പുതിയ ടെസ്‌ല ഫാക്ടറി ഇന്ത്യയിലേക്കോ? ശ്രദ്ധനേടി ഇലോൺ മസ്കിന്റെ മറുപടി
2021-ൽ അദ്ദേഹം ഇന്ത്യയിൽ നിയമിച്ച ടീമിനെ പിന്നീട് മിഡിൽ-ഈസ്റ്റിലും ഏഷ്യ-പസഫിക് വിപണികളിലേക്ക് മാറ്റുകയായിരുന്നു. ടെസ്‌ലയെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ നിരവധി ഇന്ത്യൻ നേതാക്കൾ മസ്‌കിനോട് ആവർത്തിച്ച് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.
വാഷിംഗ്ടൺ: ഈ വർഷാവസാനത്തോടെ വാഹന നിർമ്മാണ കമ്പനിയായ ടെസ്‌ല പുതിയ ഫാക്ടറിക്കായി സ്ഥലം തിരഞ്ഞെടുക്കുമെന്ന് ടെസ്‌ല സിഎഒ ഇലോൺ മസ്‌ക്. ഇന്ത്യ ലിസ്റ്റിൽ ഉണ്ടോ എന്ന ചോദ്യത്തിന് തീർച്ചയായും ഉണ്ടെന്നും എല്ലാ കാര്യങ്ങളും ഒത്തു വരികയാണെങ്കിൽ ഇന്ത്യ തിരഞ്ഞെടുക്കപ്പെടുമെന്നും മസ്‌ക് പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച വാഹന നിർമ്മാതാക്കളിൽ ഒരാളായ ടെസ്‌ല ആഗോള ഉൽപ്പാദനം വിപുലീകരിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി മെക്സിക്കോയിൽ ഒരു ജിഗാഫാക്‌ടറി തുറക്കുമെന്ന് ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു.
ALSO READ: മുകേഷ് അംബാനിയും ഇഷ അംബാനിയും പിരിച്ചുവിട്ടത് 1000 തൊഴിലാളികളെ; കൂടുതൽ രാജി ആവശ്യപ്പെട്ടേക്കും
ടെസ്‌ലയ്ക്ക് യുഎസിൽ കാലിഫോർണിയയിലെ ഫ്രീമോണ്ടിൽ ഉൾപ്പെടെ നിരവധി ഫാക്ടറികളുണ്ട്. കൂടാതെ ജർമ്മനിയിലെ ബെർലിൻ, ചൈനയിലെ ഷാങ്ഹായ് എന്നിവിടങ്ങളിലും ഇലക്ട്രിക് കാർ നിർമ്മാതാക്കൾക്ക് ഫാക്ടറികളുണ്ട്.
ടെസ്‌ലയുടെ മുതിർന്ന എക്സിക്യൂട്ടീവുകളുടെ ഒരു സംഘം ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയിടുന്നതായി ഈ മാസം ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.റിപ്പോർട്ട് അനുസരിച്ച്, ടെസ്‌ലയുടെ കാർ മോഡലുകൾക്കുള്ള ഘടകങ്ങൾ പ്രാദേശികമായി ലഭ്യമാക്കുന്നതിനുള്ള സാധ്യതയെ കുറിച്ചാണ് ചർച്ചകൾ നടക്കുന്നത്.
തങ്ങളുടെ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ പുറത്തിറക്കുന്നതിന് സർക്കാരിൽ നിന്ന് വെല്ലുവിളികൾ നേരിടേണ്ടി വന്നതായി മസ്‌ക് വ്യക്തമാക്കിയിരുന്നു. 2021-ൽ അദ്ദേഹം ഇന്ത്യയിൽ നിയമിച്ച ടീമിനെ പിന്നീട് മിഡിൽ-ഈസ്റ്റിലും ഏഷ്യ-പസഫിക് വിപണികളിലും പഠനത്തിനായി മാറ്റുകയായിരുന്നു. ടെസ്‌ലയെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ നിരവധി ഇന്ത്യൻ നേതാക്കൾ മസ്‌കിനോട് ആവർത്തിച്ച് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.
ALSO READ: ഷീഇൻ ഇന്ത്യയിലേക്ക് തിരിച്ചു വരുന്നു; ഇത്തവണ ഇഷ അംബാനിയുടെ കൈപിടിച്ച് റിലയൻസിനൊപ്പം
നിലവിൽ, ഇൻഷുറൻസ്, ഷിപ്പിംഗ് ചെലവുകൾ ഉൾപ്പെടെ 40,000 ഡോളറിൽ കൂടുതൽ അതായത് 30 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള, ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് ഇന്ത്യ 100 ശതമാനം നികുതി ചുമത്തുന്നു, 40,000 ഡോളറിൽ താഴെയുള്ള കാറുകൾക്ക് 60 ശതമാനം ഇറക്കുമതി നികുതി ബാധകമാണ്.