ഉയർന്ന പെൻഷന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി; അവസാന അവസരമെന്ന് ഇപിഎഫ്ഒ

ഉയർന്ന പെൻഷനുവേണ്ടി ജീവനക്കാർക്ക് സംയുക്ത അപേക്ഷാ ഫോം  സമർപ്പിക്കാനുള്ള അവസാന അവസരമാണിത്. കെ‌വൈ‌സി അപ്‌ഡേറ്റ് ചെയ്യുന്നതിലോ, സംയുക്ത ഓപ്ഷൻ‍ നൽകുന്നതിലോ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നവർ ശ്രദ്ധിക്കുക 
 

EPFO extends deadline to opt for higher EPS pension APK

ദില്ലി: എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴിൽ ഉയർന്ന പെൻഷൻ അപേക്ഷിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). ജൂൺ 26 വരെയായിരുന്നു നേരത്തെ അനുവദിച്ചിരുന്ന സമയപരിധി. കഴിഞ്ഞ ദിവസം( 2023 ജൂൺ 26-ന് ) ഇപിഎഫ്ഒ പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം, ജീവനക്കാർക്ക് സംയുക്ത അപേക്ഷാ ഫോം  സമർപ്പിക്കാനുള്ള അവസാന അവസരമാണിത്. ഉയർന്ന വേതനത്തിൽ പെൻഷൻ ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോറം 15 ദിവസത്തിനകം, അതായത് ജൂലൈ 11 നകം സമർപ്പിക്കണം. വേതന വിവരങ്ങൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യുന്നതിന് തൊഴിലുടമകൾക്ക് മൂന്ന് മാസത്തെ സമയം കൂടി നൽകിയിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ പറയുന്നു.

ALSO READ: ജൂൺ 30 കഴിഞ്ഞാൽ പാൻ കാർഡ് ഉടമകൾക്ക് 10000 രൂപ പിഴ? അറിഞ്ഞിരിക്കേണ്ടത്

കെ‌വൈ‌സി അപ്‌ഡേറ്റ് ചെയ്യുന്നതിലോ, സംയുക്ത ഓപ്ഷൻ‍ നൽകുന്നതിലോ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നവർ ഉടൻ തന്നെ  EPFiGMS -ൽ പരാതി സമർപ്പിക്കാമെന്നും ഇപിഎഫ്ഒ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഹയർ പെൻഷനറി ബെനിഫിറ്റ്സ് ഓൺ ഹയർ വെയ്ജസ് -എന്ന പരാതി വിഭാഗം തിരഞ്ഞെടുത്ത് പരാതി സമർപ്പിക്കാം.

എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ്) വരിക്കാർക്ക് ഉയർന്ന പെൻഷന് അപേക്ഷിക്കാനുള്ള സമയപരിധി ഇപിഎഫ്ഒ നീട്ടുന്നത് ഇത് മൂന്നാം തവണയാണ്. നേരത്തെ ഉയർന്ന ഇപിഎസ് പെൻഷന് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 3, 2023 ആയിരുന്നു.എന്നാൽ യോഗ്യതയുള്ള ജീവനക്കാർക്ക് എങ്ങനെ അപേക്ഷിക്കാം എന്നത് സംബന്ധിച്ച സർക്കുലറുകൾ പുറപ്പെടുവിക്കാൻ ഇപിഎഫ്ഒ കാലതാമസം വരുത്തിയതിനാൽ.  സമയപരിധി 2023 മെയ് 3 വരെ നീട്ടുകയായിരുന്നു. പിന്നീട്, സമയപരിധി വീണ്ടും 2023 ജൂൺ 26 വരെ നീട്ടി. 2022 നവംബറിലണ് ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷന് അനുവദിച്ചുള്ള സുപ്രീം കോടതി ഉത്തരവ് വന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios