില്ല . വിപണി വില 54360 രൂപ
ഏപ്രിൽ 18- ഒരു പവന് 240 രൂപ കുറഞ്ഞു. വിപണി വില 54120 രൂപ
ഏപ്രിൽ 19- ഒരു പവന് 400 രൂപ ഉയർന്നു. വിപണി വില 54520 രൂപ
ഏപ്രിൽ 20- ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 54440 രൂപ
ഏപ്രിൽ 21- വിപണി വിലയില്‍ മാറ്റമില്ല. വിപണി വില 54440 രൂപ
ഏപ്രിൽ 22- ഒരു പവന് 400 രൂപ കുറഞ്ഞു. വിപണി വില 54040 രൂപ
ഏപ്രിൽ 23- ഒരു പവന് 1120 രൂപ കുറഞ്ഞു. വിപണി വില 52920 രൂപ
ഏപ്രിൽ 24- ഒരു പവന് 360 രൂപ ഉയർന്നു. വിപണി വില 53280 രൂപ
ഏപ്രിൽ 25- ഒരു പവന് 280 രൂപ കുറഞ്ഞു. വിപണി വില 53000 രൂപ
ഏപ്രിൽ 26- ഒരു പവന് 320 രൂപ ഉയർന്നു. വിപണി വില 53320 രൂപ
ഏപ്രിൽ 27- ഒരു പവന് 160 രൂപ ഉയർന്നു. വിപണി വില 53480 രൂപ