ജിഎസ്ടി വരുമാനത്തിൽ വൻ കുതിപ്പ്; ഫെബ്രുവരിയിൽ 12.5 ശതമാനം ഉയർന്നു

ഈ വർഷം ഫെബ്രുവരിയിലെ ജിഎസ്ടി കളക്ഷൻ 12.5 ശതമാനം വർധിച്ച് 1,68,337 കോടി രൂപയായി. ആഭ്യന്തര വ്യാപാര ഇടപാടുകളിലെ ജിഎസ്ടി വരുമാനം 13.9 ശതമാനം വർധിച്ചു

February GST collections at  1.68 lakh crore, up 12.5% YoY

ഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വർഷം ശരാശരി ചരക്ക് സേവന നികുതി വരുമാനത്തിൽ മികച്ച വളർച്ച. 2023-24 സാമ്പത്തിക വർഷത്തിലെ ആദ്യത്തെ 11 മാസത്തെ ശരാശരി ജിഎസ്ടി കളക്ഷൻ 1.67 ലക്ഷം കോടി രൂപയാണ്. അതേസമയം 2022-23 ലെ ശരാശരി ജിഎസ്ടി കളക്ഷൻ 1.5 ലക്ഷം കോടി രൂപയായിരുന്നു. ഈ വർഷം ഫെബ്രുവരിയിലെ ജിഎസ്ടി കളക്ഷൻ 12.5 ശതമാനം വർധിച്ച് 1,68,337 കോടി രൂപയായി. ആഭ്യന്തര വ്യാപാര ഇടപാടുകളിലെ ജിഎസ്ടി വരുമാനം 13.9 ശതമാനം വർധിച്ചു. ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള ജിഎസ്ടി വരുമാനം 8.5 ശതമാനം ഉയർന്നു. റീഫണ്ടുകൾ കൊടുത്തതിന് ശേഷം, ഫെബ്രുവരി മാസത്തെ ജിഎസ്ടി കളക്ഷൻ 1.51 ലക്ഷം കോടി രൂപയാണ്, ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 13.6 ശതമാനം കൂടുതലാണ്.

2023-24ൽ ജിഎസ്ടി വരുമാനത്തിൽ  തുടർച്ചയായ  വളർച്ചയുണ്ടായതായി ധനമന്ത്രാലയം അറിയിച്ചു. 2023-24 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിലെ ജിഎസ്ടി കളക്ഷൻ 18.40 ലക്ഷം കോടി രൂപയായിരുന്നു, ഇത് 2022-23 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 11.7 ശതമാനം കൂടുതലാണ്.  

2023 ഫെബ്രുവരിയിലെ ജിഎസ്ടിയിൽ, സിജിഎസ്ടി കളക്ഷൻ 31,875 കോടി രൂപയും എസ്ജിഎസ്ടി 39,615 കോടി രൂപയുമാണ്. ഇറക്കുമതി ചെയ്ത ചരക്കുകളിൽ നിന്നുള്ള 38,592 കോടി രൂപ ഉൾപ്പെടെ 85,098 കോടി രൂപയാണ് ഐജിഎസ്ടി കളക്ഷൻ. സെസ് പിരിവ് 12,839 കോടി രൂപയും അതിൽ ഇറക്കുമതി ചെയ്ത ചരക്ക് സെസ് പിരിവ് 984 കോടി രൂപയുമാണ്

Latest Videos
Follow Us:
Download App:
  • android
  • ios